- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലയാളി പ്രാണേഷ് കുമാറിനെയും ഇസ്രത്ത് ജഹാനെയും വ്യാജ ഏറ്റുമുട്ടലിൽ കൊന്നതിൽ പ്രതിസ്ഥാനത്തു നിൽക്കുന്ന പി.പി. പാണ്ഡെയെ മനുഷ്യാവകാശ കമ്മീഷനാക്കാൻ ഒരുങ്ങി ഗുജറാത്ത് സർക്കാർ; നാലു പേർ കൊല്ലപ്പെട്ടതിൽ ജയിലിൽവരെ കിടന്ന മുൻ ഡിജിപിയെ മനുഷ്യാവകാശ സംരക്ഷണം ഏൽപ്പിക്കുന്നതിൽ ബിജെപി സർക്കാരിനെതിരേ പ്രതിഷേധം ശക്തം
അഹമ്മദാബാദ്: മലയാളിയായ പ്രാണേഷ് കുമാർ എന്ന ജാവേദ് ഗുലാം ഷെയ്ഖും ഇസ്രത്ത് ജഹാനും അടക്കം നാലുപേർ കൊല്ലപ്പെട്ട വ്യാജ ഏറ്റുമുട്ടൽ കേസിൽ കുറ്റാരോപിതനായ മുൻ പൊലീസ് മേധാവി പിപി പാണ്ഡെയെ മനുഷ്യാവകാശ കമ്മീഷൻ ചെയർമാനാക്കാനായി നിയോഗിക്കാനുള്ള ബിജെപി സർക്കാർ നീക്കം വിവാദമാകുന്നു. നാല് കൊലപാതകങ്ങളിൽ കുറ്റാരോപിതനായ പാണ്ഡെയെ സംസ്ഥാനത്തെ മനുഷ്യാവകാശ കമ്മീഷൻ ചെയർമാനാക്കാനാണ് ഗുജറാത്ത് സർക്കാരിന്റെ ശ്രമം. ഐപിഎസ് ഉദ്യോഗസ്ഥനായ പാണ്ഡെയ്ക്ക് കാലാവധി നീട്ടി നൽകിയതിനെതിരെ ജൂലിയോ റിബെയ്റോ എന്ന പൊലീസുദ്യോഗസ്ഥൻ കോടതിയെ സമീപിച്ചിരുന്നു. നാലു പേരുടെ കൊലപാതകത്തിൽ കുറ്റാരോപിതനായ ഒരാളെ പൊലീസ് മേധാവിയായി നിലനിർത്തരുതെന്നായിരുന്നു റിബെയ്റോ ചൂണ്ടിക്കാട്ടിയത്. സുപ്രീം കോടതി വിധിയെ തുടർന്ന് കഴിഞ്ഞ ഏപ്രിലിൽ പാണ്ഡെയ്ക്ക് രാജിവെയ്ക്കേണ്ടി വന്നിരുന്നു. സുപ്രീം കോടതിയെ വിധിയെത്തുടർന്ന് എത്രയും പെട്ടെന്ന് പാണ്ഡെയെ ചുമതലകളിൽ നിന്ന് ഒഴിവാക്കുമെന്നായിരുന്നു ഗുജറാത്ത് സർക്കാർ അറിയിച്ചിരുന്നത്. ഇസ്രത് ജഹാനെയും മറ്റ് മൂന്നുപേരെയും വ്
അഹമ്മദാബാദ്: മലയാളിയായ പ്രാണേഷ് കുമാർ എന്ന ജാവേദ് ഗുലാം ഷെയ്ഖും ഇസ്രത്ത് ജഹാനും അടക്കം നാലുപേർ കൊല്ലപ്പെട്ട വ്യാജ ഏറ്റുമുട്ടൽ കേസിൽ കുറ്റാരോപിതനായ മുൻ പൊലീസ് മേധാവി പിപി പാണ്ഡെയെ മനുഷ്യാവകാശ കമ്മീഷൻ ചെയർമാനാക്കാനായി നിയോഗിക്കാനുള്ള ബിജെപി സർക്കാർ നീക്കം വിവാദമാകുന്നു. നാല് കൊലപാതകങ്ങളിൽ കുറ്റാരോപിതനായ പാണ്ഡെയെ സംസ്ഥാനത്തെ മനുഷ്യാവകാശ കമ്മീഷൻ ചെയർമാനാക്കാനാണ് ഗുജറാത്ത് സർക്കാരിന്റെ ശ്രമം.
ഐപിഎസ് ഉദ്യോഗസ്ഥനായ പാണ്ഡെയ്ക്ക് കാലാവധി നീട്ടി നൽകിയതിനെതിരെ ജൂലിയോ റിബെയ്റോ എന്ന പൊലീസുദ്യോഗസ്ഥൻ കോടതിയെ സമീപിച്ചിരുന്നു. നാലു പേരുടെ കൊലപാതകത്തിൽ കുറ്റാരോപിതനായ ഒരാളെ പൊലീസ് മേധാവിയായി നിലനിർത്തരുതെന്നായിരുന്നു റിബെയ്റോ ചൂണ്ടിക്കാട്ടിയത്. സുപ്രീം കോടതി വിധിയെ തുടർന്ന് കഴിഞ്ഞ ഏപ്രിലിൽ പാണ്ഡെയ്ക്ക് രാജിവെയ്ക്കേണ്ടി വന്നിരുന്നു.
സുപ്രീം കോടതിയെ വിധിയെത്തുടർന്ന് എത്രയും പെട്ടെന്ന് പാണ്ഡെയെ ചുമതലകളിൽ നിന്ന് ഒഴിവാക്കുമെന്നായിരുന്നു ഗുജറാത്ത് സർക്കാർ അറിയിച്ചിരുന്നത്. ഇസ്രത് ജഹാനെയും മറ്റ് മൂന്നുപേരെയും വ്യാജഏറ്റുമുട്ടലിൽ കൊലപ്പെടുത്തിയെന്ന കേസിൽ പാണ്ഡെ ജയിലിലും കിടന്നിട്ടുണ്ട്. കടുത്ത മനുഷ്യാവകാശ ലംഘനം നടത്തിയ ആളെ മനുഷ്യാവകാശ കമ്മീഷൻ ചെയർമാനാക്കുന്നതിനെതിരെ പ്രതിഷേധമുയരുകയാണ്.
2004 ജൂൺ 15നാണ് മുംബൈ സ്വദേശിയായ ഇസ്രത് ജഹാൻ റാസ (19), മലയാളിയായ പ്രാണേഷ് കുമാർ (ജാവേദ് ഗുലാം ഷേയ്ക്ക്), അംജദ് അലി റാണ, സീഷൻ ജോഹർ എന്നിവരെ ഏറ്റമുട്ടലിൽ വധിച്ചത്. അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയെ വധിക്കാൻ എത്തിയ ലഷ്‌കർ ഭീകരർ എന്നാരോപിച്ചാണ് ഇവരെ വധിച്ചത്. എന്നാൽ ഇത് വ്യാജ ഏറ്റുമുട്ടലായിരുന്നുവെന്ന് ഗുജറാത്ത് ഹൈക്കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി. വിവാദ സംഭവത്തിൽ മോദിക്കും അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന അമിത് ഷായ്ക്കും നേർക്ക് സംശയമുന നീണ്ടിരുന്നു.