- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രബല മുന്നണികളോട് ഇഞ്ചോടിഞ്ച് പോരാട്ടം; തദ്ദേശ തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മൽസരിച്ച് എസ്.ഡി.പി.ഐക്ക് മിന്നുന്ന വിജയം; 20 വർഷമായി ബിജെപി ഭരിച്ച വാർഡ് പിടിച്ചടക്കി; കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 47 സീറ്റുണ്ടായിരുന്ന പാർട്ടി ഇത്തവണ നേടിയത് 102 സീറ്റുകൾ; 200 ലധികം സീറ്റുകളിൽ രണ്ടാം സ്ഥാനത്തും
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മൽസരിച്ച് എസ്.ഡി.പി.ഐക്ക് മിന്നുന്ന വിജയം. സംസ്ഥാനത്ത് വിവിധ തദ്ദേശ ഭരണ സ്ഥാപനങ്ങളിലായി 102 സീറ്റുകളിലാണ് എസ്.ഡി.പി.ഐ വിജയം കൊയ്തത്. തിരുവനന്തപുരം കോർപറേഷനുകളിലുൾപ്പെടെ പ്രബല മുന്നണികളോട് ഇഞ്ചോടിഞ്ചു പോരാട്ടമാണ് എസ്.ഡി.പി.ഐ നടത്തിയത്.
2015 ലെ തദ്ദേശ ഭരണ തിരഞ്ഞെടുപ്പിൽ 47 സീറ്റുണ്ടായിരുന്ന പാർട്ടിയാണ് ഇത്തവണ ഒരു മുന്നണിയുടെയും ഭാഗമാകാതെ നൂറിലധികം സീറ്റുകൾ നേടിയത്. 200 ലധികം സീറ്റുകളിൽ രണ്ടാം സ്ഥാനത്താണ്. രണ്ടാം സ്ഥാനത്തെത്തിയ പല വാർഡുകളിലും 10 ൽ താഴെ വോട്ടുകൾക്കാണ് പരാജയപ്പെട്ടത്.
20 വർഷമായി ബിജെപി ഭരിച്ച വാർഡ് എസ്ഡിപിഐ പിടിച്ചടക്കി . തിരുവനന്തപുരത്ത് ബാലരാമപുരം ഏഴാം വാർഡിൽ സക്കീർ സാഹിബ് വിജയിച്ചു .ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിയിൽ എസ് ഡി പി ഐ നാല് സീറ്റും നില നിർത്തി
കൊല്ലം കോർപറേഷനിൽ സിറ്റിങ് സീറ്റ് ഇത്തവണ നിലനിർത്തി. ആലപ്പുഴ, പെരുമ്പാവൂർ, ചിറ്റൂർ - തത്തമംഗലം, മഞ്ചേരി, വടകര, ഇരിട്ടി, നിലേശ്വരം മുനിസിപാലിറ്റികളിൽ അക്കൗണ്ട് തുറന്ന പാർട്ടി പത്തനംതിട്ട, ഈരാറ്റുപേട്ട മുനിസിപ്പാലിറ്റികളിൽ നിർണായകമാണ്. തിരുവല്ല മുനിസിപാലിറ്റിയിൽ സിറ്റിങ് സീറ്റ് നിലനിർത്തി. മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് ബഡാജെ ഡിവിഷനിൽ ഹമീദ് ഹൊസങ്കടി വിജയിച്ചു.
ഈരാറ്റുപേട്ട മുനിസിപാലിറ്റിയിൽ അഞ്ചു സീറ്റും പത്തനംതിട്ട മുനിസിപാലിറ്റിയിൽ നാലു സീറ്റും കണ്ണൂർഇരിട്ടി മുനിസിപാലിറ്റിയിൽ മൂന്നു സീറ്റും നേടി. തിരുവനന്തപുരം (10), കൊല്ലം (10), പത്തനംതിട്ട (6), ആലപ്പുഴ (13), കോട്ടയം (10), ഇടുക്കി (1), കാസർഗോഡ് (9), കണ്ണൂർ (13), കോഴിക്കോട് (4), മലപ്പുറം (9), പാലക്കാട് (7), തൃശൂർ (5), എറണാകുളം (5) സീറ്റുകളാണ് നേടിയത്.
മറുനാടന് മലയാളി ബ്യൂറോ