- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വെളിപ്പെടുന്നത് കോൺഗ്രിസന്റേയും ബിജെപിയുടേയും ശക്തിയും ദൗർബ്ബല്യവും; ഇവിടെ തോറ്റാൽ നോവുമെന്ന് കണ്ടറിഞ്ഞ് ഇരു പാർട്ടികളും; ഗുജറാത്ത് തെരഞ്ഞെടുപ്പ് ഇന്ത്യയ്ക്ക് നൽകുന്ന പാഠമെന്ത്?
അഹമ്മദാബാദ്: സംഘടനാ സംവിധാനത്തിന്റെ കരുത്താണ് ഗുജറാത്തിൽ ബിജെപിക്ക് ഗുണമാകുന്നതെന്നാണ് സൂചന. എക്‌സിറ്റ് പോൾ ഫലങ്ങൾ ബിജെപിക്ക് വമ്പൻ വിജയമാണ് നൽകുന്നത്. ഇതിന് കാരണം താഴെ തട്ടിലേക്ക് പടർന്ന് കിടക്കുന്ന സംഘടനയുടെ കരുത്ത് തന്നെ. കോൺഗ്രസ് ഇവിടെ ദുർബ്ബലമാണ്. നോട്ട് നിരോധനവും ജിഎസ്ടിയും ഉയർത്തി രാഹുൽ ഗാന്ധി കത്തികയറി. പക്ഷേ അത് ജനങ്ങളിലെത്തിക്കാൻ കോൺഗ്രസിന് കഴിഞ്ഞില്ല. അമിത് ഷാ എന്ന തന്ത്രശാലിയുടെ ഇടപെടലും മോദിയുടെ വ്യക്തി പ്രഭാവവും ബിജെപിക്ക് തുണയായി. ഇവിടെ തോറ്റാൽ അത് തിരിച്ചടിയാകുമെന്ന് ബിജെപിക്കും കോൺഗ്രസിനുമറിയാം. ബിജെപിക്ക് വിജയം സമ്മാനിക്കുക അസാമാന്യ കരുത്താകും. മറിച്ച് കോൺഗ്രസ് ജയിച്ചാൽ അത് അവരുടെ ഉയർത്തെഴുന്നേൽപ്പും. ഗുജറാത്തും ഹിമാചൽപ്രദേശും ബിജെപി.ക്കൊപ്പം നിൽക്കുമെന്ന് എക്സിറ്റ്പോൾ ഫലങ്ങൾ ഒന്നടങ്കം പറയുന്നു. ഗുജറാത്തിൽ രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായ വ്യാഴാഴ്ച പുറത്തുവന്ന എക്സിറ്റ് പോൾ ഫലങ്ങളെല്ലാം പ്രവചിച്ചത് ബിജെപി.യുടെ വ്യക്തമായ ഭൂരിപക്ഷമാണ്. ഹിമാചലിൽ ബിജെപി. ഭരണം തിരിച്ചുപിടി
അഹമ്മദാബാദ്: സംഘടനാ സംവിധാനത്തിന്റെ കരുത്താണ് ഗുജറാത്തിൽ ബിജെപിക്ക് ഗുണമാകുന്നതെന്നാണ് സൂചന. എക്‌സിറ്റ് പോൾ ഫലങ്ങൾ ബിജെപിക്ക് വമ്പൻ വിജയമാണ് നൽകുന്നത്. ഇതിന് കാരണം താഴെ തട്ടിലേക്ക് പടർന്ന് കിടക്കുന്ന സംഘടനയുടെ കരുത്ത് തന്നെ.
കോൺഗ്രസ് ഇവിടെ ദുർബ്ബലമാണ്. നോട്ട് നിരോധനവും ജിഎസ്ടിയും ഉയർത്തി രാഹുൽ ഗാന്ധി കത്തികയറി. പക്ഷേ അത് ജനങ്ങളിലെത്തിക്കാൻ കോൺഗ്രസിന് കഴിഞ്ഞില്ല. അമിത് ഷാ എന്ന തന്ത്രശാലിയുടെ ഇടപെടലും മോദിയുടെ വ്യക്തി പ്രഭാവവും ബിജെപിക്ക് തുണയായി. ഇവിടെ തോറ്റാൽ അത് തിരിച്ചടിയാകുമെന്ന് ബിജെപിക്കും കോൺഗ്രസിനുമറിയാം. ബിജെപിക്ക് വിജയം സമ്മാനിക്കുക അസാമാന്യ കരുത്താകും. മറിച്ച് കോൺഗ്രസ് ജയിച്ചാൽ അത് അവരുടെ ഉയർത്തെഴുന്നേൽപ്പും.
