അഹമ്മദബാദ്: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ ഗുജറാത്തിൽ ബിജെപിക്കുള്ളിലെ കൂടുതൽ തമ്മിലടികൾ പുറത്തേക്ക്. മുഖ്യമന്ത്രി സ്ഥാനാർത്ഥിയായ രൂപാണിയെ മാറ്റി പട്ടേൽ സമുദായത്തിൽപ്പെട്ട് ആളെ ഉയർത്തിക്കൊണ്ട് വരാൻ ശ്രമിക്കുന്നതിനിടക്കാണ് അടുത്ത പ്രശ്‌നങ്ങൾ സംഭവിക്കുന്നത്.

സീറ്റ് ലഭിക്കാത്തതിനെ തുടർന്ന് വിമതരായി മത്സരിക്കാൻ ഇറങ്ങിയവരേ ഉൾപ്പെടെ ഗുജറാത്തിൽ മൂന്ന് മുൻ എംപിമാർ ഉൾപ്പടെ 24 പേരെ ബിജെപിയിൽ നിന്ന് പുറത്താക്കി. പാർട്ടി വിരുദ്ധ പ്രവർത്തനത്തിന്റെ പേരിലാണ് ഇവരെ പുറത്താക്കിയത്. ഭുപേന്ദ്രസിങ് പ്രഭാത് സിങ് സോളങ്കി, കനയെ പട്ടേൽ, ബിമൽ ഷാ എന്നിവരാണ് പുറത്താക്കപ്പെട്ട മുൻ എംപിമാർ.

കാവിക്കോട്ട നിലനിറുത്താൻ ബിജെപി കഷ്ടപ്പെടുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട തെരഞ്ഞെടുപ്പ് ഡിസംബർ ഏഴിന് നടക്കും രണ്ടാം ഘട്ടത്തിൽ 14നാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.