- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജനം പട്ടിണികൊണ്ട് ചത്തൊടുങ്ങുമ്പോൾ ഭരണാധികാരി ചാർട്ടേഡ് ഫ്ളൈറ്റുകളിലും ആഡംബര കാറുകലിലും നഗ്നസുന്ദരിമാർക്കൊപ്പം ഉലകം ചുറ്റും; ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യും; 21-ാം നൂറ്റാണ്ടിലും ഇങ്ങനെയും ചില രാജ്യങ്ങൾ ഇവിടെയുണ്ട്
പട്ടിണികൊണ്ട് ജനങ്ങൾ നരകതുല്യമായി ജീവിക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇക്വറ്റോറിയൽ ഗിനി. ആഫ്രിക്കയിലെ ഈ ദരിദ്രരാജ്യത്തെ ഭരണാധികാരിയുടെ മകനാട്ടെ, തന്റെ രാജ്യത്തെ ജനങ്ങളുടെ കാര്യത്തെക്കുറിച്ച് യാതൊരു ഉത്കണ്ഠയയുമില്ല. ചാർട്ടർ ചെയ്ത വിമാനങ്ങലിൽ വിനോദ സഞ്ചാര കേന്ദ്രങ്ങൾ സന്ദർശിച്ചും നഗ്ന സുന്ദരിമാർക്കൊപ്പം കൂത്താടിയും ജീവിതം ആഘോഷിക്കുകയാണ് ഇയാൾ. ഷാംപെയ്‌നും ലഹരിയും നുരയുന്ന തന്റെ നിമിഷങ്ങളുടെ ചിത്രങ്ങൾ പകർത്തി ഫേസ്‌ബുക്കിലും മറ്റും പോസ്റ്റു ചെയ്യുന്നത് മറ്റൊരു വിനോദം. ആഫ്രിക്കയിൽ ഏറ്റവും കൂടുതൽ കാലമായി അധികാരത്തിലിരിക്കുന്നയാളാണ് ഇക്വറ്റോറിയൽ ഗിനിയയുടെ പ്രസിഡന്റ് തിയോഡോറോ ഒബിയാങ് എൻഗ്യൂമ എംബാസൊഗോ. അദ്ദേഹത്തിന്റെ മകനും വൈസ് പ്രസിഡന്റുമായി തിയോഡോറോ എൻഗ്യൂമ ഒബിയാങ് മാൻഗ്യുവാണ് രാജ്യത്തിന്റെ സമ്പത്തുപയോഗിച്ച് സ്വന്തം ജീവിതം ആസ്വദിക്കുന്നത്. ഇക്വറ്റോറിയൽ ഗിനിയുടെ സുരക്ഷാച്ചുമതലയും തിയോഡോറോയുടെ നിയന്ത്രണത്തിലാണ്. ടെഡ്ഡി എൻഗ്യൂമ എന്ന പേരിലാമ് സോഷ്യൽ മീഡിയയിൽ തന്റെ ആഡംബര ജീവിതം തിയോഡോറോ പോസ്റ്റ് ചെയ്യുന്ന
പട്ടിണികൊണ്ട് ജനങ്ങൾ നരകതുല്യമായി ജീവിക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇക്വറ്റോറിയൽ ഗിനി. ആഫ്രിക്കയിലെ ഈ ദരിദ്രരാജ്യത്തെ ഭരണാധികാരിയുടെ മകനാട്ടെ, തന്റെ രാജ്യത്തെ ജനങ്ങളുടെ കാര്യത്തെക്കുറിച്ച് യാതൊരു ഉത്കണ്ഠയയുമില്ല. ചാർട്ടർ ചെയ്ത വിമാനങ്ങലിൽ വിനോദ സഞ്ചാര കേന്ദ്രങ്ങൾ സന്ദർശിച്ചും നഗ്ന സുന്ദരിമാർക്കൊപ്പം കൂത്താടിയും ജീവിതം ആഘോഷിക്കുകയാണ് ഇയാൾ. ഷാംപെയ്‌നും ലഹരിയും നുരയുന്ന തന്റെ നിമിഷങ്ങളുടെ ചിത്രങ്ങൾ പകർത്തി ഫേസ്‌ബുക്കിലും മറ്റും പോസ്റ്റു ചെയ്യുന്നത് മറ്റൊരു വിനോദം.
