തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ഹോട്ടലുകളിലേയും നികുതി ഏകീകരിക്കാൻ തീരുമാനിച്ചതോടെ ഇന്ന് മുതൽ ഹോട്ടൽ ഭക്ഷണവില കുറയും, എ.സി ആയാലും നോൺ എ.സി ആയാലും നവംബർ 15 മുതൽ അഞ്ചുശതമാനമെന്ന ഏകീകൃത നികുതി ഈടാക്കിയാൽമതിയെന്ന് ജി.എസ്.ടി. കൗൺസിൽ കഴിഞ്ഞയാഴ്ച തീരുമാനിച്ചിരുന്നു.

ഇതോടെ എല്ലാ ഹോട്ടലുകളിലേയും ഭക്ഷണ വില നല്ല രീതിയിൽ തന്നെ കുറയും എല്ലാ റെസ്റ്റോറന്റുകളിലും ജി.എസ്.ടി. നടപ്പിൽവന്നപ്പോൾ എ.സി. റെസ്റ്റോറന്റുകളിൽ 18 ശതമാനവും അല്ലാത്തവയിൽ 12 ശതമാനവും നികുതി ഏർപ്പെടുത്തിയിരുന്നു. ഭക്ഷണവില വല്ലാതെ കൂടാനിടയാക്കിയ നികുതിഘടനയ്ക്കെതിരേ ഉയർന്ന പ്രതിഷേധം കണക്കിലെടുത്താണ് നികുതി ഏകീകരിച്ചത്.

ഹോട്ടലുകളും റെസ്റ്റോറന്റുകളും ബുധനാഴ്ചമുതൽ വിലയ്ക്കൊപ്പം അഞ്ചുശതമാനം നികുതിയാവും ഈടാക്കുകയെന്ന് കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ പ്രസിഡന്റ് മൊയീൻകുട്ടി ഹാജി പറഞ്ഞു.എന്നാൽ അതേ സമയം നികുതിഭാരം ഉപഭോക്താക്കളെ ബാധിക്കാതിരിക്കണമെങ്കിൽ കോമ്പൗണ്ടിങ് നികുതി അഞ്ചുശതമാനത്തിൽനിന്ന് രണ്ടുശതമാനമായി നിശ്ചയിക്കണമെന്നും ആവശ്യപ്പെട്ടിരിക്കുകയാണ് ഹോട്ടൽ ഉടമകൾ.

ഇതോടപ്പം ചാക്ലേറ്റ്, ഷാമ്പു, ആരോഗ്യ പാനീയങ്ങൾ, മാർബിൾ, സൗന്ദര്യവർധക വസ്തുക്കൾ, റിസ്റ്റ് വാച്ച്, കാപ്പി, ഡെന്റൽ ഉത്പന്നങ്ങൾ, ബാറ്ററി തുടങ്ങിയ ഉത്പന്നങ്ങൾക്കും വില കുറയും ഇതിന്റെ നികുതി 28-ൽനിന്ന് 18 ശതമാനമായി കുറച്ചതോടെയാണ് വില കുറയുന്നത്.

അതേ സമയം ഇന്ത്യൻ കോഫി ഹൗസ് നികുതി വാങ്ങേണ്ട എന്ന പുതിയ നിലപാടും എടുത്തിട്ടുട്ട് ചിക്കൻ ബിരിയാണി, മസാലദോശ, നോൺ എ.സി. വിഭാഗത്തിലെ ഊൺ എന്നിവക്ക് മാത്രമാണ് നികുതി കോഫി ഹൗസിൽ ഉണ്ടാവുക, അതേ സമയം നികുതി കുറയുമ്പോൾ മുമ്പത്തെ വിലയേക്കാൾ കുറവായിരിക്കും.