- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വർണത്തിനും റെഡിമെയ്ഡ് വസ്ത്രങ്ങൾക്കും വിലകൂടും; ബീഡിയെ നിന്ന് ഒഴിവാക്കണമെന്ന ആവശ്യം അംഗീകരിച്ചില്ല; ജിഎസ്ടിയിൽ ലോട്ടറിക്കാര്യത്തിൽ തീരുമാനം അടുത്ത ചർച്ചയിൽ
ന്യൂഡൽഹി: ജിഎസ്ടി നടപ്പാകുമ്പോൾ സ്വർണത്തിനും റെഡിമെയ്ഡ് വസ്ത്രങ്ങൾക്കും വിലകൂടും. സ്വർണത്തിന് മൂന്നു ശതമാനം നികുതി ഏർപ്പെടുത്താനാണ് ഡൽഹിയിൽ ചേർന്ന ജിഎസ്ടി കൗൺസിൽ യോഗം തീരുമാനിച്ചത്. നിലവിൽ രണ്ടു ശതമാനമാണ് നികുതി. ചരക്കുസേവനനികുതി നടപ്പാകുന്നതോടെ സ്വർണത്തിൽനിന്നു മാത്രമായി സംസ്ഥാനത്തിനു 300 കോടി രൂപ അധികവരുമാനം ലഭിക്കുമെന്നു ധനമന്ത്രി തോമസ് ഐസക് അറിയിച്ചു. ബീഡിയെ ജിഎസ്ടിയിൽ നിന്ന് ഒഴിവാക്കണമെന്ന കേരളത്തിന്റെ ആവശ്യം അംഗീകരിച്ചില്ല. ബീഡിക്കു 28 ശതമാനം നികുതി ഏർപ്പെടുത്തും, എന്നാൽ അധികസെസ് ഈടാക്കില്ല. സിഗരറ്റിനു 28 ശതമാനം നികുതിക്കു പുറമെ 200 ശതമാനം അധികസെസ് ഈടാക്കും. മിലിറ്ററി ക്യാന്റീനെ ജിഎസ്ടി പരിധിയിൽനിന്നു പൂർണമായി ഒഴിവാക്കിയെങ്കിലും പാരാമിലിറ്ററി, പൊലീസ് ക്യാന്റീനുകൾക്കു പ്രത്യേക ഇളവ് അനുവദിച്ചില്ല. കശുവണ്ടി, കയർ, ലോട്ടറി എന്നിവയുടെ നികുതി നിരക്കുകൾ തീരുമാനിക്കാനായി ഈ മാസം പതിനൊന്നിനു വീണ്ടും യോഗം ചേരും.
ന്യൂഡൽഹി: ജിഎസ്ടി നടപ്പാകുമ്പോൾ സ്വർണത്തിനും റെഡിമെയ്ഡ് വസ്ത്രങ്ങൾക്കും വിലകൂടും. സ്വർണത്തിന് മൂന്നു ശതമാനം നികുതി ഏർപ്പെടുത്താനാണ് ഡൽഹിയിൽ ചേർന്ന ജിഎസ്ടി കൗൺസിൽ യോഗം തീരുമാനിച്ചത്.
നിലവിൽ രണ്ടു ശതമാനമാണ് നികുതി. ചരക്കുസേവനനികുതി നടപ്പാകുന്നതോടെ സ്വർണത്തിൽനിന്നു മാത്രമായി സംസ്ഥാനത്തിനു 300 കോടി രൂപ അധികവരുമാനം ലഭിക്കുമെന്നു ധനമന്ത്രി തോമസ് ഐസക് അറിയിച്ചു. ബീഡിയെ ജിഎസ്ടിയിൽ നിന്ന് ഒഴിവാക്കണമെന്ന കേരളത്തിന്റെ ആവശ്യം അംഗീകരിച്ചില്ല. ബീഡിക്കു 28 ശതമാനം നികുതി ഏർപ്പെടുത്തും, എന്നാൽ അധികസെസ് ഈടാക്കില്ല. സിഗരറ്റിനു 28 ശതമാനം നികുതിക്കു പുറമെ 200 ശതമാനം അധികസെസ് ഈടാക്കും.
മിലിറ്ററി ക്യാന്റീനെ ജിഎസ്ടി പരിധിയിൽനിന്നു പൂർണമായി ഒഴിവാക്കിയെങ്കിലും പാരാമിലിറ്ററി, പൊലീസ് ക്യാന്റീനുകൾക്കു പ്രത്യേക ഇളവ് അനുവദിച്ചില്ല. കശുവണ്ടി, കയർ, ലോട്ടറി എന്നിവയുടെ നികുതി നിരക്കുകൾ തീരുമാനിക്കാനായി ഈ മാസം പതിനൊന്നിനു വീണ്ടും യോഗം ചേരും.