- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭൂമിക്കും കെട്ടിടത്തിനും ചരക്കു-സേവന നികുതി ബാധകമല്ല; സംസ്ഥാനങ്ങളുടെ നികുതി നഷ്ടം പൂർണ്ണമായും കേന്ദ്രം പരിഹരിക്കും; കാർഷിക മേഖലയെ ചൊല്ലി അവ്യക്ത തുടരുന്നു; ജിഎസ്ടിയിലെ തർക്കമെല്ലാം അടുത്തമാസം തീരുമെന്ന പ്രതീക്ഷയിൽ കേന്ദ്രം
ന്യൂഡൽഹി: കേരളമടക്കമുള്ള സംസ്ഥാനങ്ങളുടെ എതിർപ്പു പരിഗണിച്ച് ഭൂമി, കെട്ടിടം എന്നിവയ്ക്ക് ചരക്കു-സേവന നികുതി(ജി.എസ്.ടി) ഈടാക്കില്ല. ജി.എസ്.ടി. നടപ്പാക്കുമ്പോൾ നിശ്ചിതപരിധിക്കു മുകളിൽ സംസ്ഥാനങ്ങൾക്കുണ്ടാകുന്ന നികുതിനഷ്ടം മുഴുവൻ കേന്ദ്രസർക്കാർ പരിഹരിക്കുമെന്നും ജി.എസ്.ടി. കൗൺസിൽ യോഗത്തിൽ ധാരണയായി. കഴിഞ്ഞ മൂന്നുവർഷത്തെ വളർച്ചനിരക്ക് കണക്കിലെടുത്താവും നഷ്ടപരിഹാരം. എന്നാൽ ഇപ്പോഴും ചില തർക്കങ്ങൾ ബാക്കിയുണ്ട്. ഒന്നരക്കോടി രൂപയിൽ താഴെയുള്ള വരുമാനക്കാരുടെ സേവനനികുതി പിരിക്കുന്നതിലുള്ള തർക്കം യോഗം ചർച്ച ചെയ്തില്ല. 1.5 കോടി വരെ വരുമാനമുള്ളവരിൽ നിന്നും സംസ്ഥാനവും അതിന് മുകളിൽ വരുമാനമുള്ളവരിൽ നിന്ന് കേന്ദ്രവും സംസ്ഥാനവും കൂട്ടായും നികുതി പിരിക്കണമെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് മിക്ക സംസ്ഥാനങ്ങളും. ജനുവരിയിലെ യോഗത്തിൽ അതു ചർച്ചക്കെടുത്തേക്കും. നികുതിവെട്ടിപ്പ് നടത്തുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുന്ന കാര്യത്തിലും തീരുമാനമായില്ല. ഇതെല്ലാം പരിഹരിച്ചാൽ മാത്രമേ ജിഎസ് ടിയിൽ വ്യക്തത വരൂ. ഭൂമി, കെട്ടിടങ്
ന്യൂഡൽഹി: കേരളമടക്കമുള്ള സംസ്ഥാനങ്ങളുടെ എതിർപ്പു പരിഗണിച്ച് ഭൂമി, കെട്ടിടം എന്നിവയ്ക്ക് ചരക്കു-സേവന നികുതി(ജി.എസ്.ടി) ഈടാക്കില്ല. ജി.എസ്.ടി. നടപ്പാക്കുമ്പോൾ നിശ്ചിതപരിധിക്കു മുകളിൽ സംസ്ഥാനങ്ങൾക്കുണ്ടാകുന്ന നികുതിനഷ്ടം മുഴുവൻ കേന്ദ്രസർക്കാർ പരിഹരിക്കുമെന്നും ജി.എസ്.ടി. കൗൺസിൽ യോഗത്തിൽ ധാരണയായി. കഴിഞ്ഞ മൂന്നുവർഷത്തെ വളർച്ചനിരക്ക് കണക്കിലെടുത്താവും നഷ്ടപരിഹാരം.
