സൂററ്റ്: ഗുജറാത്തിൽ ബിജെപി എംഎൽഎ ഡെങ്കിപ്പനി ബാധിച്ചു മരിച്ചു. സൂററ്റ് ചോരിയാസി മണ്ഡലത്തിൽ നിന്നുള്ള എംഎൽഎ രാജാ പട്ടേലാ(52)ണ് മരിച്ചത്. മുംബൈയിലെ ഹിന്ദുജ ആശുപത്രിയിൽ ചികിത്സയിലായിരുന്ന പട്ടേൽ ബുധനാഴ്ച വൈകുന്നേരമാണ് മരണത്തിനു കീഴടങ്ങിയത്. ജൂലൈ 30ന് ദുബായി സന്ദർശനത്തിനുപോയ പട്ടേൽ പനിബാധിച്ചാണ് തിരികെയെത്തിയത്. സൂററ്റിലെ ആശുപത്രിയിലെ പരിശോധനയിലാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്.