- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേന്ദ്രത്തിന്റെ ആഹ്വാനം ഗുജറാത്ത് സർക്കാർ കേട്ടു; പെട്രോളിന്റേയും ഡീസലിന്റേയും സംസ്ഥാന നികുതി കുറയ്ക്കും; തീരുമാനം ഈ ആഴ്ച തന്നെ
ന്യൂഡൽഹി: സംസ്ഥാനത്ത് പെട്രോളിനും ഡീസലിനുമുള്ള നികുതിനിരക്ക് കുറയ്ക്കുമെന്ന് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് റുപാനി. ഇന്ധനവിലയിലുണ്ടായ കേന്ദ്ര ഇടപെടലിന് പുറമേ സംസ്ഥാന തലത്തിലും വിലക്കുറവ് പ്രാബല്യത്തിൽ വരുത്താനാണ് സർക്കാർ നീക്കമെന്നും അദ്ദേഹം വ്യക്തമാക്കി. കേന്ദ്രസർക്കാർ എക്സൈസ് നിരക്ക് കുറച്ചതിനെ തുടർന്ന് പെട്രോൾ-ഡീസൽ വിലയിൽ രണ്ട് രൂപയുടെ കുറവാണ് ഉണ്ടായത്.ഇതിനു പുറമേ സംസ്ഥാന തലത്തിലും നികുതി ഇളവ് പ്രാബല്യത്തിൽ വന്നാൽ ഇന്ധനവില കുറയും.വില നിശ്ചയിക്കുന്നതിൽ സംസ്ഥാനങ്ങൾ ഏർപ്പെടുത്തുന്ന മൂല്യവർധിത നികുതി(VAT) നിർണായകമാണെന്നിരിക്കെ ഗുജറാത്ത് സർക്കാറിന്റെ തീരുമാനം വലിയ ആശ്വാസമാവും ജനങ്ങൾക്ക് നൽകുക. ഇന്ധനവിലയിൽ ഏർപ്പെടുത്തിയ മൂല്യവർധിത നികുതി കുറയ്ക്കണമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ധർമ്മേന്ദ്ര പ്രധാൻ സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകിയിരുന്നു. ഇത് പ്രകാരം നികുതി കുറയ്ക്കുന്ന ആദ്യ സംസ്ഥാനമാവും ഗുജറാത്ത്.
ന്യൂഡൽഹി: സംസ്ഥാനത്ത് പെട്രോളിനും ഡീസലിനുമുള്ള നികുതിനിരക്ക് കുറയ്ക്കുമെന്ന് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് റുപാനി. ഇന്ധനവിലയിലുണ്ടായ കേന്ദ്ര ഇടപെടലിന് പുറമേ സംസ്ഥാന തലത്തിലും വിലക്കുറവ് പ്രാബല്യത്തിൽ വരുത്താനാണ് സർക്കാർ നീക്കമെന്നും അദ്ദേഹം വ്യക്തമാക്കി.
കേന്ദ്രസർക്കാർ എക്സൈസ് നിരക്ക് കുറച്ചതിനെ തുടർന്ന് പെട്രോൾ-ഡീസൽ വിലയിൽ രണ്ട് രൂപയുടെ കുറവാണ് ഉണ്ടായത്.ഇതിനു പുറമേ സംസ്ഥാന തലത്തിലും നികുതി ഇളവ് പ്രാബല്യത്തിൽ വന്നാൽ ഇന്ധനവില കുറയും.വില നിശ്ചയിക്കുന്നതിൽ സംസ്ഥാനങ്ങൾ ഏർപ്പെടുത്തുന്ന മൂല്യവർധിത നികുതി(VAT) നിർണായകമാണെന്നിരിക്കെ ഗുജറാത്ത് സർക്കാറിന്റെ തീരുമാനം വലിയ ആശ്വാസമാവും ജനങ്ങൾക്ക് നൽകുക.
ഇന്ധനവിലയിൽ ഏർപ്പെടുത്തിയ മൂല്യവർധിത നികുതി കുറയ്ക്കണമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ധർമ്മേന്ദ്ര പ്രധാൻ സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകിയിരുന്നു. ഇത് പ്രകാരം നികുതി കുറയ്ക്കുന്ന ആദ്യ സംസ്ഥാനമാവും ഗുജറാത്ത്.