- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- SERVICE SECTOR
സിനിമാ ടിക്കറ്റിനും സ്കൂൾബാഗിനും കംപ്യൂട്ടറിനും വില കുറയും; പ്രമേഹ രോഗികൾക്കുള്ള ഇൻസുലിനും വില കുറയാൻ പോകുന്നു; 66 ഇനങ്ങളുടെ നികുതി നിരക്കിൽ ജിഎസ്ടി കൗൺസിൽ മാറ്റം വരുത്തി
ന്യൂഡൽഹി: ചരക്കു സേവന നികുതി പ്രാബല്യത്തിലാകുമ്പോൾ സിനിമാടിക്കറ്റും സ്‌കൂൾ ബാഗും കംപ്യൂട്ടറും അടക്കമുള്ളവയുടെ നികുതി കുറയും. ഇവയടക്കം 66 ഇനങ്ങളുടെ നികുതി നിരക്കിൽ മാറ്റം വരുത്താൻ ഇന്ന് ചേർന്ന ജിഎസ്ടി കൗൺസിൽ യോഗം തീരുമാനിച്ചു. പുതിയ തീരുമാനമനുസരിച്ച് 100 രൂപ വരെയുള്ള സിനിമാ ടിക്കറ്റുകളുടെ നികുതി 28 ൽ നിന്ന് 18 ശതമാനമായി കുറച്ചു. 100 രൂപയ്ക്ക് മുകളിലുള്ള ടിക്കറ്റുകളുടെ നികുതി 28 ശതമാനമായി തുടരും. ഇൻസുലിൻ, കശുവണ്ടി, കയർ, അഗർബത്തി എന്നിവയുടെ നികുതി 12 ൽ നിന്ന് 5 ശതമാനമായി കുറയും. സ്‌കൂൾ ബാഗ്, കംപ്യൂട്ടർ പ്രിന്റർ, കൺമഷി എന്നിവയുടെ നികുതി 28 ൽ നിന്ന് 18 ശതമാനമായി കുറയും. കുട്ടികൾക്കുള്ള കളറിങ് ബുക്കുകൾക്ക് നികുതി ഒഴിവാക്കി. നേരത്തെ ഇത് 12 ശതമാനമായിരുന്നു. അച്ചാർ, ചട്നി, കെച്ചപ്പ് അടക്കം പാക്ക് ചെയ്ത് ഭക്ഷണ വസ്തുക്കൾക്ക് 12 ശതമാനമായിരിക്കും നികുതി. നേരത്തെ ഇത് 18 ശതമാനമായിരുന്നു. ടെലികോം നികുതിയിൽ മാറ്റമില്ല- 18 ശതമാനമായി തുടരും. ലോട്ടറി ടിക്കറ്റ് നികുതിയുടെ കാര്യത്തിൽ യോഗത്തിൽ തീരുമാനമായില്ല.
ന്യൂഡൽഹി: ചരക്കു സേവന നികുതി പ്രാബല്യത്തിലാകുമ്പോൾ സിനിമാടിക്കറ്റും സ്‌കൂൾ ബാഗും കംപ്യൂട്ടറും അടക്കമുള്ളവയുടെ നികുതി കുറയും. ഇവയടക്കം 66 ഇനങ്ങളുടെ നികുതി നിരക്കിൽ മാറ്റം വരുത്താൻ ഇന്ന് ചേർന്ന ജിഎസ്ടി കൗൺസിൽ യോഗം തീരുമാനിച്ചു.
പുതിയ തീരുമാനമനുസരിച്ച് 100 രൂപ വരെയുള്ള സിനിമാ ടിക്കറ്റുകളുടെ നികുതി 28 ൽ നിന്ന് 18 ശതമാനമായി കുറച്ചു. 100 രൂപയ്ക്ക് മുകളിലുള്ള ടിക്കറ്റുകളുടെ നികുതി 28 ശതമാനമായി തുടരും.
ഇൻസുലിൻ, കശുവണ്ടി, കയർ, അഗർബത്തി എന്നിവയുടെ നികുതി 12 ൽ നിന്ന് 5 ശതമാനമായി കുറയും. സ്‌കൂൾ ബാഗ്, കംപ്യൂട്ടർ പ്രിന്റർ, കൺമഷി എന്നിവയുടെ നികുതി 28 ൽ നിന്ന് 18 ശതമാനമായി കുറയും. കുട്ടികൾക്കുള്ള കളറിങ് ബുക്കുകൾക്ക് നികുതി ഒഴിവാക്കി. നേരത്തെ ഇത് 12 ശതമാനമായിരുന്നു.
അച്ചാർ, ചട്നി, കെച്ചപ്പ് അടക്കം പാക്ക് ചെയ്ത് ഭക്ഷണ വസ്തുക്കൾക്ക് 12 ശതമാനമായിരിക്കും നികുതി. നേരത്തെ ഇത് 18 ശതമാനമായിരുന്നു. ടെലികോം നികുതിയിൽ മാറ്റമില്ല- 18 ശതമാനമായി തുടരും.
ലോട്ടറി ടിക്കറ്റ് നികുതിയുടെ കാര്യത്തിൽ യോഗത്തിൽ തീരുമാനമായില്ല. 133 വസ്തുക്കൾക്ക് നിരക്ക് കുറയ്ക്കണം എന്നാണ് ജിഎസ്ടി കൗൺസിലിന് മുന്നിൽ ആവശ്യം വന്നത്. അടുത്ത തിങ്കളാഴ്ച വീണ്ടും യോഗം ചേരും.
ജൂലൈ ഒന്നുമുതലാണ് ജിഎസ്ടി പ്രാബല്യത്തിലാകുന്നത്. നാല് സ്ലാബുകളായിട്ടായിരിക്കും ജിഎസ്ടി നികുതി ഏർപ്പെടുത്തുക. 5, 12, 18, 28 ശതമാനം എന്നിങ്ങനെയാണ് സ്ലാബുകൾ. ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനവും ഏറ്റവും കൂടിയത് 28 ശതമാനവുമാണ്.