- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പിന്നിലെ വാതിൽ പോളിക്കുന്ന ശബ്ദംകേട്ടു; പരവേശം തോന്നിയതോടെ അടുക്കളയിൽ പോയി വെള്ളംകുടിച്ച് മടങ്ങവെ ബെഡ്റൂമിന്റെ വാതിൽ പൊളിക്കുന്ന കള്ളൻ; മൊബൈലുകൾ എടുത്ത് പുറത്തിറങ്ങി വാതിൽപൂട്ടി ആളുകളെ വിളിച്ചു കൂട്ടി; പട്ടാപ്പകൽ വീട്ടിൽ കവർച്ചയ്‌ക്കെത്തിയ കള്ളനെ തന്ത്രപരമായി കുടുക്കിയ കീർത്തനക്ക് അഭിനന്ദന പ്രവാഹം
കോതമംഗലം: പുറക് വശത്തെ വാതിൽ പൊളിക്കുന്ന ശബ്ദം കേട്ടു. ഈ സമയം മുറിയിലെ ടീവി ഓഫ് ചെയ്തു. വല്ലാത്തൊരു പരവേശം തോന്നി. അടുക്കളയിൽപ്പോയി വെള്ളം കുടിച്ചു. അപ്പോഴാണ് അകത്തെത്തിയ ആൾ വാക്കത്തിയെടുത്ത് ബെഡ് റൂമിന്റെ വാതിൽ പൊളിക്കുന്നത് കാണുന്നത്. ഉടൻ മേശപ്പുറത്തിരുന്ന എന്റെ മൊബൈലും അമ്മയുടെ മൊബൈലും എടുത്തു. ശബ്ദമുണ്ടാക്കാതെ മുൻവശത്തെ വാതിലിനടുത്തേക്ക് നീങ്ങി പുറത്തിറങ്ങി,കതക് പൂട്ടി. അമ്മയുടെ അടുത്തേയ്‌ക്കോടി.- തന്റെ വീട്ടിൽ പട്ടാപ്പകൽ കവർച്ചയ്‌ക്കെത്തിയ പെരുംകള്ളനെ തന്ത്രപരമായി കുടുക്കിയ സംഭവത്തെക്കുറിച്ച് മാതിരപ്പിള്ളി സ്വദേശിനി കീർത്തനയുടെ വെളിപ്പെടുത്തൽ ഇങ്ങിനെ. മാതിരപ്പിള്ളി കൊച്ചുവീട്ടിൽ ഗോപിയുടെ മകളായ ഈ മിടുക്കിയുടെ സന്ദർഭോചിതമായ നീക്കം മൂലമാണ് ഇന്നലെ കുപ്രസിദ്ധ മോഷ്ടാവ് ഈരാറ്റുപേട്ട നടക്കൽ സ്വദേശി മുണ്ടക്കൽ പറമ്പിൽ ഫൈസൽ (36) നാട്ടുകാരുടെ പിടിയിലായത്. സംഭവത്തിൽ കീർത്തനയുടെ ബുദ്ധിപരമായ ഇടപെടലിൽ പ്രമുഖർ ഫോണിലൂടെയും നേരിട്ടും അഭിനന്ദിച്ചു. എസ് ഐ ബേസിൽ തോമസ് ഫോണിൽ വിളിച്ച് അഭിനനന്ദനമറിയിച്ചത
കോതമംഗലം: പുറക് വശത്തെ വാതിൽ പൊളിക്കുന്ന ശബ്ദം കേട്ടു. ഈ സമയം മുറിയിലെ ടീവി ഓഫ് ചെയ്തു. വല്ലാത്തൊരു പരവേശം തോന്നി. അടുക്കളയിൽപ്പോയി വെള്ളം കുടിച്ചു. അപ്പോഴാണ് അകത്തെത്തിയ ആൾ വാക്കത്തിയെടുത്ത് ബെഡ് റൂമിന്റെ വാതിൽ പൊളിക്കുന്നത് കാണുന്നത്. ഉടൻ മേശപ്പുറത്തിരുന്ന എന്റെ മൊബൈലും അമ്മയുടെ മൊബൈലും എടുത്തു. ശബ്ദമുണ്ടാക്കാതെ മുൻവശത്തെ വാതിലിനടുത്തേക്ക് നീങ്ങി പുറത്തിറങ്ങി,കതക് പൂട്ടി. അമ്മയുടെ അടുത്തേയ്‌ക്കോടി.- തന്റെ വീട്ടിൽ പട്ടാപ്പകൽ കവർച്ചയ്‌ക്കെത്തിയ പെരുംകള്ളനെ തന്ത്രപരമായി കുടുക്കിയ സംഭവത്തെക്കുറിച്ച് മാതിരപ്പിള്ളി സ്വദേശിനി കീർത്തനയുടെ വെളിപ്പെടുത്തൽ ഇങ്ങിനെ.