എന്നാൽ ഇപ്പോഴും ചില തർക്കങ്ങൾ ബാക്കിയുണ്ട്. ഒന്നരക്കോടി രൂപയിൽ താഴെയുള്ള വരുമാനക്കാരുടെ സേവനനികുതി പിരിക്കുന്നതിലുള്ള തർക്കം യോഗം ചർച്ച ചെയ്തില്ല. 1.5 കോടി വരെ വരുമാനമുള്ളവരിൽ നിന്നും സംസ്ഥാനവും അതിന് മുകളിൽ വരുമാനമുള്ളവരിൽ നിന്ന് കേന്ദ്രവും സംസ്ഥാനവും കൂട്ടായും നികുതി പിരിക്കണമെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് മിക്ക സംസ്ഥാനങ്ങളും. ജനുവരിയിലെ യോഗത്തിൽ അതു ചർച്ചക്കെടുത്തേക്കും. നികുതിവെട്ടിപ്പ് നടത്തുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുന്ന കാര്യത്തിലും തീരുമാനമായില്ല. ഇതെല്ലാം പരിഹരിച്ചാൽ മാത്രമേ ജിഎസ് ടിയിൽ വ്യക്തത വരൂ.
ഭൂമി, കെട്ടിടങ്ങൾ തുടങ്ങിയവയ്ക്ക് ജി.എസ്.ടി. ചുമത്താൻ അധികാരം വേണമെന്നായിരുന്നു കേന്ദ്രത്തിന്റെ ശുപാർശ. ഇതു കേരളമടക്കം ഭൂരിപക്ഷം സംസ്ഥാനങ്ങളും എതിർത്തു. ഭൂമിയും കെട്ടിടവുമൊക്കെ സംസ്ഥാനത്തിന്റെ നിയന്ത്രണാധികാരത്തിലുള്ളവയാണെന്നും അതു ചരക്കായോ സേവനമായോ പരിഗണിക്കാൻ കഴിയില്ലെന്നും കേരളം നിലപാട് എടുത്തു. ഒടുവിൽ ഇത് അംഗീകരിച്ചു. സംസ്ഥാനങ്ങളുടെ സാമ്പത്തികവളർച്ച 14 ശതമാനത്തിൽ കുറഞ്ഞാൽ കേന്ദ്രസർക്കാർ നൂറുശതമാനം നഷ്ടപരിഹാരം നൽകുമെന്നും ധാരണയായി.
നഷ്ടപരിഹാരം കേന്ദ്രസർക്കാർ രണ്ടു മാസത്തിലൊരിക്കൽ സംസ്ഥാനങ്ങൾക്ക് കൈമാറും. നഷ്ടപരിഹാരം എങ്ങനെ നൽകുമെന്നതിൽ ധാരണയായിട്ടില്ല. ഇതിനു കേന്ദ്രസർക്കാർ സുസ്ഥിര ഫണ്ട് രൂപവത്കരിക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം. ഇക്കാര്യം ജനവരി ആദ്യം നടക്കുന്ന യോഗം പരിഗണിക്കും. കാർഷികമേഖലയിൽ ജി.എസ്.ടി. നടപ്പാക്കുന്ന വിഷയവും അടുത്ത യോഗത്തിലേക്കു മാറ്റി. കാർഷികമേഖലയെ സംബന്ധിച്ച നിർവചനത്തിൽ കൂടുതൽ വ്യക്തതവേണമെന്ന് കേരളം ആവശ്യപ്പെട്ടു.
നിലവിൽ ഗുജറാത്ത് മുന്നോട്ടുവച്ച കാർഷിക നിർവചനം പൊതുവേ തൃപ്തികരമാണെങ്കിലും മണ്ണുസംരക്ഷണം, വെള്ളം കൈകാര്യം ചെയ്യൽ എന്നിവ ഉൾപ്പെടുത്തിയിട്ടില്ല. അതുകൂടി ഉൾപ്പെടുത്തി വ്യക്തമായ നിർവചനമുണ്ടാക്കിയാലേ ശാസ്ത്രീയരീതിയിൽ ജി.എസ്.ടി. ചുമത്താനാവൂ എന്നാണ് ആവശ്യം.