- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇഷ്ടപ്പെടാത്ത പോസ്റ്റുകളും നിങ്ങൾക്കെതിരെയുള്ള വാർത്തകളും നിങ്ങളുടെ വാളിൽ വരാതിരിക്കാൻ എന്തുചെയ്യണം? വഴിപോക്കർ നിങ്ങളുടെ പോസ്റ്റിന് കീഴെ കമന്റ് ഇടുന്നതും ലിങ്കുകൾ പോസ്റ്റ് ചെയ്യുന്നതും ഒഴിവാക്കുന്നത് എങ്ങനെ? ഫെയ്‌സ് ബുക്ക് ഉപയോഗിക്കുന്നവർ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ
ഈ വാർത്ത വായിക്കുന്ന നിങ്ങൾക്ക് ഫേസ്‌ബുക്ക് അക്കൗണ്ട് ഉണ്ടാകുമെന്ന് ഉറപ്പ്. ഫേസ്‌ബുക്ക് ഇല്ലാത്തവരെ കണ്ടെത്താൻ തന്നെ പ്രയാസം. നിത്യജീവിതത്തിന്റെ അനിവാര്യ ഭാഗമായിട്ടും ഈ ഫേസ്‌ബുക്കിനെ പേടിക്കാതിരിക്കാൻ വയ്യ. ആർക്കും ആർക്കെതിരെയും എന്തും എഴുതാം എന്നും അത് ആരും ഷെയർ ചെയ്യുമെന്നതും തന്നെയാണ് ഇതിന്റെ ഏറ്റവും വലിയ ദുരന്തം. കഴിഞ്ഞ ദിവസം ജിഷയെ കൊന്നയാൾ എന്ന നിലയിൽ പ്രചരിച്ച തുണിക്കടയിലെ സെയിൽസ്മാനായ തസ്ലിക് എന്ന ചെറുപ്പക്കാരന്റെ ജീവിത കഥ മാത്രം മതി ഉദാഹരണമായി. ആ പോസ്റ്റ് ഷെയർ ചെയ്ത് എത്താത്ത ഏതെങ്കിലും ഒരാളുണ്ടോ? ഫേസ്‌ബുക്കിലെ വ്യാജ പ്രചരണങ്ങൾ വഴി ആത്മഹത്യ ചെയ്ത എത്രയോ പെൺകുട്ടികൾ ഉണ്ട്. ഫേസ്‌ബുക്ക് ഉപയോഗിക്കുന്ന മിക്കവർക്കും പോസ്റ്റ് ചെയ്യാനും, ഷെയർ ചെയ്യാനും, ലൈക്ക് ചെയ്യാനും മാത്രമെ അറിയാവു എന്നതാണ് സത്യം. ടാഗിങ്ങിനുപയോഗിക്കുന്ന വൈറസുകൾ ഉണ്ടാക്കുന്ന തലവേദന ചില്ലറയല്ല. നിങ്ങൾ ഇഷ്ടപ്പെടാത്ത വാർത്തകളും പോസ്റ്റുകളും ഒരു പക്ഷേ നിങ്ങൾക്കെതിരെയുള്ള പോസ്റ്റുകൾ പോലും നിങ്ങളുടെ വാളിൽ പ്രത്യക്ഷപ്പെടുകയ
ഈ വാർത്ത വായിക്കുന്ന നിങ്ങൾക്ക് ഫേസ്‌ബുക്ക് അക്കൗണ്ട് ഉണ്ടാകുമെന്ന് ഉറപ്പ്. ഫേസ്‌ബുക്ക് ഇല്ലാത്തവരെ കണ്ടെത്താൻ തന്നെ പ്രയാസം. നിത്യജീവിതത്തിന്റെ അനിവാര്യ ഭാഗമായിട്ടും ഈ ഫേസ്‌ബുക്കിനെ പേടിക്കാതിരിക്കാൻ വയ്യ. ആർക്കും ആർക്കെതിരെയും എന്തും എഴുതാം എന്നും അത് ആരും ഷെയർ ചെയ്യുമെന്നതും തന്നെയാണ് ഇതിന്റെ ഏറ്റവും വലിയ ദുരന്തം. കഴിഞ്ഞ ദിവസം ജിഷയെ കൊന്നയാൾ എന്ന നിലയിൽ പ്രചരിച്ച തുണിക്കടയിലെ സെയിൽസ്മാനായ തസ്ലിക് എന്ന ചെറുപ്പക്കാരന്റെ ജീവിത കഥ മാത്രം മതി ഉദാഹരണമായി. ആ പോസ്റ്റ് ഷെയർ ചെയ്ത് എത്താത്ത ഏതെങ്കിലും ഒരാളുണ്ടോ? ഫേസ്‌ബുക്കിലെ വ്യാജ പ്രചരണങ്ങൾ വഴി ആത്മഹത്യ ചെയ്ത എത്രയോ പെൺകുട്ടികൾ ഉണ്ട്.