ഗുജറാത്തും ഹിമാചൽപ്രദേശും ബിജെപി.ക്കൊപ്പം നിൽക്കുമെന്ന് എക്സിറ്റ്പോൾ ഫലങ്ങൾ ഒന്നടങ്കം പറയുന്നു. ഗുജറാത്തിൽ രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായ വ്യാഴാഴ്ച പുറത്തുവന്ന എക്സിറ്റ് പോൾ ഫലങ്ങളെല്ലാം പ്രവചിച്ചത് ബിജെപി.യുടെ വ്യക്തമായ ഭൂരിപക്ഷമാണ്. ഹിമാചലിൽ ബിജെപി. ഭരണം തിരിച്ചുപിടിക്കുമെന്ന് ഫലങ്ങൾ പറയുന്നു. 182 അംഗ ഗുജറാത്ത് നിയമസഭയിൽ 92 സീറ്റ് മാത്രമാണ് സർക്കാരുണ്ടാക്കാൻ വേണ്ടത്. എന്നാൽ, നൂറിലധികം സീറ്റ് ബിജെപി. നേടുമെന്ന് ഫലങ്ങൾ പ്രവചിക്കുന്നു.
2012-ൽ ബിജെപി. 115 സീറ്റുകൾ നേടിയപ്പോൾ, കോൺഗ്രസ് 61 സീറ്റാണ് നേടിയത്. നിലവിൽ കോൺഗ്രസ് ഭരിക്കുന്ന 68 സീറ്റുള്ള ഹിമാചലിലും ബിജെപി. ആധികാരികവിജയം നേടുമെന്ന് ഫലങ്ങൾ പറയുന്നു. ഇരുസംസ്ഥാനങ്ങളിലെയും ഫലം തിങ്കളാഴ്ച പുറത്തുവരും. ഇതോടെ ചിത്രം വ്യക്തമാകും. പക്ഷേ ബിജെപി ക്യാമ്പിലെ ആത്മവിശ്വാസം ജയം ഉറപ്പിച്ചതിന്റെ സൂചനകളാണ്. കോൺഗ്രസുകാർ ഇപ്പോൾ അത്ര ആവേശം കാണിക്കുന്നുമില്ല. മോദിയും രാഹുൽ ഗാന്ധിയും തമ്മിലുള്ള ഏറ്റുമുട്ടലായിരുന്നു ഗുജറാത്തിൽ. അത് ആര് ജയിക്കുമെന്നത് ദേശീയ രാഷ്ട്രീയത്തിലും നിർണ്ണായകമാകും.
പ്രതിപക്ഷത്തിന്റെ യഥാർത്ഥ നേതാവായി മാറുകയാണ് രാഹുലിന്റെ ലക്ഷ്യം. എന്നാൽ ഗുജറാത്തിൽ കോൺഗ്രസ് തകർന്നടിഞ്ഞാൽ രാഹുലിന്റെ ഈ മോഹത്തിന് തിരിച്ചടിയാകും. ഗുജറാത്തിൽ ബിജെപി വിജയിക്കുകയാണെങ്കിൽ സാമ്പത്തിക പരിഷ്‌കാരങ്ങളുമായി മോദി മുന്നോട്ട് പോകും. ബിജെപി ഗുജറാത്തിൽ പരാജയപ്പെട്ടാൽ സാമ്പത്തിക പരിഷ്‌ക്കാരങ്ങളിൽ നിന്നുള്ള പിന്നോക്കം പോകലായിരിക്കും അതെന്ന വിലയിരുത്തലും ഉണ്ട്. അതുകൊണ്ട് തന്നെ ഗുജറാത്തിലെ വിജയം സാമ്പത്തിക മേഖലയിലും പ്രതിഫലിക്കും.