ആഫ്രിക്കയിൽ ഏറ്റവും കൂടുതൽ കാലമായി അധികാരത്തിലിരിക്കുന്നയാളാണ് ഇക്വറ്റോറിയൽ ഗിനിയയുടെ പ്രസിഡന്റ് തിയോഡോറോ ഒബിയാങ് എൻഗ്യൂമ എംബാസൊഗോ. അദ്ദേഹത്തിന്റെ മകനും വൈസ് പ്രസിഡന്റുമായി തിയോഡോറോ എൻഗ്യൂമ ഒബിയാങ് മാൻഗ്യുവാണ് രാജ്യത്തിന്റെ സമ്പത്തുപയോഗിച്ച് സ്വന്തം ജീവിതം ആസ്വദിക്കുന്നത്. ഇക്വറ്റോറിയൽ ഗിനിയുടെ സുരക്ഷാച്ചുമതലയും തിയോഡോറോയുടെ നിയന്ത്രണത്തിലാണ്. ടെഡ്ഡി എൻഗ്യൂമ എന്ന പേരിലാമ് സോഷ്യൽ മീഡിയയിൽ തന്റെ ആഡംബര ജീവിതം തിയോഡോറോ പോസ്റ്റ് ചെയ്യുന്നത്.
കഴിഞ്ഞ മൂന്നുവർഷത്തതിനിടെ, വിവിധ രാജ്യങ്ങളിൽ നടന്ന ആഘോഷപരിപാടികളികൾ പങ്കെടുത്തതിന്റെ 800-ലേറെ ചിത്രങ്ങളാണ് തിയോഡോറോ പോസ്റ്റ് ചെയ്തത്. താഹിതിയിലും ഹവായിയിലും കാപ്രിയിലും പോർട്ടോഫിനോയിലും സെന്റ് ബാർത്തിലും ട്രിനിഡാഡിലും ഹോങ്കോങ്ങിലും ദുബായിയിലും ബ്രസീലിലും സ്വിറ്റ്‌സർലൻഡിലും ജർമനിയിലുമൊക്കെ തിയോഡോറോ എത്തി. ബിയർ ഫെസ്റ്റിവലും സ്പോർട്സ് ടൂർണമെന്റുകളും ഉൾപ്പെടെ ആഘോഷിക്കാനുള്ള ഒരവസരവും അദ്ദേഹം നഷ്ടപ്പെടുത്തിയിട്ടില്ല.
ധാരാളം എണ്ണനിക്ഷേപമുണ്ടെങ്കിലും രാജ്യത്തെ ജനസംഖ്യയുടെ പാതിയിലേറെ ദാരിദ്ര്യ രേഖയ്ക്ക് താഴെ കഴിയുന്ന രാജ്യമാണ് ഇക്വറ്റോറിയൽ ഗിനി. പാതിയിലേറെ ജനങ്ങൾക്കും ശുദ്ധമായ കുടിവെള്ളം പോലും ലഭ്യമല്ലാത്ത രാജ്യം. കുട്ടികളിൽ 20 ശതമാനത്തോളം പോഷകാഹാരമില്ലാതെ അഞ്ചുവയസ്സിനുതാഴെ മരിക്കുന്ന രാജ്യമാണ് ഇക്വറ്റോറിയൽ ഗിനിയെന്നും ഐക്യരാഷ്ട്ര സഭയുടെ കണക്കുകൾ വ്യക്തമാക്കുന്നു.
അമ്മാവൻ ഫ്രാൻസിസ്‌കോ മസ്യാസ് എൻഗ്യൂമയെ പട്ടാള അട്ടിമറിയിലൂടെ പുറത്താക്കി ഇക്വറ്റോറിയൽ ഗിനിയുടെ അധികാരം പിടിച്ചെടുത്തയാളാണ് എംബാസഗോ. തന്റെ കുടുംബത്തിന്റെ ഭരണം ഉറപ്പിക്കുന്നതിനുവേണ്ടിയാണ് തിയോഡോറോയെ രാജ്യതത്തിന്റെ ഫസ്റ്റ് വൈസ് പ്രസിഡന്റായി അദ്ദേഹം നിയമിച്ചത്. സ്വേഛാധിപത്യ രീതിയിൽ ഭരണം നടത്തുന്ന എംബാസഗോയുടെ ഡമോക്രാറ്റിക് പാർട്ടി മാത്രമാണ് രാജ്യത്താകെയുള്ള രാഷ്ട്രീയ പാർട്ടി.