- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ന്യൂഡൽഹി: ആഡംബര കാറുകൾക്കുള്ള സെസ് 25 ശതമാനമാക്കി ഉയർത്തുന്നതിനുള്ള ജിഎസ്ടി ഭേദഗതി ബിൽ ലോക്‌സഭ പാസാക്കി. സർക്കാർ നേരത്തെ കൊണ്ടുവന്ന ഓർഡിനൻസ് നിയമമാക്കുന്നതിനുള്ള ബില്ലാണ് പ്രതിപക്ഷ ബഹളം തുടരുന്നതിനിടെ ശബ്ദവോട്ടോടെ പാസാക്കിയത്. ഇടത്തരം വലിപ്പത്തിലുള്ള ഹൈബ്രിഡ് കാറുകൾ മുതൽ ആഡംബര ഇനത്തിലുള്ളവയ്ക്കു വരെ 25 ശതമാനം സെസ് ഈടാക്കുന്നതിനായുള്ള ഭേദഗതി ബില്ലാണ് അരുൺ ജയ്റ്റ്‌ലി അവതരിപ്പിച്ചത്. നേരത്തെ 15 ശതമാനമായിരുന്നു ഈയിനത്തിൽ സെസ് ഏർപ്പെടുത്തിയിരുന്നത്. മതേതരത്വ വിഷയത്തിൽ കേന്ദ്രമന്ത്രി അനന്ത കുമാർ ഹെഗ്‌ഡെ നടത്തിയ വിവാദ പരാമർശത്തിനെതിരേ കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷം നടുത്തളത്തിലിറങ്ങി ബഹളം വയ്ക്കുന്നതിനിടെയാണ് ജിഎസ്ടി ബിൽ ചർച്ചയ്‌ക്കെടുത്തത്. അതേസമയം, ജിഎസ്ടി പോലെയുള്ള പ്രധാന ബില്ലുകൾ പ്രതിപക്ഷ നേതാക്കൾ നടുത്തളത്തിലിറങ്ങി നിൽക്കുന്നതിനിടെ ചർച്ച ചെയ്യുന്നത് ഉചിതമല്ലെന്നു ചൂണ്ടിക്കാട്ടി എൻ.കെ. പ്രേമചന്ദ്രൻ എംപി നിരാകരണ പ്രമേയം അവതരിപ്പിച്ചെങ്കിലും സഭ അംഗീകരിച്ചില്ല.
ന്യൂഡൽഹി: ആഡംബര കാറുകൾക്കുള്ള സെസ് 25 ശതമാനമാക്കി ഉയർത്തുന്നതിനുള്ള ജിഎസ്ടി ഭേദഗതി ബിൽ ലോക്‌സഭ പാസാക്കി. സർക്കാർ നേരത്തെ കൊണ്ടുവന്ന ഓർഡിനൻസ് നിയമമാക്കുന്നതിനുള്ള ബില്ലാണ് പ്രതിപക്ഷ ബഹളം തുടരുന്നതിനിടെ ശബ്ദവോട്ടോടെ പാസാക്കിയത്. ഇടത്തരം വലിപ്പത്തിലുള്ള ഹൈബ്രിഡ് കാറുകൾ മുതൽ ആഡംബര ഇനത്തിലുള്ളവയ്ക്കു വരെ 25 ശതമാനം സെസ് ഈടാക്കുന്നതിനായുള്ള ഭേദഗതി ബില്ലാണ് അരുൺ ജയ്റ്റ്‌ലി അവതരിപ്പിച്ചത്.
നേരത്തെ 15 ശതമാനമായിരുന്നു ഈയിനത്തിൽ സെസ് ഏർപ്പെടുത്തിയിരുന്നത്. മതേതരത്വ വിഷയത്തിൽ കേന്ദ്രമന്ത്രി അനന്ത കുമാർ ഹെഗ്‌ഡെ നടത്തിയ വിവാദ പരാമർശത്തിനെതിരേ കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷം നടുത്തളത്തിലിറങ്ങി ബഹളം വയ്ക്കുന്നതിനിടെയാണ് ജിഎസ്ടി ബിൽ ചർച്ചയ്‌ക്കെടുത്തത്.
അതേസമയം, ജിഎസ്ടി പോലെയുള്ള പ്രധാന ബില്ലുകൾ പ്രതിപക്ഷ നേതാക്കൾ നടുത്തളത്തിലിറങ്ങി നിൽക്കുന്നതിനിടെ ചർച്ച ചെയ്യുന്നത് ഉചിതമല്ലെന്നു ചൂണ്ടിക്കാട്ടി എൻ.കെ. പ്രേമചന്ദ്രൻ എംപി നിരാകരണ പ്രമേയം അവതരിപ്പിച്ചെങ്കിലും സഭ അംഗീകരിച്ചില്ല.