മാതിരപ്പിള്ളി കൊച്ചുവീട്ടിൽ ഗോപിയുടെ മകളായ ഈ മിടുക്കിയുടെ സന്ദർഭോചിതമായ നീക്കം മൂലമാണ് ഇന്നലെ കുപ്രസിദ്ധ മോഷ്ടാവ് ഈരാറ്റുപേട്ട നടക്കൽ സ്വദേശി മുണ്ടക്കൽ പറമ്പിൽ ഫൈസൽ (36) നാട്ടുകാരുടെ പിടിയിലായത്. സംഭവത്തിൽ കീർത്തനയുടെ ബുദ്ധിപരമായ ഇടപെടലിൽ പ്രമുഖർ ഫോണിലൂടെയും നേരിട്ടും അഭിനന്ദിച്ചു. എസ് ഐ ബേസിൽ തോമസ് ഫോണിൽ വിളിച്ച് അഭിനനന്ദനമറിയിച്ചതായി വീട്ടുകാർ മറുനാടനോട് വ്യക്തമാക്കി.
മാതിരപ്പള്ളി ക്ഷേത്രപടിയിൽ ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടരയോടെയാണ് സംഭവങ്ങളുടെ തുടക്കം. വീട്ടുകാർ സ്ഥലത്തില്ലെന്ന ധാരണയിൽ താൻ വീടിന്റെ പുറകുവശത്തെ വാതിൽ തകർത്ത് അകത്ത് കടന്ന് കവർച്ചയ്ക്ക് ശ്രമിക്കുകയായിരുന്നു എന്നാണ് പിടിയിലായ അവസരത്തിൽ ഫൈസൽ നാട്ടുകാരോട് വെളിപ്പെടുത്തിയത്. ഫൈസൽ കവർച്ചയ്ക്കായി പിൻവാതിൽ തകർക്കാൻ ശ്രമിക്കുമ്പോൾ കീർത്തന വീടിനകത്തേ മുറിക്കുള്ളിലായിരുന്നു. പിൻവാതിലിലും ജനാലകളിലും ചുറ്റും നടന്ന് മുട്ടിയിട്ടും പ്രതികരണമില്ലന്ന് കണ്ടതോടെയാണ് ഫൈസൽ വാതിലിന്റെ കുറ്റി പൊളിച്ച് അകത്ത് കയറുന്നതിന് നീക്കം ആരംഭിച്ചത്.
വാതിലിലും ജനാലകളിലും മുട്ടിവിളിക്കൽ കഴിഞ്ഞ് നിമിഷങ്ങൾക്കുള്ളിലാണ് പിറകുവശത്തെ കതകിന്റെ കുറ്റിപൊളിക്കാൻ പുറത്തുനിന്നും ആരോ ശ്രമിക്കുന്നതായി തനിക്ക് തോന്നിയതെന്നും തുടർന്നാണ് വീട്ടിൽ നിന്നും പുറത്ത് കടക്കാൻ തീരുമാനിച്ചതെന്നും കീർത്തന പറഞ്ഞു. വീടിന്റെ പിൻവശത്തെ വാതിൽപൊളിച്ച് അകത്തുകടന്ന ഫൈസൽ വാക്കത്തി ഉപയോഗിച്ച് മറ്റൊരുമുറിയുടെ വാതിൽ പൊളിക്കുന്നതിനായി ശ്രമിക്കുന്നത് താൻ കണ്ടുവെന്നും കള്ളനെ കുടുക്കണമെന്ന ഉദ്ദേശത്തോടെയാണ് മുൻ വശത്തെ മുൻവശത്തെ കതക് പൂട്ടി പുറത്തിറങ്ങിയതെന്നും കീർത്തന വിശദീകരിച്ചു.
