കാസർഗോഡ്: ഉദുമ നിയോജക മണ്ഡലത്തിൽ കോൺഗ്രസ്സ് സ്ഥാനാർത്ഥി തർക്കം ഫെയ്‌സ് ബുക്ക് പേജ് വഴി പുറംലോകത്തേക്ക് കടക്കുന്നു. ഉദുമയിൽ കോൺഗ്രസ്സ് സ്ഥാനാർത്ഥി ലിസ്റ്റിലുള്ള ഡി.സി.സി. ജനറൽ സെക്രട്ടറി പേരിയാ ബാലകൃഷ്ണനെ അപകീർത്തിപ്പെടുത്തും വിധമാണ് യൂത്ത് കോൺഗ്രസ്സ് കാസർഗോഡ് ജില്ലാ ഫെയ്‌സ് ബുക്ക് പേജിലെ പരാമർശങ്ങൾ.

കെ.സുധാകരനെ ഗർജ്ജിക്കുന്ന സിംഹമെന്നും കെപിസിസി.യുടെ നിർദേശ പ്രകാരം എൽ.ഡി.എഫ് കോട്ടയായ ഉദുമ പിടിച്ചെടുക്കാൻ വന്ന സുധാകരൻ കോൺഗ്രസ്സ് പ്രവർത്തകർക്ക് അഭിമാനമാണെന്നും ഐ.വൈ.സി. എന്ന പേജിൽ പറയുന്നു. സുധാകരന്റെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കും മുമ്പ് തന്നെ മണ്ഡലംതല യു.ഡി.എഫ് പ്രവർത്തകരും അനുഭാവികൾ ഏറെ ആവേശത്തിലാണ്.

'മാർക്കിസ്റ്റ് പാർട്ടിയുടെ തട്ടകം തച്ചുതകർക്കാൻ എത്തിയ കെ.സുധാകരനെ അപകീർത്തിപ്പെടുത്തുന്നത് ഏതുകോപ്പനായാലും ഞങ്ങൾ സഹിക്കില്ല. പണക്കൊഴുപ്പിന്റെ അഹങ്കാരത്തിൽ കെ.സുധാകരനെതിരെ ഒരക്ഷരം മിണ്ടിയാൽ ആ നാക്ക് പിഴുതെടുക്കാൻ ശക്തരായ പ്രവർത്തകരാണ് ഉദുമയിലുള്ളതെ'ന്ന് ഫേസ്‌ബുക്ക് പേജിലൂടെ ബാലകൃഷ്ണനു താക്കീത് നൽകുന്നു.

യൂത്ത് കോൺഗ്രസ്സ് ഐ.വൈ.സി. കാസർഗോഡ് എന്ന പേജ് വഴി കെ.സുധാകരനെ അനുകൂലിക്കുന്നവരും പേരിയാ ബാലകൃഷ്ണനെ അനുകൂലിക്കുന്നവരും ഫേസ്‌ബുക്ക് യുദ്ധം തുടരുകയാണ്. എറണാകുളത്ത് ജോലി ചെയ്യുന്ന ബാലകൃഷ്ണൻ സൺഡേ പൊളിക്ട്രിക്‌സ് കളിക്കുന്ന വ്യക്തിയാണെന്ന് ഐ.വൈ.സി. പേജിലൂടെ ആക്ഷേപിക്കുന്നു. ശനിയാഴ്ച രാത്രി എറണാകുളത്തു നിന്നും വണ്ടി കയറുന്ന ബാലകൃഷ്ണൻ ഞായറാഴ്ച രാഷ്ട്രീയക്കാരനായാണ് പേജിൽ ചിത്രീകരിക്കുന്നത്. അതുകൊണ്ടു തന്നെ അദ്ദേഹത്തിന് പ്രവർത്തകരുടെ വികാരം മനസ്സിലാവുകയില്ല. സുധാകരൻ ഉദുമയിൽ മത്സരിക്കുകയും ജയിക്കുകയും ചെയ്യും. സുധാകരന്റെ ചാവേർ പട എന്ന് പറഞ്ഞുകൊണ്ടാണ് ഐ.വൈ.സി. കാസർഗോഡിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ് അവസാനിക്കുന്നത്.

കാസർഗോഡ് ഡി.സി.സി.യുടെ അന്തിമ ലിസ്റ്റിൽ പേരിയാ ബാലകൃഷ്ണനും കെ.സുധാകരനും മാത്രമാണ് ഇപ്പോൾ അവശേഷിക്കുന്നത്. കെപിസിസിയും എ.ഐ.സി.സി.യും സ്ഥാനാർത്ഥികളുടെ കാര്യത്തിൽ അന്തിമ തീരുമാനമെടുക്കും മുമ്പേ താൻ ഉദുമയിൽ മത്സരിക്കുമെന്ന സുധാകരന്റെ പ്രഖ്യാപനമാണ് കാസർഗോഡ് ജില്ലയിൽ വിവാദത്തിന് തുടക്കമിട്ടത്. കണ്ണൂർ പാർലമെന്റ് സിറ്‌റിങ് സീറ്റിൽ കഴിഞ്ഞ തവണ പരാജയപ്പെട്ട കെ.സുധാകരൻ കണ്ണൂർ നിയമസഭാ മണ്ഡലത്തിൽ ഇത്തവണ മത്സരിക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ എ.പി.അബ്ദുള്ളക്കുട്ടിയുടെ സിറ്റിങ് സീറ്റായ കണ്ണൂർ മണ്ഡലം വിട്ടുകൊടുക്കാൻ അദ്ദേഹം തയ്യാറായില്ല. അതേതുടർന്നാണ് സുധാകരൻ കാസർഗോഡ് ജില്ലയിലെ ഉദുമ നിയമസഭാ മണ്ഡലത്തിൽ മത്സരിക്കാൻ ലക്ഷ്യമിട്ടത്.

പാർട്ടി തീരുമാനം വരും മുമ്പ് സീറ്റ് സ്വയം പ്രഖ്യാപിച്ചത് കാസർഗോഡ് ജില്ലയിലെ നേതാക്കളിലും അണികളിലും അമർഷമുണ്ടായിരുന്നു. അതോടെ എതിർപ്പുണ്ടെങ്കിൽ സുധാകരൻ ഉദുമയിൽ മത്സരിക്കുന്നില്ലെന്ന പ്രഖ്യാപനവും നടത്തി. എന്നാൽ സുധാകരനെ അനുകൂലിക്കുന്നവർ ബാലകൃഷ്ണനെ അപകീർത്തിപ്പെടുത്താൻ ഫെയ്‌സ് ബുക്ക് പേജ് വഴി ശ്രമിച്ചതാണ് കോൺഗ്രസ്സിനകത്ത് ശക്തമായ ഗ്രൂപ്പ് യുദ്ധം തൊടുത്തു വിട്ടത്.

ഉദുമ നിയോജക മണ്ഡ്ലത്തിൽ സ്വയം സ്ഥാനാർത്ഥിയായി അവരോധിതനായി ഇളിഭ്യനായ,അംബാനിയോട്ഃകെ സുധാകരനെന്ന ഗർജിക്കുന്ന സിംഹം ക...

Posted by Iyc Kasaragod on Wednesday, 23 March 2016