- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗ്രേഡ് ബാങ്കുമായി ചൈനീസ് സ്‌കൂൾ; തോറ്റാൽ ജയിക്കാനായി ബാങ്കിൽനിന്ന് ഗ്രേഡ് കടംവാങ്ങാം; അടുതത്ത പരീക്ഷകളിലായി കൂടുതൽ മാർക്ക് വാങ്ങി മടക്കിനൽകണം; തിരിച്ചടയ്ക്കാത്തവരെ ബ്ലാക്ക് ലിസ്റ്റ് ചെയ്യും
പഠനവും പരീക്ഷയും ധനകാര്യ ഇടപാടുപോലായാലോ? കടം വാങ്ങാനും തിരിച്ചടയ്ക്കാനും അവസരമുണ്ടായാലോ? നല്ല ആശയം തന്നെയെന്ന് കരുതുന്നുവെങ്കിൽ ചൈനയിൽ അത് പ്രാവർത്തികമായിക്കഴിഞ്ഞു. ചൈനീസ് സ്‌കൂളിലാണ് മാർക്ക് കടം വാങ്ങി പരീക്ഷ പാസ്സാകാൻ വിദ്യാർത്ഥികൾക്ക് അവസരം നൽകുന്നത്. ഗ്രേഡ് ബാങ്ക് എന്ന പേരിലാണ് പുതിയ സമ്പ്രദായം അവതരിപ്പിച്ചിരിക്കുന്നത്. കിഴക്കൻ ചൈനയിലെ നാൻജിങ്ങിലുള്ള നമ്പർ വൺ സ്‌കൂളിലാണ് ഈ സമ്പ്രദായം കൊണ്ടുവന്നിട്ടുള്ളത്. തോൽക്കുകയാണെങ്കിൽ ബാങ്കിൽനിന്ന് മാർക്ക് കടം വാങ്ങി പരീക്ഷ പാസ്സാകാം. അടുത്ത പരീക്ഷകളിൽ കൂടുതൽ മാർക്ക് വാങ്ങി ബാങ്കിലെ കടം വീട്ടുകയും ചെയ്യാം. ഇത്തരത്തിൽ കൂടുതൽ മാർക്ക് വാങ്ങി കടം വീട്ടാത്തവരെ ബ്ലാക്ക്‌ലിസ്റ്റിൽപ്പെടുത്തുകയും ചെയ്യും. കടുത്ത പരീക്ഷകളിലൂന്നിയുള്ള ചൈനീസ് വിദ്യാഭ്യാസം കുട്ടികളെ മടുപ്പിക്കുന്നുവെന്ന വാദം ശക്തമാകുന്നതിനിടെയാണ് നാൻജിങ് സ്‌കൂൾ ഗ്രേഡ് ബാങ്ക് സമ്പ്രദായം അവതരിപ്പിച്ചത്. ഇതിനകം തന്നെ ഒട്ടേറെയാളുകൾ ഇതിനെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തയിട്ടുണ്ട്. എന്നാൽ, പരീക്ഷയെ
പഠനവും പരീക്ഷയും ധനകാര്യ ഇടപാടുപോലായാലോ? കടം വാങ്ങാനും തിരിച്ചടയ്ക്കാനും അവസരമുണ്ടായാലോ? നല്ല ആശയം തന്നെയെന്ന് കരുതുന്നുവെങ്കിൽ ചൈനയിൽ അത് പ്രാവർത്തികമായിക്കഴിഞ്ഞു. ചൈനീസ് സ്‌കൂളിലാണ് മാർക്ക് കടം വാങ്ങി പരീക്ഷ പാസ്സാകാൻ വിദ്യാർത്ഥികൾക്ക് അവസരം നൽകുന്നത്. ഗ്രേഡ് ബാങ്ക് എന്ന പേരിലാണ് പുതിയ സമ്പ്രദായം അവതരിപ്പിച്ചിരിക്കുന്നത്.
കിഴക്കൻ ചൈനയിലെ നാൻജിങ്ങിലുള്ള നമ്പർ വൺ സ്‌കൂളിലാണ് ഈ സമ്പ്രദായം കൊണ്ടുവന്നിട്ടുള്ളത്. തോൽക്കുകയാണെങ്കിൽ ബാങ്കിൽനിന്ന് മാർക്ക് കടം വാങ്ങി പരീക്ഷ പാസ്സാകാം. അടുത്ത പരീക്ഷകളിൽ കൂടുതൽ മാർക്ക് വാങ്ങി ബാങ്കിലെ കടം വീട്ടുകയും ചെയ്യാം. ഇത്തരത്തിൽ കൂടുതൽ മാർക്ക് വാങ്ങി കടം വീട്ടാത്തവരെ ബ്ലാക്ക്‌ലിസ്റ്റിൽപ്പെടുത്തുകയും ചെയ്യും.
കടുത്ത പരീക്ഷകളിലൂന്നിയുള്ള ചൈനീസ് വിദ്യാഭ്യാസം കുട്ടികളെ മടുപ്പിക്കുന്നുവെന്ന വാദം ശക്തമാകുന്നതിനിടെയാണ് നാൻജിങ് സ്‌കൂൾ ഗ്രേഡ് ബാങ്ക് സമ്പ്രദായം അവതരിപ്പിച്ചത്. ഇതിനകം തന്നെ ഒട്ടേറെയാളുകൾ ഇതിനെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തയിട്ടുണ്ട്. എന്നാൽ, പരീക്ഷയെ ലാഘവത്തോടെ സമീപിക്കാൻ വിദ്യാർത്ഥികളെ ഇത് പ്രേരിപ്പിക്കുമെന്ന എതിർവാദവും ശക്തമാണ്.
കഴിഞ്ഞ നവംബറിലാണ് സ്‌കൂൾ ഈ പദ്ധതി അവതരിപ്പിച്ചത്. കുട്ടികളിലെ സമ്മർദം കുറയ്ക്കുന്നതിന് ഈ രീതി വളരെയേറെ സഹായകരമായിട്ടുണ്ടെന്നാണ് സ്‌കൂളധികൃതരുടെ വിലയിരുത്തൽ. ഇതിനകം സ്‌കൂളിലെ 49 വിദ്യാർത്ഥികൾ ഗ്രേഡ് ബാങ്കിൽനിന്ന് കടമെടുക്കേണ്ടിവന്നിട്ടുണ്ട്. എന്നാൽ, അടുത്ത പരീക്ഷകളിൽ കൂടുതൽ മാർക്ക് വാങ്ങി പലിശ സഹിതം മാർക്ക് തിരിച്ചടയ്ക്കണമെന്നത് കുട്ടികളിലെ സമ്മർദം കൂട്ടുകയേ ചെയ്യുവെന്ന് മറുവിഭാഗം വാദിക്കുന്നു.
വർഷാന്ത്യ പരീക്ഷയിലെ പ്രകടനമനുസരിച്ചാണ് ചൈനയിലെ കുട്ടികളുടെ ഭാവി നിശ്ചയിക്കപ്പെടുന്നത്. സ്‌കൂൾ തലത്തിലെ അവസാന വർഷം നടക്കുന്ന ഗാവോകാവോ എന്ന പരീക്ഷയിലെ മാർക്ക് മുന്നോട്ടുള്ള പഠനത്തിൽ നിർണായകമാകും. ഈ പരീക്ഷയുടെ സമ്മർദം താങ്ങാനാകാതെ ഒട്ടേറെ കുട്ടികൾ ആത്മഹത്യ ചെയ്തതായി ചൈനയിൽനിന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.