- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്പെയിനിൽനിന്നും പിടിച്ചെടുത്ത് അമേരിക്ക കൈവശംവെക്കവെ ജപ്പാൻ കൊണ്ടുപോയി; ലോകമഹായുദ്ധത്തിന് ശേഷം വീണ്ടും കൈയിൽകിട്ടി; വിയറ്റ്‌നാം യുദ്ധത്തിൽ നിർണായക വിഷയമായി; ഉത്തരകൊറിയ ഭീഷണി മുഴക്കുന്ന അമേരിക്കയുടെ കൈവശത്തിലുള്ള പസഫിക് സമുദ്രത്തിലെ ദ്വീപിന്റെ കഥ
ഗുവാമിനെ അടുത്തിടെ ഇന്ത്യക്കാർ കേൾക്കാൻ കാരണം ഫുട്‌ബോൾ കളിയാണ്. സമീപകാലത്ത് ഇന്ത്യയും ഗുവാമുമായി നടന്ന മത്സരത്തോടെയാണ് പസഫിക് സമുദ്രത്തിലെ ഈ കുഞ്ഞൻ ദ്വീപ് വാർത്തകളിൽ ഇടംപിടിച്ചത്. അമേരിക്കയുടെ ഉടമസ്ഥതയിലുള്ള ഈ കുഞ്ഞൻ ദ്വീപിന് പക്ഷേ, ചരിത്രത്തിലുടനീളം സ്ഥാനമുണ്ടെന്നതാണ് യാഥാർഥ്യം . ഉത്തരകൊറിയയും അമേരിക്കയുമായുള്ള സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് ഗുവാം വീണ്ടും വാർത്തകളിൽ നിറയുന്നത്. ഉത്തരകൊറിയയെ കൈകാര്യം ചെയ്യുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഭീഷണിപ്പെടുത്തിയപ്പോൾ, പസഫിക്കിലെ അമേരിക്കയുടെ യുദ്ധകേന്ദ്രമായ ഗുവാമിനുചുറ്റും സ്ഫാടനങ്ങൾ നടത്തുമെന്ന് ഉത്തരകൊറിയ തിരിച്ചടിച്ചു. ഗുവാമിനെച്ചൊല്ലിയുള്ള തർക്കം അമേരിക്കക്കാരെപ്പോലും ചിലപ്പോൾ അമ്പരപ്പിച്ചേക്കാം. എന്നാൽ, ഇരുരാജ്യങ്ങളിലെയും പ്രതിരോധ കേന്ദ്രങ്ങൾക്ക് അങ്ങനെയാകില്ല. കൊറിയൻ മുനമ്പിൽനിന്ന് രണ്ടായിരം മൈൽ അകലെയുള്ള ഗുവാമിലേക്ക് ഉത്തരകൊറിയക്ക് ഒരു കണ്ണുണ്ട്. അമേരിക്കയിലേക്കുള്ള ദൂരം കുറയ്ക്കാൻ ഗുവാം സഹായിക്കുമെന്നവർ കരുതുന്നു. തിരിച്ച് ഗുവാം ഉത്തരക
ഗുവാമിനെ അടുത്തിടെ ഇന്ത്യക്കാർ കേൾക്കാൻ കാരണം ഫുട്‌ബോൾ കളിയാണ്. സമീപകാലത്ത് ഇന്ത്യയും ഗുവാമുമായി നടന്ന മത്സരത്തോടെയാണ് പസഫിക് സമുദ്രത്തിലെ ഈ കുഞ്ഞൻ ദ്വീപ് വാർത്തകളിൽ ഇടംപിടിച്ചത്. അമേരിക്കയുടെ ഉടമസ്ഥതയിലുള്ള ഈ കുഞ്ഞൻ ദ്വീപിന് പക്ഷേ, ചരിത്രത്തിലുടനീളം സ്ഥാനമുണ്ടെന്നതാണ് യാഥാർഥ്യം
ഉത്തരകൊറിയയും അമേരിക്കയുമായുള്ള സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് ഗുവാം വീണ്ടും വാർത്തകളിൽ നിറയുന്നത്. ഉത്തരകൊറിയയെ കൈകാര്യം ചെയ്യുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഭീഷണിപ്പെടുത്തിയപ്പോൾ, പസഫിക്കിലെ അമേരിക്കയുടെ യുദ്ധകേന്ദ്രമായ ഗുവാമിനുചുറ്റും സ്ഫാടനങ്ങൾ നടത്തുമെന്ന് ഉത്തരകൊറിയ തിരിച്ചടിച്ചു.
