- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗുജറാത്തിൽ രണ്ടും കൽപിച്ച് ബിജെപി; മുസ്ലിം സമുദായത്തിൽ നിന്ന് സ്ഥാനാർത്ഥികളെ നിർത്തും; മുസ്ലിം വിരുദ്ധത ഇലക്ഷൻ സമയത്ത് മാറ്റി വെക്കും; ബിജെപി ടിക്കറ്റിൽ മത്സരിക്കാൻ നിരവധിപേർ തയ്യാർ
അഹമ്മദാബാദ്: ഗുജറാത്തിലെ നിയമ സഭാ തെരഞ്ഞെടുപ്പിൽ വിജയിക്കുക എന്നത് ബിജെപിയുടെ ജീവൻ മരണ പോരാട്ടമാണ്. ഇതിനായി എന്തും ചെയ്യാൻ തയ്യാറായിക്കുകയാണ് ബിജെപി. സ്വതവേ മുസ്ലിം വിരുദ്ധർ എന്ന വിളിപ്പേരുള്ള ബിജെപി അവരെത്തന്നെ കൂട്ട് പിടിച്ച് ഭരണം നിലനിർത്തുക എന്ന ലക്ഷ്യത്തോടെയാണ് മുന്നോട്ട് പോകുന്നത്. അതിനായി നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി ടിക്കറ്റിൽ മത്സരിക്കാൻ തയ്യാറായി മുസ്ലിം സമുദായത്തിൽ നിന്ന് തന്നെ ആളെ തപ്പുകയാണ് ബിജെപി. ബിജെപി ന്യൂനപക്ഷ മോർച്ച മുസ്ലിം വിഭാഗങ്ങൾക്കായി അസംബ്ലി സീറ്റുകൾ ആവിശ്യപ്പെട്ടിരിക്കുകയാണ്. മൽസരിക്കാൻ തയ്യാറായി നിരവധി പേരും ഇവിടങ്ങളിൽ എത്തുന്നുണ്ട്. ജമൽപുർ-ഖദിയ, വെജൽപുർ, വഗ്ര, വങ്കാനെർ, ഭുജ്, അബ്ദസ സീറ്റുകളാണ് മുസ്ലിം സ്ഥാനാർത്ഥികളെ മത്സരിപ്പിക്കാനായി ന്യൂനപക്ഷമോർച്ച ആവശ്യപ്പെട്ടിരിക്കുന്നത്. മുൻപ് തദ്ദേശഭരണ തിരഞ്ഞെടുപ്പ് നടന്ന 2010ൽ നിരവധി മുസ്ലിം സ്ഥാനാർത്ഥികളെ ബിജെപി മത്സരിപ്പിച്ചിരുന്നു. അന്ന് 300ൽ അധികം മുസ്ലിം സ്ഥാനാർത്ഥികൾ വിജയിച്ചിരുന്നു. ഈ പ്രതീക്ഷയോടെയാണ്.ഗുജറാത്ത്
അഹമ്മദാബാദ്: ഗുജറാത്തിലെ നിയമ സഭാ തെരഞ്ഞെടുപ്പിൽ വിജയിക്കുക എന്നത് ബിജെപിയുടെ ജീവൻ മരണ പോരാട്ടമാണ്. ഇതിനായി എന്തും ചെയ്യാൻ തയ്യാറായിക്കുകയാണ് ബിജെപി. സ്വതവേ മുസ്ലിം വിരുദ്ധർ എന്ന വിളിപ്പേരുള്ള ബിജെപി അവരെത്തന്നെ കൂട്ട് പിടിച്ച് ഭരണം നിലനിർത്തുക എന്ന ലക്ഷ്യത്തോടെയാണ് മുന്നോട്ട് പോകുന്നത്. അതിനായി നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി ടിക്കറ്റിൽ മത്സരിക്കാൻ തയ്യാറായി മുസ്ലിം സമുദായത്തിൽ നിന്ന് തന്നെ ആളെ തപ്പുകയാണ് ബിജെപി.
ബിജെപി ന്യൂനപക്ഷ മോർച്ച മുസ്ലിം വിഭാഗങ്ങൾക്കായി അസംബ്ലി സീറ്റുകൾ ആവിശ്യപ്പെട്ടിരിക്കുകയാണ്. മൽസരിക്കാൻ തയ്യാറായി നിരവധി പേരും ഇവിടങ്ങളിൽ എത്തുന്നുണ്ട്. ജമൽപുർ-ഖദിയ, വെജൽപുർ, വഗ്ര, വങ്കാനെർ, ഭുജ്, അബ്ദസ സീറ്റുകളാണ് മുസ്ലിം സ്ഥാനാർത്ഥികളെ മത്സരിപ്പിക്കാനായി ന്യൂനപക്ഷമോർച്ച ആവശ്യപ്പെട്ടിരിക്കുന്നത്.
മുൻപ് തദ്ദേശഭരണ തിരഞ്ഞെടുപ്പ് നടന്ന 2010ൽ നിരവധി മുസ്ലിം സ്ഥാനാർത്ഥികളെ ബിജെപി മത്സരിപ്പിച്ചിരുന്നു. അന്ന് 300ൽ അധികം മുസ്ലിം സ്ഥാനാർത്ഥികൾ വിജയിച്ചിരുന്നു. ഈ പ്രതീക്ഷയോടെയാണ്.ഗുജറാത്ത് ന്യൂനപക്ഷമോർച്ചയുടെ ചുമതലക്കാരനായ മെഹബൂബ് അലി ചിസ്തി മുസ്ലീങ്ങൾക്ക് ബിജെപിക്കുവേണ്ടി മത്സരിച്ച് വിജയിക്കാൻ സാധിക്കുമെന്ന് പറയുന്നത്.
അടുത്തിടെ നടന്ന ബിജെപി പാർലമെന്ററി ബോർഡ് യോഗത്തിൽ നിരവധി മുസ്ലിം സമുദായ നേതാക്കളും വ്യവസായികളും ബിജെപിക്കുവേണ്ടി മത്സരിക്കാൻ തയ്യാറായി മുന്നോട്ടുവന്നിട്ടുണ്ടെന്നാണ് ചിസ്തി പറയുന്നത്. കെട്ടിട നിർമ്മാണ രംഗത്തുള്ള ഉസ്മാൻ ഗഞ്ചി, മുൻ ഐപിഎസ് ഉദ്യോഗസ്ഥനായ എ.ഐ സയീദ് തുടങ്ങിയവരാണ് ഇത്. ഉസ്മാന്റെ സ്ഥാനാർത്ഥിത്വത്തിന് സമുദായ നേതൃത്വത്തിന്റെ പിന്തുണയുമുണ്ട് എന്നാണ് റിപ്പോർട്ട്. 2012 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി ഒരു മുസ്ലിം സ്ഥാനാർത്ഥിയെപ്പോലും മത്സരിപ്പിച്ചിരുന്നില്ല