ന്റെ പൊക്കമില്ലായ്മയിലൂടെ ഉയരങ്ങൾ കീഴടക്കിയ താരമാണ് നടൻ ഗിന്നസ് പക്രു. 2006ലാണ് ഉണ്ടപക്രു എന്ന് പേരെടുത്ത അജയകുമാർ വിവാഹ ജീവിതത്തിലേക്ക് കടക്കുന്നത്. പൊക്കമില്ലാത്ത പക്രുവിന്റെ ജീവിതത്തിലേക്ക് സാധാരണ പൊക്കമുള്ള ഗായത്രി കടന്നു വരികയായിരുന്നു. എന്നാൽ താൻ ഗായത്രിയെ വിവാഹം ചെയ്യുമ്പോൾ രണ്ടു വർഷം പോലും തങ്ങളുടെ ദാമ്പത്യം നിലനിൽക്കില്ലെന്ന് ചിലർ പറഞ്ഞതായും ഗിന്നസ് പക്രു പറയുന്നു.

എന്നാൽ ഇപ്പോൾ ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് 12 വർഷം കഴിഞ്ഞിരിക്കുകയാണ്. പല പ്രശ്‌നങ്ങൾ ഞാൻ നേരിടേണ്ടി വന്നിട്ടും എന്റെ ഭാര്യ എന്നോടൊപ്പം തുണയായി ഉണ്ടായിരുന്നു. അവർ എനിക്ക് ധൈര്യം പകർന്ന് തരികയായിരുന്നു. എന്റെ അമ്മയും ഒപ്പം ഉണ്ടായിരുന്നു. സിനിമാ നടിമാരും നടന്മാരുടെ ഭാര്യമാരും ഒക്കെ ഇപ്പോൾ ചില സൈഡ് ബിസിനസ് നടത്താറുണ്ട്. അതുപോലെ എന്റെ ഭാര്യ വസ്ത്രാലങ്കാര കട തുടങ്ങിയിരിക്കുകയാണ്. അങ്ങനെയും അവർ കുടുംബത്തെ സംരക്ഷിച്ചു വരുന്നു. ഞാനും ഭാര്യയും മകൾ ദീപ്ത കീർത്തയും സന്തോഷത്തോടെയാണ് ജീവിച്ച് പോരുന്നത് ഗിന്നസ് പക്രു പറയുന്നു.