ഫേസ്‌ബുക്ക് ഉപയോഗിക്കുന്ന മിക്കവർക്കും പോസ്റ്റ് ചെയ്യാനും, ഷെയർ ചെയ്യാനും, ലൈക്ക് ചെയ്യാനും മാത്രമെ അറിയാവു എന്നതാണ് സത്യം. ടാഗിങ്ങിനുപയോഗിക്കുന്ന വൈറസുകൾ ഉണ്ടാക്കുന്ന തലവേദന ചില്ലറയല്ല. നിങ്ങൾ ഇഷ്ടപ്പെടാത്ത വാർത്തകളും പോസ്റ്റുകളും ഒരു പക്ഷേ നിങ്ങൾക്കെതിരെയുള്ള പോസ്റ്റുകൾ പോലും നിങ്ങളുടെ വാളിൽ പ്രത്യക്ഷപ്പെടുകയും അവ നിങ്ങളുടെ മാനം കെടുത്തുകയും ചെയ്യുന്ന അനേകം സംഭവങ്ങൾ ഉണ്ട്. മറ്റുള്ളവരുടെ പോസ്റ്റ് നിങ്ങളുടെ വാളിൽ പ്രത്യക്ഷപ്പെടുക, നിങ്ങളുടെ പോസ്റ്റിന് കമന്റ് ഇടുക, തുടങ്ങിയ അനേകം പ്രശ്‌നങ്ങൾക്ക് വളരെ ലളിതമായ പരിഹാരം ഉണ്ട് എന്നതാണ് സത്യം. അത്തരം കാര്യങ്ങളെക്കുറിച്ച് ഒരു വിലയിരുത്തലാണ് ഈ ലേഖനം.
നിങ്ങളുടെ വാളിൽ മറ്റുള്ളവരുടെ പോസ്റ്റുകൾ
മിക്ക ഫേസ്‌ബുക്ക് ഉപയോക്താക്കൾക്കും പ്രധാന തലേവദനയാണിത്. നിങ്ങൾക്കിഷ്ടമില്ലാത്ത പോസ്റ്റുകളും വാർത്തകളും ചിത്രങ്ങളുമെല്ലാം നി്ങ്ങളുടെ ഫേസ്‌ബുക്ക് വോളിൽ വന്നുനിറയുന്നു. നിങ്ങൾപോലുമറിയാതെയാവും ഇത് സംഭവിക്കുക. ആർക്കും പോസ്റ്റിടാൻ നിങ്ങളുടെ ഫേസ്‌ബുക്ക് വോൾ തുറന്നുവച്ചിരിക്കുയാണെന്നർത്ഥം. നിങ്ങളെപ്പറ്റി ആരെങ്കിലും എന്തെങ്കിലും കുറ്റങ്ങളും കുറവുകളുമെല്ലാമെഴുതി നിങ്ങളുടെ വോളിൽ പോസ്റ്റുചെയ്യുന്നത് ഒന്നാലോചിച്ചു നോക്കൂ. നിങ്ങളുടെ വോൾ സന്ദർശിക്കുന്ന നിങ്ങളുടെ അടുത്ത സുഹൃത്തുക്കളോ ബന്ധുക്കളോ ഇത്തരം പോസ്റ്റുകളോ, അല്ലെങ്കിൽ അശ്‌ളീല ചിത്രങ്ങളോ നിങ്ങളുടെ വോളിൽ കണ്ടാലുണ്ടാവുന്ന മാനക്കേട് ചില്ലറയാവില്ല. മതിലിൽ 'സ്റ്റിക് നോ ബിൽസ്' എന്ന് എഴുതിവയ്ക്കുന്നതുപോലെ നിങ്ങളുടെ വോളിൽ എന്തുവരണമെന്ന് തീരുമാനിക്കുകയാണ് ഇതിനുള്ള പോംവഴി.
