- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
ഹൈസ്‌കൂൾ റാങ്ക് ജേതാക്കൾക്കു പിഎംഎഫ് സ്വീകരണം നൽകി
ഗാർലന്റ്: പ്രവാസി മലയാളി ഫെഡറേഷൻ ഡിഎഫ്ഡബ്ല്യു യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഡാളസ് ഫോർട്ട് വർത്ത് മെട്രോ പ്ലെക്‌സിലെ ഹൈസ്‌കൂളിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കിയ വാലിഡിക്‌ടോറിയൻ സലൂറ്ററ്റോറിയൻ വിദ്യാർത്ഥികൾക്ക് ഉജ്വല സ്വീകരണം നൽകി.ഗാർലന്റ് ഇന്ത്യ ഗാർഡൻസിൽ ജൂലൈ 26നു വൈകുന്നേരം ആറിനു അവാർഡുദാന ചടങ്ങുകൾ ആരംഭിച്ചു. പ്രസിഡന്റ് ത
ഗാർലന്റ്: പ്രവാസി മലയാളി ഫെഡറേഷൻ ഡിഎഫ്ഡബ്ല്യു യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഡാളസ് ഫോർട്ട് വർത്ത് മെട്രോ പ്ലെക്‌സിലെ ഹൈസ്‌കൂളിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കിയ വാലിഡിക്‌ടോറിയൻ സലൂറ്ററ്റോറിയൻ വിദ്യാർത്ഥികൾക്ക് ഉജ്വല സ്വീകരണം നൽകി.
ഗാർലന്റ് ഇന്ത്യ ഗാർഡൻസിൽ ജൂലൈ 26നു വൈകുന്നേരം ആറിനു അവാർഡുദാന ചടങ്ങുകൾ ആരംഭിച്ചു. പ്രസിഡന്റ് തോമസ് രാജൻ അധ്യക്ഷത വഹിച്ച യോഗത്തിൽ യൂണിറ്റ് പ്രസിഡന്റ് തോമസ് രാജൻ അധ്യക്ഷത വഹിച്ചു. യോഗത്തിൽ യൂണിറ്റ് സെക്രട്ടറി സിജു വി. ജോർജ് സ്വാഗതം ആശംസിച്ചു. ഉന്നത നിലവാരത്തോടെ ഹൈസ്‌കൂൾ ഗ്രാജ്വേറ്റ് ചെയ്ത വിദ്യാർത്ഥികൾ മലയാളി സമൂഹത്തിനു അഭിമാനകരമാണെന്നും ഇതിനായി അക്ഷീണം പ്രയത്‌നിച്ച വിദ്യാർത്ഥികൾക്കും അവർക്കു പ്രോത്സാഹനം നൽകിയ മാതാപിതാക്കളും അഭിനന്ദനം അർഹിക്കുന്നുവെന്നു അധ്യക്ഷ പ്രസംഗത്തിൽ തോമസ് രാജൻ ചൂണ്ടിക്കാട്ടി.
തുടർന്നു നടന്ന അവാർഡ്ദാന ചടങ്ങിനു പിഎംഎഫ് ഗ്ലോബൽ ട്രഷററും മാദ്ധ്യമപ്രവർത്തകനുമായ പി.പി. ചെറിയാൻ ഉദ്ഘാടനം ചെയ്തു. പ്രവാസി മലയാളികൾ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങൾ പഠിച്ച് പരിഹാരം കണെ്ടത്തുന്നതിനും പിഎംഎഫ് നടത്തുന്ന പ്രവർത്തനങ്ങൾ ഭരണാധികാരികളിൽ സ്വാധീനം ചെലുത്തുന്നതായും അതോടൊപ്പം പ്രവാസികളുടെ നേട്ടങ്ങളിൽ അവരെ അംഗീകരിക്കുന്നതിനും ആദരിക്കുന്നതിനുമുഉള ചടങ്ങുകൾക്ക് നേതൃത്വം നൽകുന്നതിനു് സംഘടന പ്രതിജ്ഞാബദ്ധമാണെന്നും ചെറിയാൻ പറഞ്ഞു. അവാർഡ് ജേതാക്കളെ അനുമോദിച്ച് റോയ് ജോസഫ്, സന്തോഷ് പിള്ള, ജയ്‌സ് ജേക്കബ്, ഏബ്രഹാം മാത്യു എന്നിവർ പ്രസംഗിച്ചു.
ചടങ്ങിൽ വാലിഡിക്‌ടോറിയന്മാരായ റൂബി അനിത ചെറിയാൻ (സണ്ണി വെയ്ൽ), ജെറിൻ ജേക്കബ് (മസ്‌ക്കറ്റ്), ജെയ്‌സി തോമസ് (ഗാർലന്റ്), സാലുറ്ററ്റോറിയന്മാരായ ജോവൻ ജേക്കബ്, ജോസഫ് മോഹൻ, ഏബൻ ഏബ്രഹാം, സാന്ദ്ര ജിം. ചെറിയാൻ എന്നിവർക്കുള്ള പിഎംഎഫ് ട്രോഫികൾ പി.പി. ചെറിയാൻ സമ്മാനിച്ചു.
തുടർന്നു സമ്മാനാർഹരായ വിദ്യാർത്ഥികൾ തങ്ങളുടെ വിജയത്തിനു നിദാനമായ അനുഭവങ്ങളെക്കുറിച്ച് സംക്ഷിപ്തമായി പങ്കുവച്ചതോടൊപ്പം തങ്ങളെ ആദരിച്ച പ്രവാസി മലയാളി ഫെഡറേഷൻ ഭാരവാഹികളെ മുക്തകണ്ഠം അഭിനന്ദിച്ചു. ട്രഷറർ രാജൻ മേപ്പുറം എല്ലാവർക്കും നന്ദി പറഞ്ഞു. പരിപാടിയിൽ പങ്കെടുത്ത എല്ലാവരും വിഭവ സമൃദ്ധമായ സ്‌നേഹ സത്ക്കാരവും ഉണ്ടായിരുന്നു.



