- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
അധികാര കൈമാറ്റത്തിനുള്ള ബൈഡന്റെ അപേക്ഷയെ എതിർത്ത് ജിഎസ്എ
വാഷിങ്ടൻ ഡിസി: അധികാരകൈമാറ്റം അംഗീകരിക്കുന്ന ജനറൽ സർവീസസ് അഡ്‌മിനിസ്ട്രേഷൻ വിഭാഗം (ജിഎസ്എ) ബൈഡൻ - കമല ഹാരിസ് ടീമിനു അധികാരം കൈമാറണമെന്ന അപേക്ഷയെ എതിർക്കുകയും വിജയിയെ ഒദ്യോഗികമായി പ്രഖ്യാപിക്കുന്നതുവരെ കാത്തിരിക്കുകയും വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
നിയമവിധേയമായി മാത്രമേ അഡ്‌മിനിസ്ട്രേഷൻ നടപടികൾ കൈകൊള്ളാനാകൂ എന്നാണ് ഔദ്യോഗിക വക്താവ് പ്രതികരിച്ചത്. ഭരണഘടനാപരമായി വിജയി ആരെന്നു പ്രഖ്യാപിച്ചതിനുശേഷം അധികാര കൈമാറ്റത്തിനുള്ള പ്രോസസ് ആരംഭിക്കുമെന്ന് ജിഎസ്എ അഡ്‌മിനിസ്ട്രേറ്റർ എമിലി മർഫി അറിയിച്ചു.
പ്രധാന വാർത്താചാനലുകൾ ശനിയാഴ്ച തന്നെ ബൈഡന്റെ വിജയം പ്രഖ്യാപിച്ചിരുന്നുവെങ്കിലും പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പരാജയം സമ്മതിക്കാൻ വിസമ്മതിച്ചിരുന്നു. വോട്ടെടുപ്പിൽ വ്യാപക തിരിമറി നടന്നിട്ടുണ്ടെന്നായിരുന്നു ട്രംപിന്റെ പരാതി. ജിഎസ്എ ഗവൺമെന്റിൽ നിന്നും തിരഞ്ഞെടുപ്പിന്റെ പൂർണ്ണവിവരങ്ങൾ ലഭിച്ചശേഷമേ അധികാര കൈമാറ്റത്തെക്കുറിച്ചു നടപടികൾ ആരംഭിക്കുകയുള്ളൂവെന്ന് അഡ്‌മിനിസ്ട്രേറ്റർ എമിലി പറഞ്ഞു.
ജിഎസ്എ അധികാര കൈമാറ്റം നിഷേധിച്ചതോടെ ബൈഡന്റെ ട്രാൻസിഷ്യൽ അംഗങ്ങൾക്ക് ശമ്പളവും, യാത്രാ ബത്തയും ലഭിക്കുന്നതിനും നിയമ തടസമുണ്ട്.