ചില കാര്യങ്ങൾ പ്രാഥമികമായി ചെയ്യണം. നിങ്ങളുടെ കോൺടാക്റ്റ് ലിസ്റ്റിൽ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും ആരെന്ന് ആദ്യം മാർക്കുചെയ്യുക. ക്‌ളോസ് ഫ്രണ്ട്‌സ്, ഫാമിലി എന്നിങ്ങനെയുള്ള വിഭാഗത്തിൽ ഏറ്റവും അടുപ്പമുള്ളവരെ മാത്രം ഉൾപ്പെടുത്തുക. പ്രവർത്തനമേഖല, ഓഫീസ് , സ്‌കൂൾ തുടങ്ങി വിവിധ കാറ്റഗറികളിൽ മറ്റുള്ളവരെ വേർതിരിച്ച് ഉൾപ്പെടുത്താനും ഇവിടെ സൗകര്യമുണ്ട്. ഇത്തരത്തിൽ കോൺടാക്ട് ലിസ്റ്റിലുള്ളവരെ ക്രമീകരിച്ചാൽ ഇവരിലാർക്കൊക്കെ, എങ്ങനെയൊക്കെ നിങ്ങളുടെ വാളിൽ പോസ്റ്റുചെയ്യാമെന്നും കമന്റുചെയ്യാമെന്നുമെല്ലാം നിങ്ങൾക്കു കൃത്യമായി എളുപ്പം നിയന്ത്രിക്കാം. നിങ്ങളുടെ ഫേസ്‌ബുക്ക് അക്കൗണ്ടിനെ നിയന്ത്രിക്കുന്നത് സെറ്റിങ്‌സിലൂടെയാണ്. ഇതിൽ വരുത്തുന്ന ക്രമീകരണങ്ങളിലൂടെ നിങ്ങളുടെ വോളിലേക്കുള്ള കടന്നുകയറ്റക്കാരെ വോളിനു പുറത്തുതടഞ്ഞുനിർത്താം. സെറ്റിങ്‌സിൽ സെക്യൂരിറ്റി (സുരക്ഷ), പ്രൈവസി (സ്വകാര്യത), ടൈംലൈൻ ആൻഡ് ടാഗിങ്, ബ്‌ളോക്കിങ് എന്നിവ പ്രധാനമാണ്. ഇവയുടെ ക്രമീകരണം ഇങ്ങനെ.
അക്കൗണ്ട് സുരക്ഷ: മറ്റൊരാൾ നിങ്ങളുടെ അക്കൗണ്ടിൽ നുഴഞ്ഞുകയറി നിങ്ങളുടെ പേരിൽ എന്തെങ്കിലും ആപൽക്കരമായ പോസ്റ്റിട്ടാൽ അതിന്റെ ഉത്തരവാദിത്തം നിങ്ങൾക്കായിരിക്കും എന്നോർക്കുക. ഫേസ്‌ബുക്ക് അക്കൗണ്ടിൽ ലോഗിൻ ചെയ്തു കയറിയ ശേഷം മുകളിൽ വലത്തേയറ്റത്ത് താഴോട്ടുള്ള ആരോമാർക്കിൽ കഌക്ക് ചെയ്ത് സെറ്റിങ്‌സിലെത്താം. ഇടതുവശത്ത് ജനറൽ, സെക്യൂരിറ്റി, പ്രൈവസി, ടൈംലൈൻ ആൻഡ് ടാഗിങ്ങ്, ബ്‌ളോക്കിങ്, ലാംഗ്വേജ് എന്നിങ്ങനെയാണ് വിവിധ മെനു. ഇവയിൽ ഓരോന്നിലായി കളിക്ക് ചെയ്യുമ്പോൾ വലതുവശത്ത് ഓരോന്നിന്റെയും സെറ്റിങ്‌സ് വരും. അവയിൽ നമ്മുടെ ആവശ്യാനുസരണം മാറ്റംവരുത്തി അക്കൗണ്ടിന്റെ സുരക്ഷ വർദ്ധിപ്പിക്കാം.
