- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിമാനങ്ങൾ വൈകുന്നു; വന്നിറങ്ങിയാൽ ലഗേജ് കിട്ടാൻ മണിക്കൂറുകളെടുക്കും; നെടുമ്പാശ്ശേരിയിൽ യാത്രക്കാർക്ക് പറയാനുള്ളത് ദുരിത കഥകൾ; ഗ്രൗണ്ട് ഹാൻഡ്‌ലിങ്ങ് ജീവനക്കാരുടെ സമരം തീർക്കാൻ ആരുമില്ലേ?
കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഒരു വിഭാഗം ഗ്രൗണ്ട് ഹാൻഡ്‌ലിങ്ങ് സ്റ്റാഫുകൾ മെല്ലെ പോക്ക് സമരം യാത്രക്കാർക്ക് തലവേദനയാകുന്നു. ഇതുമൂലം സർവിസുകൾ വ്യാപകമായി വൈകി. ഒപ്പം സമരം മുലം ബാഗേജ് കിട്ടാൻ താമസം നേരിടുന്നതിനാൽ പല പ്രവാസി യാത്രക്കാരും ദുരിതത്തിലാവുകയും ചെയ്തു. അതിനിടെ മറ്റെന്നാൾ മുതൽ അനിശ്ചിതകാല സമരം തുടങ്ങാനാണ് തീര
കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഒരു വിഭാഗം ഗ്രൗണ്ട് ഹാൻഡ്‌ലിങ്ങ് സ്റ്റാഫുകൾ മെല്ലെ പോക്ക് സമരം യാത്രക്കാർക്ക് തലവേദനയാകുന്നു. ഇതുമൂലം സർവിസുകൾ വ്യാപകമായി വൈകി. ഒപ്പം സമരം മുലം ബാഗേജ് കിട്ടാൻ താമസം നേരിടുന്നതിനാൽ പല പ്രവാസി യാത്രക്കാരും ദുരിതത്തിലാവുകയും ചെയ്തു. അതിനിടെ മറ്റെന്നാൾ മുതൽ അനിശ്ചിതകാല സമരം തുടങ്ങാനാണ് തീരുമാനം.
ഗ്രൗണ്ട് ഹാൻഡ്‌ലിങ്ങ് സ്റ്റാഫുകളുടെ സമരം കാരണം ലഗേജ് കിട്ടാൻ ഉള്ള താമസവും വരുന്നുവെന്നും പരാതിയുണ്ട്. എയർ ഇന്ത്യയിൽ നിന്ന് കരാർ ഏറ്റെടുത്തു ഡൽഹി കേന്ദ്രമായി പ്രവർത്തിക്കുന്ന സ്വകാര്യ ഏജൻസിയിൽ ജോലി നോക്കുന്ന ഗ്രൗണ്ട് ഹാൻഡ്‌ലിങ്ങ് ജീവനക്കാരാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ മെല്ലെ പോക്ക് സമരം ചെയ്യുന്നത്. സമരം മുലം എയർ ഇന്ത്യയുടെ കൊച്ചി-ദുബായ് വിമാനം 34 മിനുട്ടും, കൊച്ചിമുബൈ വിമാനം 35 മിനിട്ടും, എയർ ഇന്ത്യ എക്സ്‌പ്രസിന്റെ കൊച്ചി-തിരുവനതപുരം സലാല വിമാനം 24 മിനിട്ടും വൈകിയാണ് വ്യാഴാഴ്ച കൊച്ചിയിൽ നിന്ന് പുറപ്പെട്ടത് എന്നും അറിയുന്നു.
കൊച്ചിയിൽ നിന്ന് പുറപെട്ട വിമാനത്തിലെ യാത്രക്കാർ മാത്രമല്ല കൊച്ചിയിൽ എത്തിയ പ്രവാസികളും സമരത്തിൽ വലഞ്ഞു. എയർ ഇന്ത്യ വിമാനത്തിൽ ഷാർജയിൽ നിന്ന് കൊച്ചിയിലെത്തിയ യാത്രക്കാരും, ജിദ്ദ-കൊച്ചി വിമാനത്തിലെ യാത്രക്കാരും ബാഗേജുകൾ കിട്ടാതെ കുറെ സമയം വിമാനത്താവളത്തിന്റെ പുറത്തിറങ്ങാതെ വലഞ്ഞു.പിന്നിട് മണിക്കൂർകളോളം കാത്തിരിന്നതിനു ശേഷമാണ് ഇവർക്കു ബാഗേജുകൾ കിട്ടിയത്.
ക്യാബിൻ ക്ലീനിങ് ജീവനക്കാരും ബാഗേജുകൾ കൈകാര്യം ചെയ്യുന്ന ജീവനക്കാരുമാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തിലിപ്പോൾ മെല്ലെ പോക്കു സമരത്തിൽ ഏർപ്പെട്ടിരിക്കുന്നത്. ക്രത്യമായി ശബളം കിട്ടുന്നില്ലെനും മറ്റും ആരോപ്പിച്ചാണ് ഇവർ സമരം ചെയ്യുന്നത്ത് അതോടൊപ്പം ഇ.സ്.ഐ., പി.എഫ് വിഹിതം ഏജൻസി കൃത്യമായി അടക്കുന്നില്ലെന്നും ഇവർക്കു പരതിയുള്ളതായി അറിയുന്നു. അതുപോലെ വിവിധ കാരണങ്ങൾ പറഞ്ഞു ജീവനക്കാരിൽ നിന്ന് ഫൈൻ ഇടക്കുന്നതിലും ഇവർക്കിടയിൽ പ്രതിഷേധം ശക്തമാണ്.
എന്നാൽ ഗ്രൗണ്ട് ഹാൻഡ്‌ലിങ്ങ് കരാർ ഏറ്റെടുത്തിട്ടുള്ള ഏജൻസിക്ക് കൃത്യമായി പണം നൽക്കുന്നുണ്ടെന്നാണ് എയർ ഇന്ത്യ യുടെ വാദം. ഗ്രൗണ്ട് ഹാൻഡ്‌ലിങ്ങ് സ്റ്റാഫുകൾ സമരം നടത്തി ഇത്രയും സംഭവങ്ങൾ ഉണ്ടായിട്ടും എയർ ഇന്ത്യ പ്രശ്‌നത്തിൽ ഇടപെടാതത്തിലും പ്രതിഷേധം ഉയർന്നിടുണ്ട് . നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ ചില ഗ്രൗണ്ട് ഹാൻഡ്‌ലിങ്ങ് ജീവനക്കാർ.നടത്തുന്ന സമരം വിമാന സർവിസുകളേയും പ്രവാസികളെയും വ്യാപകമായി ബാധിക്കുന്നത്തി ശ്രദ്ധയിൽപെട്ട സിയാൽ എയർ ഇന്ത്യയോടു വിശദികരണം തേടിയിട്ടുണ്ട് എന്നറിയുന്നു.
നിലവിലുള്ള പ്രശ്‌നങ്ങൾ ഉടൻ പരിഹരിചില്ലെക്കിൽ മറ്റു വിമാന കമ്പനികളുടെ ഗ്രൗണ്ട് ഹാൻഡ്‌ലിങ്ങ് നിർവഹണത്തിൽ നിന്നും എയർ ഇന്ത്യയെ ഒഴിവാകുമെന്ന് കാണിച്ചു സിയാൽ എയർ ഇന്ത്യക്ക് കത്ത് നല്ക്കിയിട്ടുണ്ട്.