- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗോധ്ര കൂട്ടക്കൊലക്കേസിൽ 11 പേരുടെ വധശിക്ഷ ഗുജറാത്ത് ഹൈക്കോടതി ജീവപര്യന്തമാക്കി; കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾക്ക് 10 ലക്ഷം രൂപ വീതം സർക്കാർ നൽകണം; സർക്കാരിന് ക്രമസമാധാനം ഉറപ്പുവരുത്താനായില്ലെന്നും ഗുജറാത്ത് ഹൈക്കോടതി
ഗോധ്ര ട്രെയിൻ കത്തിക്കൽ കേസിൽ 11 പേരുടെ വധശിക്ഷ ജീവപര്യന്തമാക്കി. വിചാരണക്കോടതി വധശിക്ഷയ്ക്കു വിധിച്ചവരായിരുന്നു ഇവർ . ഗുജറാത്ത് ഹൈക്കോടതിയുടേതാണ് വിധി. ഗോധ്ര കൂട്ടക്കൊലക്കേസിൽ 11 പേരുടെ വധശിക്ഷ ഗുജറാത്ത് ഹൈക്കോടതി ജീവപര്യന്തമാക്കി. കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾക്ക് 10 ലക്ഷം രൂപ വീതം സർക്കാർ നൽകണമെന്നും സർക്കാരിന് ക്രമസമാധാനം ഉറപ്പുവരുത്താനായില്ലെന്നും കോടതി വിമർശനം . അൻപത്തിയൊൻപതുപേർ കൊല്ലപ്പെട്ട ഗോധ്ര ട്രെയിൻ തീവെപ്പുകേസിലാണ് ഗുജറാത്ത് ഹൈക്കോടതി വിധി പ്രഖ്യാപിച്ചത്. വിചാരണക്കോടതി വിധിക്കെതിരെ പ്രതികൾ സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതി ഡിവിഷൻ ബഞ്ച് വിധി പറഞ്ഞത്. കേസിൽ 2011ൽ 31 പേരെ വിചാരണ കോടതി കുറ്റക്കാരായി കണ്ടെത്തിയിരുന്നു. പതിനൊന്നുപേർക്ക് വധശിക്ഷയും 20 പേർക്ക് ജീവപര്യന്തം ശിക്ഷയും നൽകി. അറുപത്തിമൂന്ന് പേരെ കുറ്റവിമുക്തരാക്കി. ഇവരെ വിട്ടയച്ച വിധിയ്‌ക്കെതിരേയുള്ള സർക്കാരിന്റ അപ്പീ്‌ലും ഹൈക്കോടതി ത്ള്ളി 2002 ഫെബ്രുവരി 27ന് രാവിലെയാണ് രാജ്യത്തെ ഞെട്ടിച്ച കൂട്ടക്കുരുതി ഉണ്ടായത്. അന്ന് രാവിലെ
ഗോധ്ര ട്രെയിൻ കത്തിക്കൽ കേസിൽ 11 പേരുടെ വധശിക്ഷ ജീവപര്യന്തമാക്കി. വിചാരണക്കോടതി വധശിക്ഷയ്ക്കു വിധിച്ചവരായിരുന്നു ഇവർ . ഗുജറാത്ത് ഹൈക്കോടതിയുടേതാണ് വിധി.
ഗോധ്ര കൂട്ടക്കൊലക്കേസിൽ 11 പേരുടെ വധശിക്ഷ ഗുജറാത്ത് ഹൈക്കോടതി ജീവപര്യന്തമാക്കി. കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾക്ക് 10 ലക്ഷം രൂപ വീതം സർക്കാർ നൽകണമെന്നും സർക്കാരിന് ക്രമസമാധാനം ഉറപ്പുവരുത്താനായില്ലെന്നും കോടതി വിമർശനം . അൻപത്തിയൊൻപതുപേർ കൊല്ലപ്പെട്ട ഗോധ്ര ട്രെയിൻ തീവെപ്പുകേസിലാണ് ഗുജറാത്ത് ഹൈക്കോടതി വിധി പ്രഖ്യാപിച്ചത്. വിചാരണക്കോടതി വിധിക്കെതിരെ പ്രതികൾ സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതി ഡിവിഷൻ ബഞ്ച് വിധി പറഞ്ഞത്.
കേസിൽ 2011ൽ 31 പേരെ വിചാരണ കോടതി കുറ്റക്കാരായി കണ്ടെത്തിയിരുന്നു. പതിനൊന്നുപേർക്ക് വധശിക്ഷയും 20 പേർക്ക് ജീവപര്യന്തം ശിക്ഷയും നൽകി. അറുപത്തിമൂന്ന് പേരെ കുറ്റവിമുക്തരാക്കി. ഇവരെ വിട്ടയച്ച വിധിയ്‌ക്കെതിരേയുള്ള സർക്കാരിന്റ അപ്പീ്‌ലും ഹൈക്കോടതി ത്ള്ളി
2002 ഫെബ്രുവരി 27ന് രാവിലെയാണ് രാജ്യത്തെ ഞെട്ടിച്ച കൂട്ടക്കുരുതി ഉണ്ടായത്. അന്ന് രാവിലെ, സബർമതി എക്സ്‌പ്രസ് ട്രെയിൻ ഗോധ്ര സ്റ്റേഷൻ വിട്ട് അധികനേരം കഴിയും മുൻപാണ് നൂറോളം വരുന്ന അക്രമികൾ ട്രെയിനിന് തീ കൊളുത്തിയത്. തീവണ്ടിയിലെ എസ്.6 എന്ന കോച്ചാണ് അക്രമികൾ കത്തിച്ചത്. 24 പുരുഷന്മാരും 15 സ്ത്രീകളും 20 കുട്ടികളുമുൾപ്പടെ 59 ഹിന്ദു തീർത്ഥാടകരാണ് അന്ന് ജീവനോടെ എരിക്കപ്പെട്ടത്. അയോധ്യയിൽ നിന്നും അഹമ്മദാബാദിലേയ്ക്ക് പോവുകയായിരുന്ന, 'കർസേവകർ' എന്നറിയപ്പെടുന്ന വിശ്വഹിന്ദു പരിഷത് അംഗങ്ങളാണ് ആക്രമിക്കപ്പെട്ടത്
ഗോധ്ര തീവെപ്പാണ് ആയിരത്തിലേറെ പേർ കൊല്ലപ്പെട്ട ഗുജറാത്ത് കലാപത്തിന് വഴിവെച്ചത്.