തുറന്നുവരുന്ന വിൻഡോയിൽ ഇടതുവശത്ത് ആദ്യം ജനറൽ സെറ്റിങ്‌സ് കാണാം. ഇതിൽ നിങ്ങളുടെ വ്യക്തിവിവരങ്ങൾ, പാസ്‌വേഡ് തുടങ്ങിയവയാണുള്ളത്. പാസ് വേഡ് ആറുമാസത്തിലൊരിക്കലെങ്കിലും മാറ്റുന്നത് സുരക്ഷ കൂട്ടും. രണ്ടാമതായി വരുന്നതാണ് സെക്യൂരിറ്റി അഥവാ സുരക്ഷാ സെറ്റിങ്‌സ്. അക്കൗണ്ടിൽ ലോഗിൻ ചെയ്യപ്പെടുമ്പോഴെല്ലാം നിങ്ങൾക്ക് മെസേജ് ലഭിക്കുന്നതിനുള്ള ലോഗിൻ അലെർട്ട്‌സ്, ഫേസ്‌ബുക്ക് ആപ് ഉപയോഗിക്കുമ്പോൾ സ്വീകരിക്കേണ്ട സുരക്ഷാ മാർഗങ്ങൾ എന്നിവ ഇവിടെ ക്രമീകരിക്കാം. ഇതുൾപ്പെടെ അക്കൗണ്ടിൽ പ്രശ്‌നമുണ്ടായാൽ സുഹൃത്തുക്കൾ വഴി അത് പരിഹരിക്കാൻ ട്രസ്റ്റഡ് കോൺടാക്ട്‌സ്, അക്കൗണ്ട് ഡീ ആക്റ്റിവേറ്റ് ചെയ്യാനുള്ള സൗകര്യം എന്നിവയും ഈ മെനുവിലുണ്ട്.
വഴിപോക്കരെ പടിക്കുപുറത്തു നിർത്താൻ
മറ്റുള്ളവരുടെ കാര്യങ്ങൾ ഒളിഞ്ഞുനോക്കുന്നതും അതിൽ ഇടപെടുന്നതുമെല്ലാം പലർക്കും ഒരു രസമാണ്. ഇതുതന്നെയാണ് ഫേസ്‌ബുക്കിലും സംഭവിക്കുന്നത്. നിങ്ങളുടെ സ്വകാര്യതകളിലേക്ക് അങ്ങനെ പലരും ഇടക്കിടെ നുഴഞ്ഞുകയറും. നിങ്ങളുടെ വോളിൽ പോസ്റ്റിടും. നിങ്ങളെ ഒന്നു 'ചൊറിയും'. ഇത്തരം ശല്യക്കാരെ പടിക്കുപുറത്തുനിർത്താനും നിങ്ങളുടെ സ്വകാര്യത ഉറപ്പാക്കാനുമാണ് പ്രൈവസി സെറ്റിങ്‌സിലെ ക്രമീകരണങ്ങൾ.
പ്രൈവസി: നിങ്ങളുടെ വോൾ ആർക്കെല്ലാം കാണാം, ആർക്കെല്ലാം അവിടെ പോസ്റ്റിടാം, നിങ്ങൾ ടാഗ് ചെയ്യപ്പെടുന്ന പോസ്റ്റുകൾ നിങ്ങളുടെ വോളിലെത്തുന്നത് എങ്ങനെ തടയാം തുടങ്ങിയവ പ്രൈവസി സെറ്റിങ്‌സിൽ ഇഷ്ടാനുസരണം നിയന്ത്രിക്കാം. നിങ്ങളുടെ പ്രൊഫൈൽ വാളിലോ ടൈംലൈനിലോ ഷെയർചെയ്യുന്ന പോസ്റ്റുകൾ, നിങ്ങളുടെ പോസ്റ്റുകൾ, സുഹൃത്തുക്കളുടെ വിവരങ്ങൾ തുടങ്ങിയവ ആരെല്ലാം കാണണമെന്ന് തീരുമാനിക്കാം. ആർക്കെല്ലാം നിങ്ങളുടെ വ്യക്തിവിവരങ്ങൾ കാണുകയോ ഉപയോഗിക്കുകയോ ചെയ്യാമെന്നതും നിയന്ത്രിക്കാം. ഹൂ കാൻ സീ മൈ സ്റ്റഫ്, ഹൂ കാൻ കോൺടാക്ട് മീ, ഹൂ കാൻ ലുക് മീ അപ് എന്നിവയിൽ വേണ്ട മാറ്റങ്ങൾ വരുത്തുക. പബഌക് എന്നതൊഴിവാക്കി നിങ്ങൾക്കുമാത്രമോ, അല്ലെങ്കിൽ പരമാവധി നിങ്ങളുടെ ക്‌ളോസ് ഫ്രണ്ട്‌സിനും ഫാമിലിക്കും മാത്രമായോ ഈ അനുവാദങ്ങൾ പരിമിതപ്പെടുത്തുകയാകും ഉചിതം.
