- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിംട.. ടുസ.. ടെൽമീ.. അൽത്ത പൂഷെ...! ബാഹുബലി വില്ലൻ കാലകേയനെ അനുകരിച്ച് ഗിന്നസ്സ് പക്രുവിന്റെ മകളുടെ മിമിക്രി; കോമഡി ഉത്സവം റിയാലിറ്റി ഷോയിൽ പക്രുവിന്റെ മകൾ എത്തിയ വീഡിയോ വൈറൽ; ദീപ്ത കീർത്തിയെന്ന കൊച്ചു മിടുക്കി ഭാവിയിലെ നീരജിന്റെ നായികയെന്ന് അവതാരകനും
തിരുവനന്തപുരം: സാധാരണക്കാരിൽ സാധാരണക്കാരനായിരുന്നു സിനിമയിൽ എത്തി തന്റെ സ്ഥാനം വെട്ടിപ്പിടിച്ച വ്യക്തിയാണ് ഗിന്നസ് പക്രു. സലോക ചരിത്രത്തിൽ തന്നെ ഏറ്റവും പൊക്കം കുറഞ്ഞ നായകനെന്ന ബഹുമതിയും അദ്ദേഹത്തെ തേടി എത്തിയിരുന്നു. ഒരു മകളുടെ അച്ഛനാണ് ഗിന്നസ് പക്രു. പക്രുവിന്റെ മകളും അദ്ദേഹത്തെ പോലെ സിനിമിയൽ എത്തുമോ എന്ന ചോദ്യം ഇതിനോടകം ഉയർന്നു കഴിഞ്ഞു. താരപുത്രന്മാരും പുത്രിമാരുമൊക്കെ സിനിമയിൽ നായികാ - നായകന്മാരായി അരങ്ങേറുന്ന കാലത്താണ് അക്കൂട്ടത്തിലേക്ക് പക്രുവിന്റെ മകൾ എത്തുന്നത്. കഴിഞ്ഞ ദിവസം ചാനൽഷോയിൽ എത്തിയാണ് അജയ്കുമാറിന്റെ മകൾ ദീപ്ത കീർത്തി താരമായിത്. ദ്വീപ്തിയുടെ ചാനലിലെ പ്രകടനം സോഷ്യൽ മീഡിയയിൽ വൈറലാകുകയും ചെയ്തു. ഫ്‌ളവേഴ്‌സിന്റെ കോമഡി ഉത്സവത്തിലാണ് ദീപ്ത കീർത്ത എത്തിയത്. ഗിന്നസ് പക്രു ജഡ്ജിയായ പരിപാടിയിൽ വരിക മാത്രമല്ല, ബാഹുബലിയിലെ കാളകേയന്റെ ശബ്ദം അനുകരിക്കുകയും ചെയ്തു താരപുത്രി. മിഥുന്റെ ഓരോ ചോദ്യത്തിനും ഇടിവെട്ട് മറുപടി പറഞ്ഞുകൊണ്ടാണ് ദീപ്ത സ്റ്റേജിൽ എത്തിയത്. എന്തിനാ പഠിക്കുന്നത് എന്ന്
തിരുവനന്തപുരം: സാധാരണക്കാരിൽ സാധാരണക്കാരനായിരുന്നു സിനിമയിൽ എത്തി തന്റെ സ്ഥാനം വെട്ടിപ്പിടിച്ച വ്യക്തിയാണ് ഗിന്നസ് പക്രു. സലോക ചരിത്രത്തിൽ തന്നെ ഏറ്റവും പൊക്കം കുറഞ്ഞ നായകനെന്ന ബഹുമതിയും അദ്ദേഹത്തെ തേടി എത്തിയിരുന്നു. ഒരു മകളുടെ അച്ഛനാണ് ഗിന്നസ് പക്രു. പക്രുവിന്റെ മകളും അദ്ദേഹത്തെ പോലെ സിനിമിയൽ എത്തുമോ എന്ന ചോദ്യം ഇതിനോടകം ഉയർന്നു കഴിഞ്ഞു. താരപുത്രന്മാരും പുത്രിമാരുമൊക്കെ സിനിമയിൽ നായികാ - നായകന്മാരായി അരങ്ങേറുന്ന കാലത്താണ് അക്കൂട്ടത്തിലേക്ക് പക്രുവിന്റെ മകൾ എത്തുന്നത്.
കഴിഞ്ഞ ദിവസം ചാനൽഷോയിൽ എത്തിയാണ് അജയ്കുമാറിന്റെ മകൾ ദീപ്ത കീർത്തി താരമായിത്. ദ്വീപ്തിയുടെ ചാനലിലെ പ്രകടനം സോഷ്യൽ മീഡിയയിൽ വൈറലാകുകയും ചെയ്തു. ഫ്‌ളവേഴ്‌സിന്റെ കോമഡി ഉത്സവത്തിലാണ് ദീപ്ത കീർത്ത എത്തിയത്. ഗിന്നസ് പക്രു ജഡ്ജിയായ പരിപാടിയിൽ വരിക മാത്രമല്ല, ബാഹുബലിയിലെ കാളകേയന്റെ ശബ്ദം അനുകരിക്കുകയും ചെയ്തു താരപുത്രി.
മിഥുന്റെ ഓരോ ചോദ്യത്തിനും ഇടിവെട്ട് മറുപടി പറഞ്ഞുകൊണ്ടാണ് ദീപ്ത സ്റ്റേജിൽ എത്തിയത്. എന്തിനാ പഠിക്കുന്നത് എന്ന് ചോദിച്ചപ്പോൾ, ജോലികിട്ടാനാണെന്ന് അച്ഛന്റെ ശൈലിയിൽ തന്നെ പറഞ്ഞു ഈ മൂന്നാം ക്ലാസുകാരി. ഷോയിലെ വിധികർത്താക്കളിൽ ഒരാളാണ് പക്രു. ഷോിൽ അതഥിയായി എത്തിയ നീരജ് മാധവിനോട്, തന്റെ ഭാവി നായികയാണെന്ന് പറഞ്ഞാണ് അവതാരകൻ മിഥുൻ ദീപ്തയെ പരിചയപ്പെടുത്തി കൊടുത്തതും.
ഒരു പാട്ട് പാടാൻ ആവശ്യപ്പെട്ടപ്പോൾ ദീപ്ത മടിച്ചു. തുടർന്നാണ് മിമിക്രി അവതരിപ്പിച്ചത്. കാലകേയനെ അനുകരിക്കും എന്ന് പറഞ്ഞത് ടിനി ടോമാണ്. നല്ല ഗാംഭീര്യത്തോടെ ദീപ്ത കീർത്തി ബാഹുബലിയിലെ കാലകേയന്റെ ശബ്ദം അനുകരിച്ചു. നിംട.. ടുസ.. ടെൽമീ.. അൽത്ത പൂഷെ... എന്നു പറഞ്ഞ് മടിയൊന്നും കൂടാതെ ഗംഭീരമാക്കുകയും ചെയ്തു. എവിടെ പോയാലും ഒരു മടിയും കൂടാതെ മകൾ, 'ഞാൻ പക്രുവിന്റെ മകളാണ്' എന്ന് പറയുമെന്ന് പക്രു നേരത്തെ പറഞ്ഞിരുന്നു. കോമഡി ഉത്സവത്തിന്റെ വേദിയിൽ വന്നപ്പോഴും അച്ഛന്റെ പേര് ചോദിച്ചപ്പോൾ, ഗിന്നസ് പക്രു എന്ന് മറുപടി പറഞ്ഞു ദീപ്ത. ദീപ്തയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്.