- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തല്ലും തലോടലുമായി കോൺഗ്രസും പട്ടേൽ വിഭാഗവും;ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ പട്ടിദാർ അനാമത്ത് ആന്ദോളൻ സമിതിയുമായി സീറ്റ് ധാരണയായി കോൺഗ്രസ് ; അതേ സമയം ജാതി അടിസ്ഥാനത്തിലുള്ള സീറ്റ് വിഭജനത്തിൽ കോൺഗ്രസിന്റെ തലപുകയുന്നു; ബിജെപി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചപ്പോഴും സീറ്റ് വിഭജനം പോലും പൂർത്തിയാവാതെ കോൺഗ്രസ്
അഹമ്മദബാദ്: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തെത്തിയിട്ടും സീറ്റ് വിഭജനത്തിൽ പോലും ധാരണയെത്താതെ നട്ടം കറങ്ങുകായാണ് കോൺഗ്രസ്. കഴിഞ്ഞ ദിവസങ്ങളിൽ ഹർദിക് പട്ടേലിന്റെ പട്ടീദാർ സമുദായവുമായുള്ള സീറ്റ് സംബന്ധിച്ച് ധാരണയിലെത്തിയതായി കോൺഗ്രസ് അവകാശപ്പെട്ടു. കഴിഞ്ഞ ദിവസങ്ങളിൽ പട്ടേൽ സമുദായവുമായി സീറ്റ് വിഭജനത്തിൽ നിരവധി തവണ കോൺഗ്രസ് ചർച്ച നടത്തിയിരുന്നു. 182 അംഗ നിയമസഭയിലേക്കുള്ള മത്സരത്തിൽ 30 സീറ്റുകളിൽ തങ്ങൾ നിർദ്ദേശിക്കുന്നവരെ മത്സരിപ്പിക്കണമെന്നാണ് ഹാർദിക് പട്ടേൽ ആവശ്യപ്പെട്ടതെന്നാണ് വിവരം. എന്നാൽ അത്ര സീറ്റുകൾ നൽകാന് പറ്റില്ലെന്നാണ് കോൺഗ്രസ് നിലപാട്, തുടർന്ന് 24 മണിക്കൂറിനകം സീറ്റ് സംബന്ധിച്ച് അന്തിമ ധാരണയിലെത്തണമെന്ന് പാട്ടീദാർ സമിതി ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് പട്ടീദാർ സമുദായവുമായുള്ള സീറ്റ് സംബന്ധിച്ച് ധാരണയിലെത്തിയതായി ഗുജറാത്ത് പ്രദേശ് കോൺഗ്രസ് കമ്മറ്റി പ്രസിഡന്റ് ഭാരത് സിങ് സോളങ്കി വെളിപ്പെടുത്തിയത്. ജാതി തിരിച്ചുള്ള സീറ്റ് വിഭജനം കോൺഗ്രസിന് വലിയ തലവേദനയായി മാറിയിരിക്കുകയ
അഹമ്മദബാദ്: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തെത്തിയിട്ടും സീറ്റ് വിഭജനത്തിൽ പോലും ധാരണയെത്താതെ നട്ടം കറങ്ങുകായാണ് കോൺഗ്രസ്. കഴിഞ്ഞ ദിവസങ്ങളിൽ ഹർദിക് പട്ടേലിന്റെ പട്ടീദാർ സമുദായവുമായുള്ള സീറ്റ് സംബന്ധിച്ച് ധാരണയിലെത്തിയതായി കോൺഗ്രസ് അവകാശപ്പെട്ടു.
കഴിഞ്ഞ ദിവസങ്ങളിൽ പട്ടേൽ സമുദായവുമായി സീറ്റ് വിഭജനത്തിൽ നിരവധി തവണ കോൺഗ്രസ് ചർച്ച നടത്തിയിരുന്നു. 182 അംഗ നിയമസഭയിലേക്കുള്ള മത്സരത്തിൽ 30 സീറ്റുകളിൽ തങ്ങൾ നിർദ്ദേശിക്കുന്നവരെ മത്സരിപ്പിക്കണമെന്നാണ് ഹാർദിക് പട്ടേൽ ആവശ്യപ്പെട്ടതെന്നാണ് വിവരം. എന്നാൽ അത്ര സീറ്റുകൾ നൽകാന് പറ്റില്ലെന്നാണ് കോൺഗ്രസ് നിലപാട്, തുടർന്ന് 24 മണിക്കൂറിനകം സീറ്റ് സംബന്ധിച്ച് അന്തിമ ധാരണയിലെത്തണമെന്ന് പാട്ടീദാർ സമിതി ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് പട്ടീദാർ സമുദായവുമായുള്ള സീറ്റ് സംബന്ധിച്ച് ധാരണയിലെത്തിയതായി ഗുജറാത്ത് പ്രദേശ് കോൺഗ്രസ് കമ്മറ്റി പ്രസിഡന്റ് ഭാരത് സിങ് സോളങ്കി വെളിപ്പെടുത്തിയത്.