ഇമേജ് 3
ടൈംലൈൻ ആൻഡ് ടാഗിങ്ങ്: മൂന്നാമത്തെ മെനു ടൈംലൈനിനെപ്പറ്റിയും ടാഗിങ്ങിനെ പറ്റിയുമാണ്. നിങ്ങുടെ ടൈംലൈനിൽ ആർക്കെല്ലാം പോസ്റ്റുകളും കമന്റുകളും ചേർക്കാം, ടൈംലൈനിലെ പോസ്റ്റുകളുംമറ്റും ആർക്കെല്ലാം കാണാം. നിങ്ങൾ ടാഗ് ചെയ്യപ്പെടുന്നത് എങ്ങനെ മാനേജ് ചെയ്യാം എന്നീ മൂന്ന് ഉപമെനുക്കൾ ഇവിടെയുണ്ട് ഇവയോരോന്നും ശ്രദ്ധാപൂർവം സെറ്റ് ചെയ്യുക.
മറ്റൊരാൾക്ക് നിങ്ങളെ അവരുടെ പോസ്റ്റുമായി ബന്ധപ്പെടുത്താനുള്ള അവസരമാണ് ടാഗിങ്ങ്്. ഹാഷ് (#) ചിഹ്നം ചേർത്തശേഷം ഒരു ഫേസ്‌ബുക്ക് അക്കൗണ്ടിന്റെ പേരോ നിങ്ങൾ ചർച്ചചെയ്യാൻ ഉദ്ദേശിക്കുന്ന വിഷയമോ എഴുതുന്നതിനെയാണ് ടാഗിങ് എന്നു പറയുന്നത്. നിങ്ങൾക്കിഷ്ടമില്ലാത്ത ഒരു കാര്യത്തോട് നിങ്ങളുടെ പേര് ചേർത്തുവയ്്ക്കാൻ മറ്റൊരാൾക്ക് ഇതിലൂടെ അവസരം ലഭിക്കും. അങ്ങനെ നിങ്ങളുടെ പേര് അല്ലെങ്കിൽ അക്കൗണ്ട് ടാഗ് ചെയ്യപ്പെട്ട ഒരു പോസ്റ്റ് അതോടെ നിങ്ങളുടെ ടൈംലൈനിലും നിങ്ങളറിയാതെ തന്നെ സ്ഥാനംപിടിക്കും. ഇത് നിങ്ങൾക്കും താൽപര്യമുള്ള വിഷയമാണെന്ന മട്ടിൽ മറ്റുള്ളരും കാണാനിടവരും.
ഈ സാഹചര്യമൊഴിവാക്കാൻ നിങ്ങൾക്കും നിങ്ങളുടെ ആത്മമിത്രങ്ങൾക്കും (ക്‌ളോസ് ഫ്രണ്ട്‌സ്) മാത്രമായി നിങ്ങളെ ടാഗ് ചെയ്യാനുള്ള അവസരം പരിമിതപ്പെടുത്തുക. എങ്കിൽ ഇവർക്കല്ലാതെ മറ്റാർക്കും നിങ്ങളുടെ ടൈംലൈനിൽ പോസ്റ്റുകളിടാൻ അവസരമുണ്ടാകില്ല. ഇങ്ങനെ ചെയ്യുന്നതിന് ചെറിയൊരു ന്യൂനതയുണ്ട്. നിങ്ങൾക്ക് ഗുണകരമായ അല്ലെങ്കിൽ നിങ്ങളെപ്പറ്റി മറ്റുള്ളവർ അറിയേണ്ട നല്ലകാര്യങ്ങൾ പറയാനുദ്ദേശിക്കുന്നവർക്ക് അതിനുള്ള അവസരം നഷ്ടമാകുമെന്നതാണത്. ഇതിനായി നിങ്ങൾ കണ്ടതിനു ശേഷം പോസ്റ്റുകൾ ടൈംലൈനിൽ പ്രസിദ്ധീകരിക്കാനും അവസരമുണ്ട്. ഇത് ഉപയോഗപ്പെടുത്തുകയാകും ഉചിതം.
നിങ്ങളുടെ ടൈംലൈനിൽ വരുന്ന എന്തെല്ലാം മറ്റുള്ളവർക്ക് കാണാമെന്നും ഇവിടെ തീരുമാനിക്കാം. നിങ്ങളെ ടാഗ് ചെയ്ത പോസ്റ്റുകൾ, നിങ്ങളുടെ ടൈംലൈനിൽ മറ്റുള്ളവർ ഇട്ട പോസ്റ്റുകൾ എന്നിവ ആർക്കെല്ലാം കാണാമെന്നതും നിങ്ങൾക്കിവിടെ സെറ്റിങ്‌സ് എഡിറ്റുചെയ്ത് വേണ്ട മാറ്റങ്ങൾ വരുത്തി തീരുമാനിക്കാം. നിങ്ങളുടെ പോസ്റ്റിൽ മറ്റുള്ളവർക്ക് ടാഗുകൾ ചേർക്കാനുള്ള അവസരം നൽകുന്ന കാര്യത്തിലും ഒരു പോസ്റ്റിൽ നിങ്ങൾ ടാഗ് ചെയ്യപ്പെട്ടാൽ അത് ആർക്കെല്ലാം കാണാനാകണം എന്ന കാര്യത്തിലുമെല്ലാം ആവശ്യമുള്ള നിയന്ത്രണങ്ങൾ കൊണ്ടുവരാനാകും.
