- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്‌നേഹപൂർവ്വം', അടൂർ ഗോപാലകൃഷ്ണന് ആദരവുമായി ഗ്രാഫിക്കൽ വീഡിയോ; പ്രത്യേക വീഡിയോ തയ്യാറാക്കിയത് എൺപതാം പിറന്നാളിന്റെ ഭാഗമായി; വീഡിയോ പുറത്ത് വിട്ട് മമ്മുട്ടി
തിരുവനന്തപുരം: വിഖ്യാത സംവിധായകൻ അടൂർ ഗോപാലകൃഷ്ണന് ഇന്ന് എൺപതാം ജന്മദിനം. മലയാള സിനിമയുടെ കീർത്തി ലോകത്തിനു മുന്നിൽ ഉയർത്തിപ്പിടിച്ച ചലച്ചിത്രകാരനാണ് അടൂർ ഗോപാലകൃഷ്ണൻ. താരങ്ങൾ അടക്കമുള്ളവർ അടൂർ ഗോപാലകൃഷ്ണന് ആശംസകൾ നേർന്നു. അടൂർ ഗോപാലകൃഷ്ണന് ആശംസയും ആദരവും അറിയിച്ചിട്ടുള്ള പ്രത്യേക ഗ്രാഫിക്കൽ വീഡിയോ നടൻ മമ്മൂട്ടി പുറത്തുവിട്ടു.
സ്‌നേഹപൂർവ്വം എന്ന പേരിൽ ഒരുക്കിയ ഗ്രാഫിക്കൽ വീഡിയോയിൽ അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത വിവിധ ചിത്രങ്ങളും അവയുടെ കാരിക്കേച്ചറുകളും പ്രത്യക്ഷപ്പെടുന്നുണ്ട്. ബീൻബാഗ് ക്രിയേറ്റീവ് മീഡിയയാണ് ഈ കലാസൃഷ്ടിക്ക് പിന്നിൽ. സുധീർ പി വൈ, കൃഷ്ണൻ ബാലകൃഷ്ണൻ എന്നിവരുടേതാണ് വീഡിയോയുടെ ആശയം. പി വി ഉണ്ണികൃഷ്ണനാണ് പശ്ചാത്തലസംഗീതം ഒരുക്കിയത്.
ഡ്രോയിങ് ആനിമേഷനും സുധീർ പി വൈയുടേതാണ്.ദാദാ സാഹേബ് ഫാൽകെ പുരസ്‌കാരമടക്കം എണ്ണംപറഞ്ഞ ചലച്ചിത്ര അവാർഡുകൾ അടൂർ ഗോപാലകൃഷ്ണനെ തേടിയെത്തിയിട്ടുണ്ട്.