- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വരനും കൂട്ടരും വിവാഹത്തിനെത്തിയത് അടിച്ചുഫിറ്റായി; താലികെട്ടിനുമുന്നെ സുഹൃത്തുക്കൾക്കൊപ്പം ഡാൻസ് ചെയ്യാൻ വധുവിനെ നിർബന്ധിച്ചു; കല്യാണമേ വേണ്ടന്ന പെൺകുട്ടിയുടെ നിലപാടിൽ ഞെട്ടി വരന്റെ കുടുംബം; വരന് സമ്മാനിച്ച ഉപഹാരം തിരിച്ചുനൽകണമെന്ന് പൊലീസും
പതാപ്ഖഡ്: വിവാഹത്തിന് ഇപ്പോൾ വധുവും വരനും നൃത്തം ചെയ്യുന്നതും കുടുംബാംഗങ്ങൾ ഒപ്പം ചേരുന്നതൊന്നും പുതുമയുള്ള കാര്യമല്ല.പക്ഷെ എല്ലാം ഒരുപധി വിട്ടാലോ.. ചിലപ്പോൾ കാര്യങ്ങൾ തന്നെ കീഴ്മേൽ മറിയും.അൽപ്പം മദ്യത്തിന്റെ മേമ്പൊടി കൂടി ഉണ്ടെങ്കിലോ പിന്നെ പറയുകയേ വേണ്ട.എന്നാൽ അത്തരമൊരു വിവാഹത്തിനാണ് ഉത്തർപ്രദേശിലെ ഉത്തർപ്രദേശിലെ പ്രതാപ്ഗഢ് സാക്ഷിയായത്.വരന്റെ മദ്യപാനവും അതിരുകടന്ന പെരുമാറ്റവും മൂലം പെൺകുട്ടി വിവാഹം വേണ്ടെന്നു വച്ചു
സംഭവം ഇങ്ങനെ; ശനിയാഴ്ചയാണ് വിവാഹം തിരുമാനിച്ചിരുന്നത്. ഒരുക്കങ്ങളെല്ലാം തയാറായി, താലികെട്ടാനായി ചെറുക്കനും കൂട്ടരും എത്തിയതോടെ സീൻ മാറി. അടിച്ചു ഫിറ്റാിയ ആയിരുന്നു ചെറുക്കന്റെയും കൂട്ടരുടെയും വരവ്.
മദ്യലഹരിയിൽ ആയിരുന്ന വരൻ കല്യാണപ്പന്തലിൽ കൂട്ടുകാരോടൊപ്പം ഡാൻസ് തുടങ്ങി. ഒപ്പം ചേരാൻ ഇവർ വധുവിനെ നിർബന്ധിച്ചുകൊണ്ടിരുന്നു. വധു വിസമ്മതിച്ചപ്പോൾ നൃത്തവേദിയിലേക്കു വരൻ പിടിച്ചു തള്ളിയതോടെ കളി കാര്യമായി. ഇയാളെ കല്യാണം കഴിക്കാനില്ലെന്ന് വധു വീട്ടുകാരെ അറിയിച്ചു. ആദ്യമെല്ലാം വരന്റെയും കൂട്ടരുടെയും 'ലീലകൾ' കളിയായെടുത്ത വധുവിന്റെ വീട്ടുകാരും ഗൗരവത്തിലായി. അവർ പെൺകുട്ടിയുടെ തീരുമാനത്തിനൊപ്പം നിന്നു.
കല്യാണം നടക്കില്ലെന്നായപ്പോൾ വരന്റെ വീട്ടുകാർ പൊലീസിനെ സമീപിച്ചു. പൊലീസ് വന്നു സംസാരിച്ചപ്പോഴും പെൺകുട്ടി നിലപാടിൽ ഉറച്ചുനിന്നു. പിന്നീട് വീട്ടുകാർ തമ്മിൽ സംസാരിച്ച് കല്യാണം വേണ്ടെന്നുവയ്ക്കുകയായിരുന്നു. വിവാഹം ഉറച്ചിപ്പോൾ വധുവിന്റെ വീട്ടുകാർ വരനു നൽകിയിരുന്ന സമ്മാനങ്ങളെല്ലാം തിരിച്ചുനൽകാനും ധാരണയായി.
മറുനാടന് മലയാളി ബ്യൂറോ