നിങ്ങളുടേതിന് സാദൃശ്യമുള്ള ചിത്രങ്ങളും മറ്റും അപ്‌ലോഡ് ചെയ്യപ്പെട്ടാൽ അതിൽ നിങ്ങളുടെ ടാഗ് ആരെല്ലാം കാണണമെന്ന കാര്യത്തിലും തീരുമാനമെടുക്കാം. ടാഗ് ചെയ്യാനുള്ള സ്വാതന്ത്ര്യം നിങ്ങൾക്കും നിങ്ങളുടെ അടുത്ത സുഹൃത്തുക്കൾക്കും മാത്രമായി പരിമിതപ്പെടുത്തുകയാകും ഉചിതം. അങ്ങനെ നിങ്ങളുടെ പേർ ദുരുപയോഗം ചെയ്യപ്പെടുന്നതും നിങ്ങൾക്ക് അപകീർത്തികരമോ ഇഷ്ടമില്ലാത്തതോ ആയ ചിത്രങ്ങളും പോസ്റ്റുകളും നിങ്ങളുടെ ടൈംലൈനിൽ എത്തുന്നത് തടയാനാകും.
ബ്‌ളോക്കിങ്: നിങ്ങളുടെ സ്വകാര്യതയിലേക്ക് കടന്നുകയറുന്നവരെയോ നിങ്ങളുടെ വ്യക്തിവിവരങ്ങൾ ചോർത്താൻ ശ്രമിക്കുന്നവരെയൊ ശല്യക്കാരായ ചാറ്റിംഗുകാരെയോ എല്ലാം ആവശ്യാനുസരണം നിരോധിക്കാനുള്ള പ്രധാന മേഖലയാണിത്. അറിയാതെ ഒരാളുടെ ഫ്രണ്ട്‌സ് റിക്വസ്റ്റ് സ്വീകരിച്ചുപോയെങ്കിൽ അയാളെ ഒഴിവാക്കാനും നിങ്ങളുടെ പോസ്റ്റുകളും വ്യക്തിവിവരങ്ങളും അയാളിൽ നിന്ന് മറച്ചുവയ്ക്കാനും കഴിയും. ചില സുഹൃത്തുക്കൾക്ക് മാത്രമായി നിയന്ത്രണമേർപ്പെടുത്താനും ഇവിടെ അവസരമുണ്ട്. നിരന്തരം നിങ്ങളുടെ വാളിൽ വരുന്ന പേജുകളുടെ പോസ്റ്റുകൾ, ആപ്‌സ്, ക്ഷണക്കത്തുകൾ തുടങ്ങി എല്ലാം ആവശ്യാനുസരണം നിയന്ത്രിക്കാം.
ലോഗൗട്ട് ചെയ്യാൻ മറക്കരുത്; പാസ് വേഡ് ഇടയ്ക്കിടെ മാറ്റാനും
ഫേസ്‌ബുക്ക് ഉപയോഗംകഴിഞ്ഞാൽ ലോഗോഫ് ചെയ്തുവെന്ന് ഉറപ്പാക്കുക. നിങ്ങളുടെ സ്വന്തം കമ്പ്യൂട്ടറായാലും ഇത് അക്കൗണ്ട് സുരക്ഷയെ സംബന്ധിച്ച് പ്രധാനമാണ്. പേഴ്‌സണൽ കമ്പ്യൂട്ടറുകളിൽ സാധാരണയായി നാമെല്ലാവരും ലോഗിൻ ചെയ്യൽ എളുപ്പമാക്കാൻ പാസ്‌വേഡ് ശേഖരിച്ചു വയ്ക്കാറുണ്ട്. അങ്ങനെയെങ്കിൽ നല്ലൊരു പാസ്‌വേഡ് മാനേജർ സോഫ്റ്റ്‌വേർ ഉപയോഗിക്കുകയും പാസ്‌വേഡുകൾ ഒരു മാസ്റ്റർ പാസ്‌വേഡ് കൊണ്ട് സുരക്ഷിതമാക്കുകയും വേണം. ഫേസ്‌ബുക്ക് /ഈമെയിൽ പാസ്‌വേഡുകൾ ഒന്നുതന്നെ ഉപയോഗിക്കുന്നത് ഇത് ഹാക്കർമാരുടെ ജോലി എളുപ്പമാക്കും അതിനാൽ ചുരുങ്ങിയത് നിങ്ങളുടെ ഫേസ്‌ബുക്ക് അക്കൗണ്ടിനും അക്കൗണ്ടുമായി ബന്ധപ്പെട്ട ഈ മെയിലിനും വ്യത്യസ്തവും സങ്കീർണവുമായ പാസ്‌വേഡുകൾ ഉപയോഗിക്കുക.