പെൺകുട്ടിയും മാതാവും കാര്യങ്ങൾ വിശദീകരിച്ചതോടെ അയൽവാസികളും ഇതുവഴിയെത്തിയ നാട്ടുകാരും ചേർന്ന് വീട് വളഞ്ഞ് ഉള്ളിലുള്ള ആളെ പിടികൂടാൻ നീക്കം ആരംഭിക്കുകയായിരുന്നു. ഇവർ സംഘടിച്ചെത്തിയപ്പോഴേക്കും ഫൈസൽ പിൻവാതിലിലൂടെ പുറത്ത് ചാടി ഓടി.നാട്ടുകാർ പിൻതുടരുകയും സമീപത്തെ കനാൽ വഴി കടന്ന് രക്ഷപ്പെടാനുള്ള ഇയാളുടെ ശ്രമം പരാജയപ്പെടുത്തുകയുമായിരുന്നു.
ഈ ഓട്ടത്തിനിടയിൽ മാതാപിതാക്കൾക്കൊപ്പം നടന്നുവരികയായിരുന്ന ഒരു കൂട്ടിയുടെ കഴുത്തിലെ മാല പൊട്ടിച്ചെടുക്കുന്നതിനും ഇയാൾ ശ്രമം നടത്തിയിരുന്നു. ഇതേത്തുടർന്ന് കുട്ടിയുടെ പിതാവും ഇയാളുടെ പിന്നാലെ പാഞ്ഞു. കൈയിൽകിട്ടിയ ഉടനെ തന്നെ ഫൈസലിനെ നാട്ടുകാർ വേണ്ടവണ്ണം ചോദ്യം ചെയ്തു. തത്ത പറയും പോലെ തന്റെ ഉദ്ദേശ ലക്ഷ്യങ്ങളെല്ലാം ഇയാൾ വെളിപ്പെടുത്തുകയും ചെയ്തു. കുറ്റം ഏറ്റുപറയും വരെയുള്ള 'വിചാരണ'യ്ക്ക് ശേഷം ഫൈസലിനെ പൊലീസിന് കൈമാറി.
വീടിനുള്ളിൽ അലമാരയിലിരുന്ന രേഖകളും വസ്ത്രങ്ങളും മറ്റും വലിച്ചുവാരി പുറത്തിട്ട നിലയിലായിരുന്നെങ്കിലും വിലപിടിപ്പുള്ള ഒന്നും നഷ്ടപ്പെട്ടിട്ടില്ലന്ന് പിന്നീട് വിശദമായി വീട് പരിശോധിച്ചപ്പോൾ വ്യക്തമായി. അലമാരിക്കുള്ളിൽ സൂക്ഷിച്ചിരുന്ന സ്വർണ്ണാഭരണങ്ങളും ബെഡിലെ പേഴ്‌സിൽ ഉണ്ടായിരുന്ന പണവും ഇയാളുടെ കണ്ണിൽപെടാതെ പോയത് തങ്ങളുടെ ഭാഗ്യമായെന്നാണ് കീർത്തനയുടെ മാതാവ് മിനിയുടെ വിലയിരുത്തൽ. പിതാവ് ഗോപി സ്വകാര്യബസ്സിലെ ജീവനക്കാരനാണ്. ബിഎ ഇക്കണോമിക്‌സ് പഠനം പൂർത്തിയാക്കിയ കീർത്തന ഉപരിപനത്തിനുള്ള തയ്യാറെടുപ്പിലാണിപ്പോൾ
പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ ഇയാൾ സ്ഥിരം മോഷ്ടാവാണെന്ന് സ്ഥിരികരിച്ചിരുന്നു. മൂവാറ്റുപുഴ, ഈരാറ്റുപേട്ട പൊലീസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ കേസുകൾ ഉണ്ടെന്നും വ്യക്തമായി. കൂടുതൽ അന്വേഷണത്തിന് ശേഷമേ ഇയാളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമാവു എന്നാണ് പൊലീസ് നിലപാട്. കോതമംഗലം സി ഐ. അഗസ്റ്റിൻ മാത്യു, എസ് ഐ ബേസിൽ തോമസ്, എസ്. ഐ. കൃഷ്ണലാൽ, എ. എസ് .ഐ. ജോൺ ഡാന്റി, സി. പി. ഒ. മാരായ ഉബെസ്, അജീഷ്, ജോളി എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.