ന്യൂഡൽഹി: ജി.എസ്.ടി കൊണ്ടുള്ള ഏറ്റവും വലിയ ഗുണം സാധാരണക്കാരന് ആണ് ലഭിക്കുക എന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി, ആദ്യത്തെ കുറച്ച് നാൾ ബുദ്ധിമുട്ട് ഉണ്ടാകും, എന്നാൽ കുറച്ച് നാളത്തെ ബുദ്ധിമുട്ടിന് ശേഷം എല്ലാം സാധാരണക്കാരക്കന്റെ കയ്യിലെത്തുമെന്നും പ്രധാന മന്ത്രി പറഞ്ഞു. എന്നാൽ നന്നായി ചെയ്യാമായിരുന്ന ജി.എസ.ടിയെ വളരെ മോശമായി ആവിഷ്‌കരിക്കുകയായിരുന്നു പ്രധാന മന്ത്രി ചെയതതെന്ന് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി.

സംസ്ഥാന അതിർത്തികളിൽ ചെക്ക്‌പോസ്റ്റുകൾ അടച്ചുപൂട്ടിയത് വളരെ അധികം നേട്ടമുണ്ടാക്കി.ചരക്കുകളും സേവന സേവന നികുതികളും വില വർദ്ധനയ്ക്ക് ഇടയാക്കും, അത് ഒഴിവാക്കി ജ.എസ്.ടി കൊണ്ട് വന്നത് ഉപഭോക്താക്കൾക്ക് നേരിട്ട് ഗുണം ചെയ്യുംമെന്നും മോദി പറഞ്ഞു. ഇന്ന് ചില ആളുകൾക്ക് പ്രയോജനം ലഭിക്കുന്നുണ്ടെങ്കിലും വരും ദിവസങ്ങളിൽ ആനുകൂല്യങ്ങൾ ഉപഭോക്താക്കൾ, ഇടത്തരക്കാർ, താഴ്ന്ന ഇടത്തരക്കാർ, പാവപ്പെട്ടവർ എന്നിവയിലേക്ക് മാറ്റപ്പെടുമെന്നും മോദി പറഞ്ഞു.

സാധാരണക്കാരന് വേണ്ടി ബിജെപിയുടെ ശക്തമായ പ്രതിരോധം ദരിദ്രരെ പിന്തുണച്ചു ഇത് ഇടത്തരക്കാരുടെ ഇടപെടലുകളെ പ്രതികൂലമായി പ്രതിരോധിച്ചുവെന്നും മോദി പറഞ്ഞു. ലോകത്തെ ഉദാരമായ സമ്പദ് വ്യവസ്ഥകളിൽ ഒന്നായി ഇന്ത്യൻ സമ്പദ് വ്യവസ്ഥ അതിവേഗം മാറിക്കൊണ്ടിരിക്കുകയാണ്.ചരക്ക്-സേവന നികുതിയെ കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി കടന്നാക്രമിച്ചു ജി.എസ്.ടി. വളരെ മോശമായി ആവിഷ്‌കരിക്കുകയാണ് മോദി ചെയതത്. ജി.എസ്.ടി.യെ 'ഗബ്ബർ സിങ് ടാക്സ്' എന്നാണ് രാഹുൽ വിശേഷിപ്പിച്ചത്.