ഫേസ്‌ബുക്ക് അക്കൗണ്ടിനു കൊടുക്കുന്ന അതേ ശ്രദ്ധയും കരുതലും ഫേസ്‌ബുക്കുമായി ബന്ധപ്പെട്ട ഈമെയിൽ അക്കൗണ്ടിനും നൽകണമെന്ന് ചുരുക്കം. ഈമെയിൽ ഹാക്കിങ് തടയാൻ അക്കൗണ്ട് മൊബൈൽ ഫോണുമായി ബന്ധപ്പെടുത്തുന്ന ടു സ്റ്റെപ്പ് ഓതന്റിക്കേഷൻ നിർബന്ധമായും ആക്ടിവേറ്റ് ചെയ്യാനും ശ്രദ്ധിക്കുക. ഇടയ്ക്കിടെ പാസ്‌വേഡ് മാറ്റുന്നതും പ്രധാനമാണ്. ഫെയ്‌സ് ബുക്കിലെ പ്രൊഫൈൽ സെറ്റിങ്ങ്സ്സിൽ മാറ്റം വരുത്താതെയുള്ള ഉപയോഗം, നിങ്ങളുടെ ഫേസ് ബുക്ക് വിവരങ്ങൾ, ചിത്രങ്ങൾ, തുടങ്ങിയവ അപരിചിതരായ ആൾക്കാർ കാണാൻ ഇടയാകും. പബ്ലിക് ഗ്രൂപ്പുകളിൽ പോസ്റ്റ് ചെയ്യപ്പെടുന്ന പോസ്റ്റുകളിൽ അനുചിതമായവ ഷെയറും ലൈക്കും ചെയ്യാതിരിക്കുക,
വ്യക്തിപരമായി പരിചയമില്ലാത്തവരുടെ ഫേസ് ബുക്കിലൂടെയുള്ള ക്ഷണം ഒഴിവാക്കുക. അങ്ങനെയുള്ള സാഹചര്യങ്ങളിൽ പേഴ്‌സണൽ മെസ്സേജലൂടെ ആളെ തിരിച്ചറിഞ്ഞ ശേഷം മാത്രം വേണമെങ്കിൽ പ്രതികരിക്കാം. ഫേസ്‌ബുക്കിലുടെ മതസ്പർദ്ധ വളർത്തുന്നതോ, വ്യക്തിപരമായി അധിഷേപിക്കുന്നതോ ആയ തരത്തിലുള്ള വാർത്തകൾ പ്രചരിപ്പിക്കുന്നതും ദേശദ്രോഹപരമായ കാര്യങ്ങൾ ഷെയർചെയ്യുന്നതും സ്വന്തമായി പോസ്റ്റു ചെയ്യുന്നതും കമന്റിടുന്നതുമെല്ലാം കുറ്റകരമാണെന്നറിയുക.
പോസ്റ്റിങ് നടത്തുമ്പോൾ ചില കരുതലുകളും മര്യാദകളും
ഒരു സുഹൃത്തിനോട് മാത്രമായി സ്വകാര്യമായി പറയേണ്ടകാര്യങ്ങൾ ഫേസ്‌ബുക്കിന്റെ വാളിൽ ഒരിക്കലും പോസ്റ്റ് ചെയ്യരുത്. വാളിൽ പോസ്റ്റുചെയ്താൽ അത് രണ്ടുപേരുടേയും പൊതു സുഹൃത്തുക്കളും ഇരുവരുടേയും മറ്റു സുഹൃത്തുക്കളും കാണുമെന്നറിയുക. ഒരു സുഹൃത്തിനോടു മാത്രം പറയേണ്ടത് അയാൾക്കുമാത്രമായി ഫേസ്‌ബുക്ക് മെസേജിംഗിലൂടെ നൽകുകയാണുചിതം.
