- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അടിപൊളി കാറിൽ കറങ്ങാൻ പദ്ധതിയുണ്ടെങ്കിൽ ഉടൻ വാങ്ങുക; ആഡംബര കാറുകളുടെ സെസ് 25 ശതമാനമായി ഉയർത്തുന്നു; ഒരു എസ്.യു.വി നിരത്തിലിറക്കാൻ ജിഎസ്ടി അടക്കം 53 ശതമാനം നികുതി നൽകേണ്ടിവരും
വാഹന മോഹികൾക്ക് അത്ര സുഖകരമായ വാർത്തകളല്ല കേൾക്കുന്നത്. സ്പോർട്സ് യൂട്ടിലിറ്റി വാഹനങ്ങൾക്കും (എസ്.യു.വി) ആഡംബര കാറുകൾക്കും വില കുതിച്ചുയരുമെന്നാണ് സൂചന. ചരക്ക് സേവന നികുതി നടപ്പാക്കിയപ്പോൾ ഈ വിഭാഗത്തിലുണ്ടായ പോരായ്മകൾ തിരുത്തുന്നതിന് സെസ് വർധിപ്പിക്കാൻ കേന്ദ്രസർക്കാരും സംസ്ഥാന സർക്കാരുകളും ഒരുപോലെ ആവശ്യപ്പെടുന്നുണ്ട്. ഇപ്പോൾ 15 ശതമാനമുള്ള സെസ് 25 ശതമാനമായി വർധിപ്പിക്കാനാണ് ആലോചന. നിലവിൽ 28 ശതമാനം ജി.എസ്.ടി ഉൾപ്പെടെ 43 ശതമാനമാണ് ഈ ശ്രേണിയിൽപ്പെട്ട വാഹനങ്ങൾക്ക് കൊടുക്കേണ്ട നികുതി. അത് 53 ശതമാനമായി വർധിക്കും. ഫലത്തിൽ ആഡംബരകാർ സ്വന്തമാക്കുകയെന്നത് വലിയ സാമ്പത്തിക ബാധ്യതയുള്ള കാര്യമായി മാറും. വിവിധ സംസ്ഥാനങ്ങൾ ഒട്ടേറെ ഉൽപന്നങ്ങൾക്ക് നികുതി ഏർപ്പെടുത്തണമെന്ന് ആവശ്യവുമായി രംഗത്തുണ്ട്. ശനിയാഴ്ച ചേർന്ന ജി.എസ്.ടി. കൗൺസിൽ ഇക്കാര്യം ചർച്ച ചെയ്തിരുന്നു. ഉത്തർപ്രദേശാണ് കൂടുതൽ ഉത്പന്നങ്ങളുടെ പട്ടികയുമായി രംഗത്തുള്ളത്. ഈ ഉത്പന്നങ്ങളുടെ കാര്യത്തിൽ വിദഗ്ധ സമിതി പുനപ്പരിശോധിച്ചുവരികയാണ്. അടുത്തമാസം ഹൈദരാബാ
വാഹന മോഹികൾക്ക് അത്ര സുഖകരമായ വാർത്തകളല്ല കേൾക്കുന്നത്. സ്പോർട്സ് യൂട്ടിലിറ്റി വാഹനങ്ങൾക്കും (എസ്.യു.വി) ആഡംബര കാറുകൾക്കും വില കുതിച്ചുയരുമെന്നാണ് സൂചന. ചരക്ക് സേവന നികുതി നടപ്പാക്കിയപ്പോൾ ഈ വിഭാഗത്തിലുണ്ടായ പോരായ്മകൾ തിരുത്തുന്നതിന് സെസ് വർധിപ്പിക്കാൻ കേന്ദ്രസർക്കാരും സംസ്ഥാന സർക്കാരുകളും ഒരുപോലെ ആവശ്യപ്പെടുന്നുണ്ട്.
ഇപ്പോൾ 15 ശതമാനമുള്ള സെസ് 25 ശതമാനമായി വർധിപ്പിക്കാനാണ് ആലോചന. നിലവിൽ 28 ശതമാനം ജി.എസ്.ടി ഉൾപ്പെടെ 43 ശതമാനമാണ് ഈ ശ്രേണിയിൽപ്പെട്ട വാഹനങ്ങൾക്ക് കൊടുക്കേണ്ട നികുതി. അത് 53 ശതമാനമായി വർധിക്കും. ഫലത്തിൽ ആഡംബരകാർ സ്വന്തമാക്കുകയെന്നത് വലിയ സാമ്പത്തിക ബാധ്യതയുള്ള കാര്യമായി മാറും.
വിവിധ സംസ്ഥാനങ്ങൾ ഒട്ടേറെ ഉൽപന്നങ്ങൾക്ക് നികുതി ഏർപ്പെടുത്തണമെന്ന് ആവശ്യവുമായി രംഗത്തുണ്ട്. ശനിയാഴ്ച ചേർന്ന ജി.എസ്.ടി. കൗൺസിൽ ഇക്കാര്യം ചർച്ച ചെയ്തിരുന്നു. ഉത്തർപ്രദേശാണ് കൂടുതൽ ഉത്പന്നങ്ങളുടെ പട്ടികയുമായി രംഗത്തുള്ളത്. ഈ ഉത്പന്നങ്ങളുടെ കാര്യത്തിൽ വിദഗ്ധ സമിതി പുനപ്പരിശോധിച്ചുവരികയാണ്.
അടുത്തമാസം ഹൈദരാബാദിൽ ജിഎസ്ടി കൗൺസിൽ ചേരുമ്പോൾ ഇക്കാര്യത്തിൽ വ്യക്തമായ തീരുമാനമുണ്ടാകുമെന്നാണ് സൂചന. സിഗരറ്റുകളുടെ നികുതി നിശ്ചയിച്ചപ്പോൾ സംഭവിച്ചതുപോലെയാണ് ആഡംബരകാറുകളുടെ നികുതിയിൽ പിഴവ് വന്നതെന്ന് ശനിയാഴ്ചത്തെ കൗൺസിൽ യോഗത്തിനുശേഷം ഒരംഗം പറഞ്ഞു. സാധാരണ കാറുകളുടെ നികുതി പുനപ്പരിശോധിക്കണമെന്ന ആവശ്യമുയർന്നിരുന്നെങ്കിലും അത് കൗൺസിൽ തള്ളി.
കൂടുതൽ അന്തരീക്ഷ മലിനീകരണം ഉണ്ടാക്കുന്ന കാറുകൾക്കും ഹൈബ്രിഡ് കാറുകൾക്കും ഒരേ നികുതിയാണെന്ന ആരോപണം ചെറുക്കാനും എസ്.യു.വികളുടെ നികുതിയുയർത്തുന്നതോടെ കേന്ദ്രത്തിനാവും. ചെറുകിട കാറുകൾക്ക് 28 ശതമാനം നികുതിയും ഒരുശതമാനം സെസ്സും എന്നത് മാറ്റമില്ലാതെ തുടരും. 250-500 സിസി ബൈക്കുകൾക്ക് മൂന്ന് ശതമാനം സെസ് എന്നതിനും മാറ്റമുണ്ടാകില്ല.