- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓടി നടക്കാവുന്ന കാലം വരെ ഓടി നടന്നു; ആരോഗ്യത്തിന്റെ പേരിൽ ആഹാരങ്ങളെ മാറ്റിനിർത്താത ജീവിതത്തെ സ്പർശീക്കാതെ ജീവിതശൈലി രോഗങ്ങളും; നാടിന്റെ മുത്തശ്ശിയായി അറിയപ്പെടാൻ തുടങ്ങിയത് വയസ്സ് 110 പിന്നിട്ടതോടെ; കൂട്ടനാടിന്റെ മുത്തശ്ശി ഏലിയാമ്മ ഓർമ്മയായി
കുട്ടനാട്: പഴയ തലമുറയിലെ ജീവിതങ്ങൾ നമുക്ക് ഇന്നും വിസ്മയമാണ്.അഹാരത്തെ മാറ്റി നിർത്താതെ ചിട്ടയായ ജീവിതത്തിലുടെ രോഗങ്ങളെ അതിജീവിച്ച ജീവിത മാതൃകകൾ.115 ാമത്തെ വയസ്സിൽ കുട്ടനാടിന്റെ മുത്തശ്ശി എന്നറിയപ്പെട്ട ഏലിയാമ്മ ഓർമ്മയാകുമ്പോൾ അവസാനമാകുന്നതു അത്തരമൊരു അസാധാരണ ജീവിതത്തിനാണ്.ഈ പ്രായം വരെ ജീവിതശൈലി രോഗങ്ങൾക്കൊന്നും തന്നെ ആ ജീവിതത്തെ കീഴ്‌പ്പെടുത്താൻ കഴിഞ്ഞിട്ടില്ലെന്ന് അറിയുമ്പോഴാണ് ഏലിയാമ്മയുടെ ജീവിതം മറ്റൊരു വിസ്മയമാകുന്നത്.
ഓടി നടക്കാനാകുന്ന കാലംവരെ ഓടിനടന്നു. ആരോഗ്യത്തിന്റെ പേരിൽ സ്വാദിഷ്ടമായതൊന്നും വേണ്ടെന്നു വച്ചതുമില്ല.കൽക്കണ്ടം, ഹോർലിക്സ്, ഗ്ലൂക്കോസ് എന്നിവ ഇഷ്ടമാണെന്നറിയുന്ന സന്ദർശകർ അതുമായാണ് വന്നിരുന്നത്. പോപ്പിൻസ് മിഠായി കുട്ടികൾക്കൊപ്പം കഴിക്കുന്നതും ഹരമായിരുന്നു.മത്സ്യമാംസാഹാരവും മധുരവുമായിരുന്നു ഏലിയാമ്മയ്ക്ക് ഏറെയിഷ്ടം.പ്രായമേറിയിട്ടും ഓർമയ്ക്കോ കേൾവിക്കാ കുറവുണ്ടായിരുന്നില്ല. സംസാരിക്കുന്നതിനും ബുദ്ധിമുട്ടില്ലായിരുന്നു.
പ്രായം 110 പിന്നിട്ടതോടെയാണ് കാവാലം വടക്ക് കേളമംഗലത്ത് വീട്ടിൽ ഏലിയാമ്മ തോമസ് നാടിന്റെയാകെ മുത്തശ്ശിയായി അറിയപ്പെട്ടത്കാവാലം ഇരുപതിൽ വീട്ടിൽ ചെറിയാനാശാന്റേയും അന്നമ്മയുടേയും രണ്ടാമത്തെ മകളായി കൊല്ലവർഷം 1083 ലായിരുന്നു ജനനം.രണ്ടാം ക്ലാസുവരെ മാത്രമേ സ്‌കൂളിൽ പഠിച്ചിട്ടുള്ളൂ.പന്ത്രണ്ടാം വയസിലായിരുന്നു ഏലിയാമ്മയുടെ വിവാഹം.കാവാലം കടൂത്ര തോമസായിരുന്നു ഭർത്താവ്.ഏഴുമക്കൾ ഉണ്ടായിരുന്ന ഇവരുടെ കുടുംബത്തിൽ മക്കളും കൊച്ചുമക്കളുമായി പത്തിലേറെ അംഗങ്ങളുണ്ട്.
ഭർത്താവ് തോമസ് മരിച്ചശേഷം നാലാമത്തെ മകൻ ജോസുകുട്ടിക്കൊപ്പമായിരുന്നു താമസം.1924 ലെ മഹാ പ്രളയകാലത്ത് ഏലിയാമ്മയ്ക്ക് 16 വയാസായിരുന്നു.അന്ന് വീട്ടിലെ സാധനസാമഗ്രികൾ ഉയർത്തിവച്ചത് വീടിന്റെ തട്ടിൻപുറത്തായിരുന്നു താമസം. മൂന്നാഴ്ചയോളം പ്രളയജലം ഭീഷണി ഉയർത്തിയതായി ഏലിയാമ്മ പറയുമായിരുന്നു.2018 ലെ മഹാപ്രളയത്തിൽ കാഞ്ഞിരപ്പള്ളിയിലെ ബന്ധുവീട്ടിലേക്ക് മാറിയിരുന്നു. രണ്ട് മഹാപ്രളയങ്ങൾ അടക്കം നേരിട്ട ജീവതത്തിന് കൂടിയാണ് ഇപ്പോൾ തിരശ്ശീല വീണിരിക്കുന്നത്.
തന്റെ 75-ാമത്തെ വയസിലും അമ്മയ്ക്കൊപ്പം ജീവിക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലായിരുന്നു കർഷകനായ ജോസുകുട്ടി.ചാരവും ചാണകവുമിട്ട് നാടൻ വിത്തിനങ്ങളായ കൊച്ചുവിത്ത്, കരിവെണ്ണൽ, കുളിപ്പാല എന്നിവ ഉപയോഗിച്ചുള്ള പഴയ കുട്ടനാടൻ കൃഷി ചെയ്തിട്ടുണ്ട് ഏലിയാമ്മ. പ്രായമേറിയിട്ടും സ്വന്തം കാര്യങ്ങൾ തനിച്ചു ചെയ്യാനും ഏലിയാമ്മ താൽപര്യം കാട്ടിയിരുന്നു. ഏറ്റവും മുതിർന്ന പൗരയെന്ന നിലയിൽ ഏലിയാമ്മയെ വിവിധ മത -രാഷ്ട്രീയ സംഘടനകൾ ആദരിച്ചിട്ടുണ്ട്.