- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജിഎസ്ടിയുടെ മറവിലെ ഏറ്റവും വലിയ കൊള്ളക്കാർ ബാങ്കുകൾതന്നെ; എടിഎമ്മിൽ നിന്നും പണംപിൻവലിക്കൽ, ഡിഡി എടുക്കൽ തുടങ്ങി മിക്ക സേവനങ്ങൾക്കും നികുതി കൂടി; സാധാരണക്കാർക്ക് ബാങ്ക് ഇടപാടുകൾ കനത്ത ഭാരമാകും
കൊച്ചി: ജിഎസ്ടി നിലവിൽ വന്നതോടെ കനത്ത വിലവർദ്ധനവിൽ ജനം നെട്ടോട്ടം ഓടുമ്പോൾ ഏറ്റവും വലിയ കൊള്ളക്കാർ ബാങ്കുകൾ തന്നെ. നിലവിലുള്ള മിക്ക സേവനങ്ങൾക്കും ബാങ്കുകൾ കനത്ത നികുതി തന്നെയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഗ്യാസ് സബ്‌സിഡി മുതൽ എല്ലാ ഇടപാടുകളും ബാങ്ക് മുഖേന ആക്കിയതോടെ ഇത് സാധാരണക്കാർക്ക് കനത്ത വെല്ലുവിളിയാകും. എടിഎമ്മിൽ നിന്നും പണം പിൻവലിക്കൽ, ഡിഡി എടുക്കൽ, ചെക്ക് കളക്ഷൻ എന്നിവ അടക്കം സാധാരണക്കാർക്ക് പ്രയോജനകരമാകുന്ന ഒട്ടുമിക്ക് സേവനങ്ങൾക്കും നികുതി വർദ്ധിപ്പിച്ചിട്ടുണ്ട്. സേവന നികുതി 15 എന്നതിൽ നിന്നും 18 ശതമാനത്തിലേക്ക് ഉയർത്തിയതാണ് ഇതിന് കാരണം. എടിഎം ഇടപാടുകൾക്ക് നിശ്ചിത എണ്ണം കഴിഞ്ഞാൽ 20 രൂപ ഫീസും 15 ശതമാനം സേവനനികുതിയായി മൂന്ന് രൂപയും അടക്കം 23 രൂപയാണ് ഈടാക്കുന്നത്. എന്നാൽ ജിഎസ്ടി കൂടി വരുന്നതോടെ 23.60 രൂപയിലേക്ക് ഉയരും. ഇതിന് പുറമെ ഡിഡി എടുക്കുന്നതിന് എല്ലാ ബാങ്കുകൾക്കും ഒരു നിശ്ചിത നിരക്കുണ്ട്. ഇതുകഴിഞ്ഞാൽ തുകയ്ക്ക് അനുസരിച്ച് സേവനനിരക്ക് കൂടും. ചില ബാങ്കുകൾ ഒരു ലക്ഷം രൂപയ്ക്ക് മുകള
കൊച്ചി: ജിഎസ്ടി നിലവിൽ വന്നതോടെ കനത്ത വിലവർദ്ധനവിൽ ജനം നെട്ടോട്ടം ഓടുമ്പോൾ ഏറ്റവും വലിയ കൊള്ളക്കാർ ബാങ്കുകൾ തന്നെ. നിലവിലുള്ള മിക്ക സേവനങ്ങൾക്കും ബാങ്കുകൾ കനത്ത നികുതി തന്നെയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഗ്യാസ് സബ്‌സിഡി മുതൽ എല്ലാ ഇടപാടുകളും ബാങ്ക് മുഖേന ആക്കിയതോടെ ഇത് സാധാരണക്കാർക്ക് കനത്ത വെല്ലുവിളിയാകും.
എടിഎമ്മിൽ നിന്നും പണം പിൻവലിക്കൽ, ഡിഡി എടുക്കൽ, ചെക്ക് കളക്ഷൻ എന്നിവ അടക്കം സാധാരണക്കാർക്ക് പ്രയോജനകരമാകുന്ന ഒട്ടുമിക്ക് സേവനങ്ങൾക്കും നികുതി വർദ്ധിപ്പിച്ചിട്ടുണ്ട്. സേവന നികുതി 15 എന്നതിൽ നിന്നും 18 ശതമാനത്തിലേക്ക് ഉയർത്തിയതാണ് ഇതിന് കാരണം.
എടിഎം ഇടപാടുകൾക്ക് നിശ്ചിത എണ്ണം കഴിഞ്ഞാൽ 20 രൂപ ഫീസും 15 ശതമാനം സേവനനികുതിയായി മൂന്ന് രൂപയും അടക്കം 23 രൂപയാണ് ഈടാക്കുന്നത്. എന്നാൽ ജിഎസ്ടി കൂടി വരുന്നതോടെ 23.60 രൂപയിലേക്ക് ഉയരും. ഇതിന് പുറമെ ഡിഡി എടുക്കുന്നതിന് എല്ലാ ബാങ്കുകൾക്കും ഒരു നിശ്ചിത നിരക്കുണ്ട്. ഇതുകഴിഞ്ഞാൽ തുകയ്ക്ക് അനുസരിച്ച് സേവനനിരക്ക് കൂടും.
ചില ബാങ്കുകൾ ഒരു ലക്ഷം രൂപയ്ക്ക് മുകളിലുള്ള പണമിടപാടുകൾക്ക് ആയിരം രൂപയ്ക്ക് പത്തുരൂപ വീതം സേവന നിരക്കും ഈടാക്കിയിരുന്നത് തിരിച്ച് ഏർപ്പെടുത്താനും നീക്കമുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്. ബാങ്കുകൾ ഇത്തരത്തിൽ നികുതി വർദ്ധിപ്പിക്കുന്നതോടെ ജനങ്ങൾക്ക് ബാങ്ക് ഇടപാടുകൾ വളരെ ദുഷ്‌ക്കരമാകുമെന്ന് തീർച്ച.