- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
സ്നേഹ സംഗീതവുമായി ജി.എസ്.സി
ഹൂസ്റ്റൺ: ജനനവും ജീവിതവും മരണവും അത്ഭുതമാക്കിയ ക്രിസ്തുദേവന്റെ തിരുപ്പിറവിയുടെ സ്‌നേഹസന്ദേശവുമായി ഗ്രിഗോറിയൻ സ്റ്റഡി സർക്കിൾ (ജി.എസ്.സി ഹൂസ്റ്റൺ) വിവിധ അസിസ്റ്റഡ് ലിവിങ് സെന്ററുകളും, റീഹബിലിറ്റേഷൻ സെന്ററുകളും സന്ദർശിച്ചു. 1996-ൽ ഒരു ചെറിയ ക്രിസ്ത്യൻ പഠന സംഘമായി തുടങ്ങിയ ജി.എസ്.സി ഹൂസ്റ്റൺ എന്ന രജിസ്‌ട്രേഡ് നോൺ പ്രോഫിറ്റബിൾ ഓർഗനൈ
ഹൂസ്റ്റൺ: ജനനവും ജീവിതവും മരണവും അത്ഭുതമാക്കിയ ക്രിസ്തുദേവന്റെ തിരുപ്പിറവിയുടെ സ്‌നേഹസന്ദേശവുമായി ഗ്രിഗോറിയൻ സ്റ്റഡി സർക്കിൾ (ജി.എസ്.സി ഹൂസ്റ്റൺ) വിവിധ അസിസ്റ്റഡ് ലിവിങ് സെന്ററുകളും, റീഹബിലിറ്റേഷൻ സെന്ററുകളും സന്ദർശിച്ചു. 1996-ൽ ഒരു ചെറിയ ക്രിസ്ത്യൻ പഠന സംഘമായി തുടങ്ങിയ ജി.എസ്.സി ഹൂസ്റ്റൺ എന്ന രജിസ്‌ട്രേഡ് നോൺ പ്രോഫിറ്റബിൾ ഓർഗനൈസേഷനിൽ കേരളത്തിലെ എല്ലാ ക്രൈസ്തവ വിഭാഗങ്ങളും വിശ്വാസത്തിന്റേയോ, സഭയുടേയോ അതിർവരമ്പുകൾ ലംഘിക്കാതെ തന്നെ ഏക മനസോടെ പ്രവർത്തിക്കുന്നു.
കഴിഞ്ഞ ഏഴുവർഷമായി കരോൾ ശുശ്രൂഷ നടത്തിവരുന്ന ജി.എസ്.സി ഹൂസ്റ്റൺ നേഴ്‌സിങ് ഹോമുകളിലെ അന്തേവാസികൾക്ക് കുട്ടികൾ വളരെ കലാപരമായി എഴുതിയുണ്ടാക്കിയ ക്രിസ്മസ് കാർഡുകൾ നൽകുകയുണ്ടായി. കുട്ടികൾ മുതൽ പ്രായമുള്ളവർ വരെ കുടുംബ സമേതം ചേർന്ന് നടത്തിയ കരോൾ സംഘം വിവിധതരം വാദ്യോപകരണങ്ങളുടെ അകമ്പടിയോടെ ഇംഗ്ലീഷിലും, മലയാളത്തിലും ക്രിസ്മസ് ഗാനങ്ങൾ ആലപിക്കുകയും വേദപുസ്തക പാരായണം നടത്തുകയും, ലോക സമാധാനത്തിനുവേണ്ടിയും, വാർദ്ധക്യത്തിലായിരിക്കുന്നവരുടെ ആയുരാരോഗ്യത്തിനുവേണ്ടിയും പ്രാർത്ഥിക്കുന്നതിനായും സമയം കണ്ടെത്തി.

ഹൂസ്റ്റൺ പട്ടണത്തിന്റെ വിവിധ ഭാഗങ്ങളിലായി ആതിഥേയത്വം നൽകിയ ഭവനങ്ങളിലും സ്ഥാപനങ്ങളിലും കരോൾ സംഘം സമ്മാനപ്പൊതികൾ വിതരണം ചെയ്യുകയും ക്രിസ്മസ് ആശംസകൾ നേരുകയും ചെയ്തു. വരും വർഷങ്ങളിൽ കൂടുതൽ നേഴ്‌സിങ് ഹോമുകൾ സന്ദർശിക്കാനുള്ള പ്രചോദനം ഉൾക്കൊണ്ടുകൊണ്ടാണ് കരോൾ സംഘം മടങ്ങിയത്. ഈവർഷത്തെ കരോൾ മുൻ വർഷങ്ങളേക്കാൾ കൂടുതൽ വൈവിധ്യമുള്ളതാക്കി തീർക്കാൻ നിസ്വാർത്ഥമായി സേവനം അനുഷ്ഠിച്ച ജി.എസ്.സി ഹൂസ്റ്റൺ മ്യൂസിക് ഡയറക്ടർ സതീഷ് രാജനെ കരോൾ സംഘം പ്രത്യേകം ആദരിക്കുകയും, പ്രസിഡന്റ് പി.കെ. രാജൻ അദ്ദേഹത്തിന്റെ കഴിഞ്ഞ ഏഴു വർഷത്തെ പ്രവർത്തനങ്ങൾക്ക് അകൈതവമായ നന്ദി രേഖപ്പെടുത്തുകയും ചെയ്തു.
ബൈജു കുഞ്ഞുമോൻ, സിറിൽ രാജൻ, ജോർജ് കൊച്ചുമ്മൻ, സാബു പുന്നൂസ്, തോമസ് വർഗീസ്, ആനി ജോർജ്, ജെസി സാബു എന്നിവർ വിവിധ കമ്മിറ്റികൾക്ക് നേതൃത്വം നൽകി. 



