- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോകബാങ്കിനോടും ഐഎംഎഫിനോടും കടം വാങ്ങിയ പണത്തിന്റെ അടുത്ത ഇൻസ്റ്റാൾമെന്റ് അടക്കാനായപ്പോഴേക്കും ഗ്രീക്കിൽ സാമ്പത്തിക പരിഭ്രാന്തി വ്യാപകം; സർവരും ബാങ്ക് നിക്ഷേപങ്ങൾ പിൻവലിച്ച് തലയിണക്കടിയിൽ വയ്ക്കാൻ തുടങ്ങിയതോടെ ഗ്രീസ് വീണ്ടും തകർച്ചയുടെ വക്കിലേക്ക്
ഗ്രീസിലെ സാമ്പത്തിക പ്രതിസന്ധി വീണ്ടും നാൾക്ക് നാൾ രൂക്ഷമാകുന്നുവെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ലോകബാങ്കിനോടും ഐഎംഎഫിനോടും കടം വാങ്ങിയ പണത്തിന്റെ അടുത്ത ഇൻസ്റ്റാൾമെന്റ് അടക്കാനായപ്പോഴേക്കും ഗ്രീക്കിൽ സാമ്പത്തിക പരിഭ്രാന്തി വ്യാപകമായിരിക്കുകയാണ്. ഇതിനെ തുടർന്ന് സർവരും ബാങ്ക് നിക്ഷേപങ്ങൾ പിൻവലിച്ച് തലയിണക്കടിയിൽ വയ്ക്കാൻ തുടങ്ങിയതോടെ ഗ്രീസ് തകർച്ചയുടെ വക്കിലെത്തിയിരിക്കുകയാണ്. 45 ദിവസങ്ങൾക്കിടെ ഇവിടുത്തെ ജനങ്ങൾ 2.1 ബില്യൺ പൗണ്ടാണ് ബാങ്കുകളിൽ നിന്നും പിൻവലിച്ചിരിക്കുന്നത്. വെറും അഞ്ച് മാസങ്ങൾ കൊണ്ടാണ് ഗ്രീസ് പരമദരിദ്രമായ അവസ്ഥയിലേക്ക് കൂപ്പ് കുത്തിയിരിക്കുന്നത്. നിലവിൽ രാജ്യം 5.1 ബില്യൺ പൗണ്ടാണ് തിരിച്ചടയക്കാനുള്ളത്. ആരുടെയെങ്കിലും സഹായമോ അല്ലെങ്കിൽ പുനക്രമീകരണമോ ഇല്ലാതെ രാജ്യത്തിന് ഇത് തിരിച്ചടയ്ക്കാനാവാത്ത അവസ്ഥയും സംജാതമായിരിക്കുന്നു. രാജ്യത്തെ അക്കൗണ്ടുകളിൽ നിന്നും പൗരന്മാർക്ക് പ്രതിമാസം പിൻവലിക്കാവുന്ന തുക 1540 പൗണ്ടായി പരിധി വച്ചിട്ടുണ്ടെങ്കിലും ഇവിടുത്തെ അക്കൗ
ഗ്രീസിലെ സാമ്പത്തിക പ്രതിസന്ധി വീണ്ടും നാൾക്ക് നാൾ രൂക്ഷമാകുന്നുവെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ലോകബാങ്കിനോടും ഐഎംഎഫിനോടും കടം വാങ്ങിയ പണത്തിന്റെ അടുത്ത ഇൻസ്റ്റാൾമെന്റ് അടക്കാനായപ്പോഴേക്കും ഗ്രീക്കിൽ സാമ്പത്തിക പരിഭ്രാന്തി വ്യാപകമായിരിക്കുകയാണ്. ഇതിനെ തുടർന്ന് സർവരും ബാങ്ക് നിക്ഷേപങ്ങൾ പിൻവലിച്ച് തലയിണക്കടിയിൽ വയ്ക്കാൻ തുടങ്ങിയതോടെ ഗ്രീസ് തകർച്ചയുടെ വക്കിലെത്തിയിരിക്കുകയാണ്. 45 ദിവസങ്ങൾക്കിടെ ഇവിടുത്തെ ജനങ്ങൾ 2.1 ബില്യൺ പൗണ്ടാണ് ബാങ്കുകളിൽ നിന്നും പിൻവലിച്ചിരിക്കുന്നത്. വെറും അഞ്ച് മാസങ്ങൾ കൊണ്ടാണ് ഗ്രീസ് പരമദരിദ്രമായ അവസ്ഥയിലേക്ക് കൂപ്പ് കുത്തിയിരിക്കുന്നത്. നിലവിൽ രാജ്യം 5.1 ബില്യൺ പൗണ്ടാണ് തിരിച്ചടയക്കാനുള്ളത്. ആരുടെയെങ്കിലും സഹായമോ അല്ലെങ്കിൽ പുനക്രമീകരണമോ ഇല്ലാതെ രാജ്യത്തിന് ഇത് തിരിച്ചടയ്ക്കാനാവാത്ത അവസ്ഥയും സംജാതമായിരിക്കുന്നു.
