- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗുജറാത്ത് ഇലക്ഷനിൽ പെരുച്ചാഴി മോഡൽ അട്ടിമറിയോ...?; തിരഞ്ഞെടുപ്പ് സാമഗ്രികൾ കയറ്റിയ ലോറി അപകടത്തിൽ പെട്ടു; പല മണ്ഡലങ്ങളിലും റീ കൗണ്ടിങ് ആവശ്യപ്പെട്ട് പരാതി നൽകിയതിന് പിന്നാലെയുണ്ടായ ലോറി അപകടം അട്ടിമറിയാണെന്ന് ഹാർദിക് പട്ടേൽ; ഗുജറാത്ത് ഇലക്ഷന്റെ വിധി മാറുമോ...?
അഹമ്മദാബാദ്: ഗുജറാത്ത് തിരഞ്ഞെടുപ്പിൽ പെരുച്ചാഴി മോഡൽ അട്ടിമറി നടന്നെന്ന് ആക്ഷേപം. നൂറോളം ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങൾ, വോട്ടിംഗിന് ഉപയോഗിക്കുന്ന കടലാസ്, വി വി പാറ്റ്, മറ്റ് തിരഞ്ഞെടുപ്പ് സാമഗ്രികൾ എന്നിവ അടങ്ങിയ ലോറി ലോറി കഴിഞ്ഞ ദിവസം അപകടത്തിൽ പെട്ടിരുന്നു. സംഭവം ബിജെപിയുടെ അട്ടിമറി ശ്രമമാണെന്ന ആരോപണവുമായി സംവരണ പ്രക്ഷോഭ നേതാവ് ഹാർദിക് പട്ടേൽ രംഗത്ത് വന്നു. ഗുജറാത്തിലെ പല മണ്ഡലങ്ങളിലും റീ കൗണ്ടിങ് ആവശ്യപ്പെട്ട് പരാതി നൽകിയതിന് പിന്നാലെയുണ്ടായ ലോറി അപകടം അട്ടിമറിയാണെന്ന് ഹാർദിക് പട്ടേൽ ആരോപിച്ചു. സൂറത്തിലും രാജ്‌കോട്ടിലും അഹമ്മദാബാദിലും ഇത്തരത്തിൽ കൃത്രിമത്വം വരുത്തിയ വോട്ടിങ് യന്ത്രങ്ങൾ ഉപയോഗിച്ചിരുന്നു. അഹമ്മദാബാദ് ആസ്ഥാനമായുള്ള കമ്ബനിയിൽ നിന്ന് 140 സോഫ്‌റ്റ്‌വെയർ എൻജിനീയർമാരെ ഉപയോഗിച്ചാണ് കൃത്രിമത്വം നടത്തിയതെന്നും അദ്ദേഹം ആരോപിച്ചു. എന്നാൽ അപകടത്തിൽ പെട്ട ലോറിയിലുണ്ടായിരുന്നത് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചവയല്ലെന്നും ജില്ലാ ഭരണകൂടം വിശദീകരിച്ചു. അതിനാൽ തന്നെ അട്ടിമറി
അഹമ്മദാബാദ്: ഗുജറാത്ത് തിരഞ്ഞെടുപ്പിൽ പെരുച്ചാഴി മോഡൽ അട്ടിമറി നടന്നെന്ന് ആക്ഷേപം. നൂറോളം ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങൾ, വോട്ടിംഗിന് ഉപയോഗിക്കുന്ന കടലാസ്, വി വി പാറ്റ്, മറ്റ് തിരഞ്ഞെടുപ്പ് സാമഗ്രികൾ എന്നിവ അടങ്ങിയ ലോറി ലോറി കഴിഞ്ഞ ദിവസം അപകടത്തിൽ പെട്ടിരുന്നു.
സംഭവം ബിജെപിയുടെ അട്ടിമറി ശ്രമമാണെന്ന ആരോപണവുമായി സംവരണ പ്രക്ഷോഭ നേതാവ് ഹാർദിക് പട്ടേൽ രംഗത്ത് വന്നു. ഗുജറാത്തിലെ പല മണ്ഡലങ്ങളിലും റീ കൗണ്ടിങ് ആവശ്യപ്പെട്ട് പരാതി നൽകിയതിന് പിന്നാലെയുണ്ടായ ലോറി അപകടം അട്ടിമറിയാണെന്ന് ഹാർദിക് പട്ടേൽ ആരോപിച്ചു. സൂറത്തിലും രാജ്‌കോട്ടിലും അഹമ്മദാബാദിലും ഇത്തരത്തിൽ കൃത്രിമത്വം വരുത്തിയ വോട്ടിങ് യന്ത്രങ്ങൾ ഉപയോഗിച്ചിരുന്നു. അഹമ്മദാബാദ് ആസ്ഥാനമായുള്ള കമ്ബനിയിൽ നിന്ന് 140 സോഫ്‌റ്റ്‌വെയർ എൻജിനീയർമാരെ ഉപയോഗിച്ചാണ് കൃത്രിമത്വം നടത്തിയതെന്നും അദ്ദേഹം ആരോപിച്ചു.
എന്നാൽ അപകടത്തിൽ പെട്ട ലോറിയിലുണ്ടായിരുന്നത് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചവയല്ലെന്നും ജില്ലാ ഭരണകൂടം വിശദീകരിച്ചു. അതിനാൽ തന്നെ അട്ടിമറി ശ്രമമാണെന്ന ആരോപണം തെറ്റാണെന്നും ജില്ലാ കളക്ടർ സന്ദീപ് സഗാലേ പറഞ്ഞു. ജംബുസറിൽ നിന്ന് ബറൂച്ച് ടൗണിലെ സൂക്ഷിപ്പു കേന്ദ്രത്തിലേക്കു കൊണ്ടുപോകുകയായിരുന്നു യന്ത്രങ്ങൾ. ജംബുസർ മണ്ഡലത്തിലെ വോട്ടെടുപ്പിനു വേണ്ടി കൊണ്ടുപോയ യന്ത്രങ്ങളാണിവയെന്നും സഗാലേ പറഞ്ഞു. എന്നാൽ ഇവ ഉപയോഗിച്ചിരുന്നില്ല. ഏതെങ്കിലും വോട്ടിങ് യന്ത്രങ്ങളിൽ അപാകത കണ്ടെത്തിയാൽ പകരം ഉപയോഗിക്കാനായിരുന്നു 103 യന്ത്രങ്ങളും. വോട്ടെടുപ്പിന്റെ ഡേറ്റയൊന്നും ഇതിലില്ലെന്നും കലക്ടർ വ്യക്തമാക്കിയിരുന്നു.
സംഭവം നടന്നയുടനെ പൊലീസ് സ്ഥലത്തെത്തി യന്ത്രങ്ങളെല്ലാം സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിരുന്നു. വാർത്ത പടർന്നതോടെയാണ് ട്വീറ്റിലൂടെ ആരോപണമുന്നയിച്ച് ഹാർദിക് പട്ടേൽ രംഗത്തെത്തിയത്. വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിച്ചിരുന്ന സൂററ്റിലെയും മെഹ്‌സാനിലെയും സ്‌ട്രോങ് റൂമുകൾക്കു സമീപം 'നമോ' എന്നു പേരുള്ള വൈഫൈ കണക്ഷൻ കണ്ടെത്തിയതായി കോൺഗ്രസ്സും പരാതിപ്പെട്ടിരുന്നു.