- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വാഹനങ്ങളിൽ ജിപിഎസ് സംവിധാനം ഏർപ്പെടുത്താൻ സർക്കാർ തീരുമാനം; ഏപ്രിൽ ഒന്നു മുതൽ ടാക്സികളിലും ബസുകളിലും അടക്കം ബിജിഎസ് സംവിധാനം നിർബന്ധിതമാക്കും
ന്യൂഡൽഹി: വാഹനങ്ങളിൽ ജിപിഎസ്, അലർട്ട് ബട്ടൺ സംവിധാനങ്ങളൊരുക്കാൻ റോഡ് ഗതാഗത മന്ത്രാലയത്തിന്റെ തീരുമാനം. ഏപ്രിൽ ഒന്നു മുതൽ ടാക്‌സികൾ, സർക്കാർ, സ്വകാര്യ ബസുകളിലടക്കം ജിപിഎസ് സംവിധാനം നിർബന്ധമാക്കാനാണ് സർ്കകാർ തീരുമാനം. പൊതു യാത്രാ വാഹനങ്ങളായ ടാക്സികൾ ബസ്സുകൾ തുടങ്ങിയവയിലാണ് ഇത്തരത്തിൽ ജിപിഎസ് സംവിധാനം ഒരുക്കാൻ തീരുമാനിച്ചിരിക്കുന്നത്. അതേസമയം മുച്ചക്ര വാഹനങ്ങൾ, ഇ-റിക്ഷ തുടങ്ങിയവയിൽ ഈ സംവിധാനം നിർബന്ധമല്ല, അത്തരം വാഹനങ്ങൾ തുറന്ന രീതിയിലുള്ളതായതിനാൽ യാത്രക്കാർ സുരക്ഷിതരായിരിക്കും എന്ന കാരണത്താലാണ് ഈ വാഹനങ്ങളെ ഒഴിവാക്കിയത്. യാത്രക്കാരുടെ സുരക്ഷയെ കരുതിയാണ് ഇത്തരത്തിലുള്ള ഒരു സുരക്ഷ സംവിധാനം ഒരുക്കാൻ സർക്കാർ തീരുമാനിക്കുന്നത്. മുമ്പ് 23 സീറ്റുകളിൽ കൂടുതലുള്ള ബസ്സുകളിൽ സിസിടിവി നീരീക്ഷണം ഏർപ്പെടുത്തണമെന്ന ആശയം കൊണ്ടു വന്നെങ്കിലും യാത്രക്കാരുടെ സ്വകാര്യതയെ മാനിച്ച് അത് വേണ്ടെന്നു വയ്ക്കുകയായിരുന്നു. സംസ്ഥാന ഗതാഗത വകുപ്പിന്റെ തീരുമാനപ്രകാരമാണ് ഇത്തരത്തിൽ ജിപിഎസും അലർട്ടും ഏർപ്പെടുത്തുന്നത്. വാഹനങ്
ന്യൂഡൽഹി: വാഹനങ്ങളിൽ ജിപിഎസ്, അലർട്ട് ബട്ടൺ സംവിധാനങ്ങളൊരുക്കാൻ റോഡ് ഗതാഗത മന്ത്രാലയത്തിന്റെ തീരുമാനം. ഏപ്രിൽ ഒന്നു മുതൽ ടാക്‌സികൾ, സർക്കാർ, സ്വകാര്യ ബസുകളിലടക്കം ജിപിഎസ് സംവിധാനം നിർബന്ധമാക്കാനാണ് സർ്കകാർ തീരുമാനം. പൊതു യാത്രാ വാഹനങ്ങളായ ടാക്സികൾ ബസ്സുകൾ തുടങ്ങിയവയിലാണ് ഇത്തരത്തിൽ ജിപിഎസ് സംവിധാനം ഒരുക്കാൻ തീരുമാനിച്ചിരിക്കുന്നത്.
അതേസമയം മുച്ചക്ര വാഹനങ്ങൾ, ഇ-റിക്ഷ തുടങ്ങിയവയിൽ ഈ സംവിധാനം നിർബന്ധമല്ല, അത്തരം വാഹനങ്ങൾ തുറന്ന രീതിയിലുള്ളതായതിനാൽ യാത്രക്കാർ സുരക്ഷിതരായിരിക്കും എന്ന കാരണത്താലാണ് ഈ വാഹനങ്ങളെ ഒഴിവാക്കിയത്. യാത്രക്കാരുടെ സുരക്ഷയെ കരുതിയാണ് ഇത്തരത്തിലുള്ള ഒരു സുരക്ഷ സംവിധാനം ഒരുക്കാൻ സർക്കാർ തീരുമാനിക്കുന്നത്.
മുമ്പ് 23 സീറ്റുകളിൽ കൂടുതലുള്ള ബസ്സുകളിൽ സിസിടിവി നീരീക്ഷണം ഏർപ്പെടുത്തണമെന്ന ആശയം കൊണ്ടു വന്നെങ്കിലും യാത്രക്കാരുടെ സ്വകാര്യതയെ മാനിച്ച് അത് വേണ്ടെന്നു വയ്ക്കുകയായിരുന്നു. സംസ്ഥാന ഗതാഗത വകുപ്പിന്റെ തീരുമാനപ്രകാരമാണ് ഇത്തരത്തിൽ ജിപിഎസും അലർട്ടും ഏർപ്പെടുത്തുന്നത്.
വാഹനങ്ങൾ ട്രാക്ക് ചെയ്യാനും യാത്രക്കാർ ആരെങ്കിലും അലർട്ട് ബട്ടൺ അമർത്തുന്ന പക്ഷം ഗതാഗത വകുപ്പിനും ഒപ്പം പൊലീസിനും അലർട്ട് എത്തും അത് പൊലീസിനു പെട്ടെന്നു തന്നെ വേണ്ടതു ചെയ്യാനായി സഹായിക്കും. ഇത് പൂർണമായും ഒരു സുരക്ഷ ആകില്ലെങ്കിലും കൂടുതൽ നല്ല ആശയങ്ങൾ ഇനി ഉണ്ടാകും.