- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
റിട്ടേൺ കൃത്യമാകുമ്പോഴും നികുതിയടവ് വൈകുന്നു; നികുതി പിരിവ് ചട്ടങ്ങൾ കർശനമാക്കി ജിഎസ്ടി വകുപ്പ്; മാറ്റങ്ങൾ നടപ്പിലാകുക സെപ്റ്റംബർ 1 മുതൽ
തിരുവനന്തപുരം: നികുതിയൊടുക്കൽ വൈകിപ്പിക്കുന്നത് തടയാൻ ചട്ടങ്ങൾ കർശനമാക്കി ജിഎസ്ടി വകുപ്പ്. റിട്ടേൺ സമർപ്പിക്കൽ കൃത്യമായി നടത്തുകയും നികുതിയൊടുക്കുന്നത് വൈകിപ്പിക്കുകയും ചെയ്യുന്ന സംഭവങ്ങൾ വർധിച്ചതോടെയാണ് വകുപ്പ് ചട്ടങ്ങൾ കടുപ്പിക്കാൻ തീരുമാനിച്ചത്.
ഓരോ മാസവും ഇരുപതിനുള്ളിൽ സമർപ്പിക്കേണ്ട നികുതിസമർപ്പണ ഫോമായ ജിഎസ്ടിആർ-മൂന്ന് ബി രണ്ട് മാസം തുടർച്ചയായി സമർപ്പിച്ചില്ലെങ്കിൽ ജിഎസ്ടിആർ-ഒന്ന് സമർപ്പിക്കാൻ ആകില്ലെന്ന സംവിധാനമാണ് നടപ്പാക്കുന്നത്.
പുതിയ രീതി സെപ്റ്റംബർ ഒന്ന് മുതൽ നടപ്പിൽ വരും. പ്രതിമാസ ഇടപാടുകളുടെ വിവരമാണ് ജിഎസ്ടിആർ ഒന്ന് ഫോമിൽ ഓരോ മാസവും 10 ന് ഉള്ളിൽ നൽകേണ്ടത്. ജിഎസ്ടിആർ മൂന്ന് -ബി സമർപ്പിക്കൽ കർശനമാക്കാൻ വകുപ്പ് ഓഗസ്റ്റിൽ പുതിയ ചട്ടം നടപ്പാക്കിയിരുന്നു. തുടർച്ചയായി രണ്ട് മാസം ജിഎസ്ടിആർ മൂന്ന് ബി സമർപ്പിക്കാത്തവർക്ക് ഇ-വേ ബില്ലുകൾ അപ്ലോഡ് ചെയ്യാൻ കഴിയാത്ത സംവിധാനമാണ് ഓഗസ്റ്റിൽ വകുപ്പ് നടപ്പാക്കിയിരിക്കുന്നത്. ഇതിന് പുറമേയാണ് പുതിയ രീതി കൂടി കൊണ്ടുവരുന്നത്.
മറുനാടന് മലയാളി ബ്യൂറോ