ജാതി തിരിച്ചുള്ള സീറ്റ് വിഭജനം കോൺഗ്രസിന് വലിയ തലവേദനയായി മാറിയിരിക്കുകയാണ്. ഓരോ വിഭാഗങ്ങളും ഇത്ര സീറ്റ് ആവശ്യമാണ് എന്ന നിലപാട് എടുക്കുന്നതാണ് കോൺഗ്രസിന് സീറ്റ് വിഭജനം കീറാമുട്ടിയായി മാറിയത്. എന്നാൽ പട്ടേൽ സമുദായംഗങ്ങളെ കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയിൽ ഉൾപ്പെടുത്തണമെന്ന് പട്ടിദാർ സമിതി ആവശ്യപ്പെട്ടിട്ടില്ലെന്ന് കോൺഗ്രസ് നേതാവ് പറഞ്ഞു.
എന്നാൽ പാർട്ടിയുടെ താത്പര്യം അനസരിച്ച് എല്ലാവർക്കും സീറ്റ് നൽകുന്നതെന്നും അൽപേഷ് താക്കൂറും ജിഗ്‌നേഷ് മേവാനിയും തങ്ങളുടെ പക്ഷത്തുള്ളവരെ സ്ഥാനാർത്ഥി പട്ടികയിൽ നിർത്തണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്നുമാണ് കോൺഗ്രസ് നേതാക്കൾ പറയുന്നത്.
ഹാർദ്ദിക് പട്ടേലിന്റെ നേതൃത്വതിതലുള്ള പട്ടീദാർ ആദോളൻ സമിതിയും പിന്നാക്ക വിഭാഗ നേതാവ് അൽപേഷ് താക്കൂറും കോൺഗ്രസ് ടിക്കറ്റിൽ മഝരിക്കണമെന്ന് ആവശ്യപ്പെട്ടുവെന്ന് വാർത്തകൾ ഉണ്ടായിരുന്നു.
ഈ മാസം 15 ന് മുൻപ് സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കുമെന്ന് പറഞ്ഞ കോൺഗ്രസ് സീറ്റ് വിഭജനം പോലും പൂർത്തിയാക്കിയിട്ടില്ല. ഹാർദിക് പട്ടേലിന്റെ നേതൃത്വതിതലുള്ള പട്ടീദാർ ആന്തോളൻ സമിതിയും പിന്നാക്ക വിഭാഗ നേതാവ് അൽപേഷ് താക്കൂറും കോൺഗ്രസ് ടിക്കറ്റിൽ മത്സരിക്കണമെന്ന് ആവശ്യപ്പെട്ടതോടെ സീറ്റ് വിഭജനവും സ്ഥാനാർത്ഥി നിർണയവും അനിശ്ചിതത്വത്തിലായത്.
അതിനിടെ, കോൺഗ്രസ് സമുദായ നേതാക്കൾക്ക് മാത്രം സീറ്റ് നൽകുന്നു എന്നും സാധാരണ പ്രവർത്തകർക്ക് പരിഗണന നൽകുന്നില്ലെന്നും ആരോപിച്ച് കോൺഗ്രസ് ദുരിതാശ്വാസ കമ്മിറ്റി ചെയർമാൻ വിജയ് ഖെല്ല സ്ഥാനം രാജി വെച്ചിരുന്നു. രാഹുൽ ഗാന്ധി ഗുജറാത്തിൽ എത്തിയപ്പോൾ സാധാരണ പ്രവർത്തകരെക്കാൾ കൂടുതൽ സമുദായ നേതാക്കൾക്കാണ് പ്രാധാന്യം നൽകിയതെന്നായിരുന്നു ഖെല്ലയുടെ ആരോപണം.
രണ്ട് ഘട്ടമായി നടക്കുന്ന തിരഞ്ഞെടുപ്പിന് നാമനിർദ്ദേശ പത്രിക സമർപ്പിക്കേണ്ടത് ചൊവ്വാഴ്ചയാണ്. ഇതിനോടകം ജാതി സമവാക്യങ്ങൾ കണക്കിലെടുക്ക് സ്ഥാനാർത്ഥി പട്ടിക പൂർത്തിയാക്കുക കോൺഗ്രസിന് മുന്നിൽ വെല്ലുവിളിയാണെന്നാണ് വിലയിരുത്തൽ. എന്നാൽ ബിജെപി തങ്ങളുടെ സ്ഥാനാർത്ഥി പട്ടിക കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.