രാജ്യത്തെ അക്കൗണ്ടുകളിൽ നിന്നും പൗരന്മാർക്ക് പ്രതിമാസം പിൻവലിക്കാവുന്ന തുക 1540 പൗണ്ടായി പരിധി വച്ചിട്ടുണ്ടെങ്കിലും ഇവിടുത്തെ അക്കൗണ്ടുകളിൽ നിന്നും പരിധിയില്ലാതെ പണം പിൻവലിച്ച് കൊണ്ടിരിക്കുകയാണ്. നിക്ഷേപങ്ങൾ 14 വർഷത്തെ ഏറ്റവും താഴ്ന്ന നിലയിൽ എത്തിയിട്ടുണ്ട്.കഴിഞ്ഞ ഡിസംബറിൽ ബിസിനസുകളുടെയും കുടുംബങ്ങളുടെയും നിക്ഷേപങ്ങൾ 2.92 ബില്യൺ പൗണ്ടായി ഇടിഞ്ഞ് താഴ്ന്നിരുന്നു. 2003 ജൂലൈയ്ക്ക് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയാണിത്. യൂറോപ്യൻ യൂണിയനിൽ നിന്നും ഗ്രീസ് വിട്ട് പോകും അഥവാ ഗ്രെക്സിറ്റ് സംഭവിക്കുമെന്ന സിറിസ സർക്കാരിന്റെ പ്രചാരണങ്ങളും ഐഎംഎഫിനും യൂറോപ്യൻ സെൻട്രൽ ബാങ്കിനുമുള്ള രാജ്യത്തിന്റെ തിരിച്ചടവ് അടുത്ത് വരുന്നുവെന്നുമുള്ള ആശങ്കയുമാണ് നിലവിൽ പണം പിൻവലിക്കൽ കുതിച്ചുയരാൻ കാരണമായിരിക്കുന്നത്.
2015 ജൂലൈയിൽ യൂറോപ്യൻ സെൻട്രൽ ബാങ്കിന്റെ ഇടപെടൽ ഗ്രീസിന്റെ സമ്പദ് വ്യവസ്ഥയിലുണ്ടാകുമെന്ന ആശങ്ക ശക്തമായതിനെ തുടർന്ന് ബാങ്കുകളിൽ നിന്നും ഒരൊറ്റ ദിവസം 85 മില്യൺ പൗണ്ട് വരെ ഒറ്റയടിക്ക് പിൻവലിക്കപ്പെട്ടിരുന്നു. അന്ന് ടൂറിസ്റ്റുകളടക്കമുള്ള ആയിരക്കണക്കിനാളുകൾ പണമെടുക്കാനായി ബാങ്കുകൾക്ക് മുന്നിൽ ക്യൂ നിൽക്കുകയായിരുന്നു. ഗ്രീസ് പ്രധാനമന്ത്രി അലെക്സിസ് സിപ്രാസ് കടുത്ത ചെലവ് ചുരുക്കൽ ഇല്ലാതാക്കുമെന്ന പ്രഖ്യാപനം നടത്തിയിട്ട് രണ്ട് വർഷമായിട്ടുണ്ട്. ഇപ്പോഴും അത് യാഥാത്ഥ്യമാക്കാത്തതിന്റെ പേരിൽ ഇക്കഴിഞ്ഞ ആഴ്ചകളിൽ അദ്ദേഹം കടുത്ത വിമർശനത്തിന് വിധേയനായിരുന്നു. രാജ്യത്തിന്റെ പേരിലുള്ള 74 ബില്യൺ പൗണ്ട് കടബാധ്യതയുടെ പേരിൽ സിപ്രാസിന് മേൽ കടുത്ത സമ്മർദമാണുണ്ടായിരിക്കുന്നത്.
രാജ്യത്തുള്ളവർ ബാങ്കുകളിൽ നിന്നും പണം പിൻവലിക്കാൻ മത്സരിക്കുന്നത് പ്രധാമന്ത്രിക്ക് കടുത്ത വെല്ലുവിളിയാണുയർത്തുന്നത്. ഗ്രീസിനെ ഗുണമില്ലാത്ത ഒരു ഡീലിലേക്ക് ആകർഷിച്ച് എത്തിച്ചതിന്റെ പേരിൽ ഗ്രീസിന്റെ മുൻ ധനകാര്യമന്ത്രിയാ യാനിസ് വറൗഫാകിസ് ജർമനൻ ധനകാര്യ മന്ത്രി വോൾഫ്ഗ്യാങ് സ്‌കയിബിൾ, യൂറോപ്യൻ യൂണിയൻ മോണിറ്ററി അഫയേർസ് കമ്മീഷണർ, ഫ്രഞ്ച് ധനകാര്യ മന്ത്രി എന്നിവർക്കെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരുന്നു.