ഗുവാമിനെച്ചൊല്ലിയുള്ള തർക്കം അമേരിക്കക്കാരെപ്പോലും ചിലപ്പോൾ അമ്പരപ്പിച്ചേക്കാം. എന്നാൽ, ഇരുരാജ്യങ്ങളിലെയും പ്രതിരോധ കേന്ദ്രങ്ങൾക്ക് അങ്ങനെയാകില്ല. കൊറിയൻ മുനമ്പിൽനിന്ന് രണ്ടായിരം മൈൽ അകലെയുള്ള ഗുവാമിലേക്ക് ഉത്തരകൊറിയക്ക് ഒരു കണ്ണുണ്ട്. അമേരിക്കയിലേക്കുള്ള ദൂരം കുറയ്ക്കാൻ ഗുവാം സഹായിക്കുമെന്നവർ കരുതുന്നു. തിരിച്ച് ഗുവാം ഉത്തരകൊറിയയിലേക്കുള്ള ഇടത്താവളമായി അമേരിക്കയും കരുതുന്നു.
30 മൈൽ മാത്രം നീളവും ഏറ്റവും ഇടുങ്ങിയ ഭാഗത്ത് നാലുമൈൽ മാത്രം വീതിയുമുള്ള കുഞ്ഞൻ ദ്വീപാണ് ഗുവാം. ആയിരക്കണക്കിന് അമേരിക്കൻ സൈനികരിവിടെയുണ്ട്. ആൻഡേഴ്‌സൺ എയർഫോഴ്‌സ് ബേസും നേവൽ ബേസ് ഗുവാമുമായി അമേരിക്കയുടെ സൈനിക കേന്ദ്രമാണിത്.
1898-ൽ സ്‌പെയിനിൽനിന്ന് അമേരിക്ക പിടിച്ചെടുത്തതാണ് ഗുവാമിനെ. അമേരിക്കൻ സൈന്യത്തിന് ഇന്ധനം നിറയ്ക്കാനുള്ള ഇടത്താവളമായാണ് ഇതിനെ ഉപയോഗിച്ചിരുന്നത്. പിന്നീട് ഇത് ഇന്റർനാഷണൽ കമ്യൂണിക്കേഷൻ ശൃംഖലയുടെയും കേന്ദ്രമായി മാറി. അമേരിക്കൻ ട്രാൻസ്-പസഫിക് ടെലഗ്രാഫ് കേബിൾ ഗുവാമിലൂടെയാണ് കടന്നുപോയിരുന്നത്. പസഫിക്കിന് കുറുകെ പറക്കുന്ന വിമാനങ്ങൾ ഇന്ധനം നിറയ്ക്കുന്നതും ഇവിടെനിന്നുതന്നെ.
യുദ്ധങ്ങളിലും ഗുവാമിന് വളരെയേറെ പ്രാധാന്യം ലഭിച്ചിട്ടുണ്ട്. രണ്ടാം ലോകമഹായുദ്ധകാലത്ത് ഗുവാമിനെ ജപ്പാൻ പിടച്ചെടുത്തു. പേൾ ഹാർബർ ആക്രമണത്തിന് തൊട്ടുപിന്നാലെയായിരുന്നു അത്. എന്നാൽ, 1944-ൽ അമേരിക്ക ഗുവാം തിരിച്ചുപിടിച്ചു. യുദ്ധകാലത്ത് ദുരിതം നേരിട്ട ഗുവാംകാർക്ക് നഷ്ടപരിഹാരം നൽകുന്ന ബിൽ കഴിഞ്ഞവർഷമാണ് അമേരിക്കൻ കോൺഗ്രസ് പാസ്സാക്കിയത്.
റഷ്യയുമായുള്ള ശീതയുദ്ധകാലത്തും ഗുവാം പ്രസക്തമായി. വിയറ്റ്‌നാം യുദ്ധകാലത്ത് പതിനായിരക്കണക്കിന് അമേരിക്കൻ പട്ടാളക്കാരെയാണ് അമേരിക്ക ഇവിടെ പാർപ്പിച്ചിരുന്നത്. ശീതയുദ്ധത്തിനുശേഷം ഇവിടുത്തെ സൈനികശേഷി അമേരിക്ക ഗണ്യമായി വെട്ടിക്കുറച്ചിരുന്നു. എന്നാൽ, ഏഷ്യയിൽ, ഉത്തരകൊറിയയുമായി സംഘർഷം തുടങ്ങിയതോടെ, ഗുവാം വീണ്ടും സൈനികകേന്ദ്രമായി മാറി.
അമേരിക്കൻ ബോംബുകളുടെ കേന്ദ്രമാണ് ഗുവാം. ഉത്തരകൊറിയയെ മാത്രം ലക്ഷ്യമിട്ട് സ്ഥാപിച്ച മിസൈൽ പ്രതിരോധ യൂണിറ്റും ഇവിടുണ്ട്. സംയുക്ത സൈനികാഭ്യാസങ്ങൾക്കും മറ്റുമായാണ് ഗുവാമിനെ അമേരിക്ക പ്രധാനമായും ഉപയോഗിക്കുന്നതെങ്കിലും, യു.എസ്. സൈന്യത്തിന്റെ ആയുധശേഖരങ്ങളിൽ വലിയൊരു ഭാഗം ഇവിടെയുണ്ട്. ഉത്തരകൊറിയ ഗുവാമിനെ ലക്ഷ്യമിടുമ്പോൾ അമേരിക്കയ്ക്ക് പൊള്ളുന്നത് മറ്റൊന്നുംകൊണ്ടല്ല.