രജിസ്റ്റർ ചെയ്യുമ്പോഴും ഉപയോഗിക്കുമ്പോഴും
ഫേസ്‌ബുക്ക് അക്കൗണ്ട് തുടങ്ങുമ്പോൾ മുതൽ ശ്രദ്ധവേണം. രജിസ്റ്റർ ചെയ്യുമ്പോൾ നിങ്ങളുടെ യഥാർത്ഥ പേര് നൽകുക. പ്രൊഫൈൽ ചിത്രമായി നിങ്ങളുടെ തന്നെ ചിത്രം ഉപയോഗിക്കുക. ഇത് നിങ്ങളുടെ സുഹൃത്തുക്കളെ കണ്ടെത്തുന്നതിനു സഹായിക്കും. നിങ്ങൾ ഫ്രണ്ട് റിക്വസ്റ്റ് അയക്കുന്നതിനു മുൻപ് അവരുടെ പ്രൊഫൈൽ വിവരങ്ങൾ വ്യക്തമായി മനസിലാക്കിയ ശേഷമേ റിക്വസ്റ്റ് അയയ്ക്കുകയോ, സ്വീകരിക്കുകയോ ചെയ്യാവൂ. വളരെയധികം വ്യാജപ്രൊഫൈൽ ഉള്ള ഒരു മേഖലയാണ് ഫേസ്‌ബുക്ക്.
പലപ്പോഴും പ്രൊഫൈൽ വിവരങ്ങൾ യഥാർത്ഥമാവണമെന്നില്ല. ഫെയ്‌സ് ബുക്കിൽ സൂക്ഷിക്കുന്ന നിങ്ങളുടെ ആൽബത്തിലുള്ള ഫോട്ടോകൾ നിങ്ങൾക്കോ, നിങ്ങളുടെ സുഹൃത്തുക്കൾക്കോ മാത്രം കാണാവുന്ന തരത്തിൽ സെറ്റിങ്ങ്സ്സിൽ മാറ്റം വരുത്തുക. പബ്ലിക്, ഫ്രെണ്ട്‌സ് ഓഫ് ഫ്രണ്ട്‌സ് എന്നീ ഭാഗങ്ങളിൽ വ്യക്തിപരമായ ഫോട്ടോകളോ പോസ്റ്റുകളോ ഇടാതിരിക്കുക. അപരിചിതരിൽ നിന്നുള്ള ഫ്രണ്ട്‌സ് റിക്വസ്റ്റ്കൾ പ്രത്യേകിച്ചും, ഫോട്ടോ ഉപയോഗിക്കാത്ത പ്രൊഫൈൽ ഉള്ളവ നിർബന്ധമായും ഒഴിവാക്കുക. വ്യാജന്മാരാണെന്നു തോന്നിയാൽ കുറച്ച് പഴയ പോസ്റ്റുകൾ പരിശോധിച്ചാൽത്തന്നെ മനസ്സിലാകും. നിങ്ങളുടെ പ്രൊഫൈലിൽ ചേർത്തിട്ടുള്ള വിവരങ്ങൾ അപരിചിതരുമായി പങ്കുവയ്ക്കുന്നത് ഒഴിവാക്കണം.
ഗ്രൂപ്പുകൾ ഉണ്ടാക്കുമ്പോൾ കഴിയുന്നതും അടുത്ത സുഹൃത്തുക്കളെയും അറിയാവുന്നവരയൂം മാത്രം ഉൾപ്പെടുത്തുക. ഭീഷണികൾ, അനുചിതമായ പോസ്റ്റുകൾ മുതലായവ ശ്രദ്ധയിൽപ്പെട്ടാൽ ബന്ധപ്പെട്ട അധികാരികളെ അറിയിക്കാം.
പ്രത്യേകം ശ്രദ്ധിക്കേണ്ടത്: സൈബർ ലോകത്ത് പ്രവേശിക്കുന്നത് ഒരു പ്രായപരിധിയുമുണ്ട്. ഫേസ്‌ബുക്കിന്റെ കാര്യത്തിലും ഇക്കാര്യമുണ്ട്. 13 വയസ് പൂർത്തിയായ കുട്ടികൾക്ക് രക്ഷിതാക്കളുടെ നിയന്ത്രണത്തോടെ മാത്രമേ ഫേസ്‌ബുക്കിൽ അക്കൗണ്ട് തുറക്കാൻ സാധിക്കുകയുള്ളൂ. പ്രായത്തിൽ തെറ്റായി കാണിച്ചു കൊണ്ട് അക്കൗണ്ട് തുറക്കാൻ സാധിക്കുമെങ്കിലും വേരിഫിക്കേഷനുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ പിന്നീട് ഉണ്ടാകുകയും ചെയ്യും.