- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിജയം ഉറപ്പില്ലെങ്കിലും ലീഡ് നില പുറത്തുവരുമ്പോൾ വന്നപ്പോൾ തന്നെ കോൺഗ്രസ് ക്യാമ്പിൽ ആഹ്ലാദം; ജയസാധ്യത ആഘോഷിക്കുമ്പോഴും ബിജെപി ക്യാമ്പിൽ മ്ലാനത; ഗുജറാത്ത് മോഡലിന് അന്ത്യമാകുമെന്ന ഭയത്തിൽ മോദിയും അമിത് ഷായും; കിരീടധാരണത്തിന് പിന്നാലെ ശുഭവാർത്ത പ്രതീക്ഷിച്ചു രാഹുൽ
അഹമ്മദാബാദ്: ഗുജറാത്ത് തിരഞ്ഞെടുപ്പ് ഫലം പ്രവചനാതീതമാകുന്നു. വോട്ടെണ്ണലിന്റെ തുടക്കത്തിൽ ബിജെപി മുന്നിലായിരുന്നെങ്കിൽ ക്രമേണ കോൺഗ്രസ് തിരിച്ചുവരുകയായിരുന്നു. ആകെയുള്ള 182 സീറ്റുകളിലെ ലീഡ് നില അറിവായപ്പോൾ കോൺഗ്രസ് 91 സീറ്റിലും ബിജെപി 88 സീറ്റിലും ലീഡ് ചെയ്യുന്നുവെന്നാണ് റിപ്പോർട്ട്. ഇതോടെ കോൺഗ്രസ് ക്യാമ്പ് ആഹ്ലാദത്തിലായി. ഫലം മാറി മറിയുകയാണ്. എന്നാലും ബിജെപി തീർത്തും നിരാശരാണ്. കോൺഗ്രസ് ഒപ്പത്തിനൊപ്പം മുന്നേറുകയാണ്. തീർത്തും അവിശ്വസനീയമാണ് ബിജെപിക്ക് ഇത് രാജ് കോട്ട് വെസ്റ്റിൽ മുഖ്യമന്ത്രി വിജയ് രൂപാണി അടക്കം പിന്നിലാണെന്നതാണ് ഏറ്റവും ഒടുവിലത്തെ റിപ്പോർട്ട്. നേരിയ ലീഡ് മാത്രമാണ് പല മണ്ഡലങ്ങളിലുമുള്ളത്. അതിനാൽ തന്നെ ഫലം പ്രവചനാതീതമായി മാറാനാണ് എല്ലാ സാധ്യതയും. ബിജെപി അധികാരത്തിലെത്തിയാലും കോൺഗ്രസിന്റെ തിരിച്ചു വരവ് അവർക്ക് വലിയ തലവേദനയാണ്. പ്രധാനമന്ത്രി മോദിയുടെ തട്ടകത്തിലാണ് ഈ തിരിച്ചടി. ബിജെപിയുടെ ദേശീയ അധ്യക്ഷൻ അമിത് ഷായും. ഇവർ കണക്ക് കൂട്ടിയതിലും അധികം പ്രശ്‌നങ്ങൾ ഹാർദിക് പട്ടേൽ ബിജെപിക
അഹമ്മദാബാദ്: ഗുജറാത്ത് തിരഞ്ഞെടുപ്പ് ഫലം പ്രവചനാതീതമാകുന്നു. വോട്ടെണ്ണലിന്റെ തുടക്കത്തിൽ ബിജെപി മുന്നിലായിരുന്നെങ്കിൽ ക്രമേണ കോൺഗ്രസ് തിരിച്ചുവരുകയായിരുന്നു. ആകെയുള്ള 182 സീറ്റുകളിലെ ലീഡ് നില അറിവായപ്പോൾ കോൺഗ്രസ് 91 സീറ്റിലും ബിജെപി 88 സീറ്റിലും ലീഡ് ചെയ്യുന്നുവെന്നാണ് റിപ്പോർട്ട്. ഇതോടെ കോൺഗ്രസ് ക്യാമ്പ് ആഹ്ലാദത്തിലായി. ഫലം മാറി മറിയുകയാണ്. എന്നാലും ബിജെപി തീർത്തും നിരാശരാണ്. കോൺഗ്രസ് ഒപ്പത്തിനൊപ്പം മുന്നേറുകയാണ്. തീർത്തും അവിശ്വസനീയമാണ് ബിജെപിക്ക് ഇത്
രാജ് കോട്ട് വെസ്റ്റിൽ മുഖ്യമന്ത്രി വിജയ് രൂപാണി അടക്കം പിന്നിലാണെന്നതാണ് ഏറ്റവും ഒടുവിലത്തെ റിപ്പോർട്ട്. നേരിയ ലീഡ് മാത്രമാണ് പല മണ്ഡലങ്ങളിലുമുള്ളത്. അതിനാൽ തന്നെ ഫലം പ്രവചനാതീതമായി മാറാനാണ് എല്ലാ സാധ്യതയും. ബിജെപി അധികാരത്തിലെത്തിയാലും കോൺഗ്രസിന്റെ തിരിച്ചു വരവ് അവർക്ക് വലിയ തലവേദനയാണ്. പ്രധാനമന്ത്രി മോദിയുടെ തട്ടകത്തിലാണ് ഈ തിരിച്ചടി. ബിജെപിയുടെ ദേശീയ അധ്യക്ഷൻ അമിത് ഷായും. ഇവർ കണക്ക് കൂട്ടിയതിലും അധികം പ്രശ്‌നങ്ങൾ ഹാർദിക് പട്ടേൽ ബിജെപിക്കുണ്ടായി. കോൺഗ്രസിന് വലിയ തോതിൽ വോട്ടെത്തിക്കാൻ ഹാർദിക്കിനായി. ഇത് ബിജെപിയെ അലോസരപ്പെടുത്തുന്നുണ്ട്.
കഴിഞ്ഞ ദിവസമാണ് രാഹുൽ കോൺഗ്രസ് അധ്യക്ഷനായി ചുമതലയേറ്റത്. അതിന് പിന്നാലെയാണ് ഗുജറാത്തിൽ കോൺഗ്രസ് ശുഭ സൂചനകൾ കാണുന്നത്.