- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലൈംഗിക സിഡി ഉണ്ടാക്കുന്ന തിരക്കിൽ പ്രകടന പത്രികയുണ്ടാക്കാൻ ബിജെപി മറന്നെന്ന് ഹാർദിക് പട്ടേൽ ആരോപിച്ചതിന് പിന്നാലെ പത്രിക പുറത്തിറക്കി ബിജെപി; ആദ്യഘട്ട വോട്ടെടുപ്പ് നാളെ നടക്കാനിരിക്കെ പത്രിക റിലീസ് ചെയ്ത് അരുൺ ജെയ്റ്റ്ലി; ആദ്യം ഇറക്കിയ ദർശനരേഖ വിവാദമാക്കി കോൺഗ്രസും എതിർ കക്ഷികളും
അഹമ്മദാബാദ്: ഗുജറാത്ത് തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കേ ബിജെപി സംസ്ഥാനത്തെ പ്രകടനപത്രിക പുറത്തിറക്കി. കേന്ദ്രമന്ത്രി അരുൺ ജയ്റ്റ്‌ലിയാണു പ്രകടനപത്രിക പുറത്തിറക്കിയത്. ബിജെപി എതിരാളികൾക്ക് എതിരെ ലൈംഗിക സിഡി ഉണ്ടാക്കുന്ന തിരക്കിൽ പത്രികയുണ്ടാക്കാൻ മറന്നുപോയെന്ന് കളിയാക്കി പട്ടേൽ വിഭാഗം നേതാവ് ഹാർദിക് പട്ടേൽ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് പത്രിക പ്രഖ്യാപിച്ചത്. ബിജെപി പ്രകടനപത്രിക പുറത്തിറക്കാത്തതിനെതിരെ കോൺഗ്രസും പട്ടേൽ വിഭാഗവും രംഗത്തെത്തിയതോടെയാണ് അവസാന നിമിഷം വാഗ്ദാനങ്ങളുമായി ബിജെപി എത്തുന്നത്. പ്രകടനപത്രികയ്ക്കു പകരം ദർശനരേഖയാണു തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ബിജെപി പുറത്തിറക്കിയിരുന്നത്. എന്നാൽ ഇത് വിവാദമായിരുന്നു. നാളെയാണ് ഗുജറാത്തിൽ ആദ്യഘട്ട വോട്ടെടുപ്പ്. ഡിസംബർ 14നു രണ്ടാംഘട്ട വോട്ടെടുപ്പും നടക്കും. 18നാണ് ഫലപ്രഖ്യാപനം. പത്രിക പുറത്തിറക്കാത്തതിന് ബിജെപിയെ പരിഹസിച്ച് പട്ടേൽ സംവരണ നേതാവ് ഹാർദിക് പട്ടേൽ രംഗത്തെത്തിയിരുന്നു. ലൈംഗ
അഹമ്മദാബാദ്: ഗുജറാത്ത് തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കേ ബിജെപി സംസ്ഥാനത്തെ പ്രകടനപത്രിക പുറത്തിറക്കി. കേന്ദ്രമന്ത്രി അരുൺ ജയ്റ്റ്‌ലിയാണു പ്രകടനപത്രിക പുറത്തിറക്കിയത്. ബിജെപി എതിരാളികൾക്ക് എതിരെ ലൈംഗിക സിഡി ഉണ്ടാക്കുന്ന തിരക്കിൽ പത്രികയുണ്ടാക്കാൻ മറന്നുപോയെന്ന് കളിയാക്കി പട്ടേൽ വിഭാഗം നേതാവ് ഹാർദിക് പട്ടേൽ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് പത്രിക പ്രഖ്യാപിച്ചത്. ബിജെപി പ്രകടനപത്രിക പുറത്തിറക്കാത്തതിനെതിരെ കോൺഗ്രസും പട്ടേൽ വിഭാഗവും രംഗത്തെത്തിയതോടെയാണ് അവസാന നിമിഷം വാഗ്ദാനങ്ങളുമായി ബിജെപി എത്തുന്നത്.
പ്രകടനപത്രികയ്ക്കു പകരം ദർശനരേഖയാണു തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ബിജെപി പുറത്തിറക്കിയിരുന്നത്. എന്നാൽ ഇത് വിവാദമായിരുന്നു. നാളെയാണ് ഗുജറാത്തിൽ ആദ്യഘട്ട വോട്ടെടുപ്പ്. ഡിസംബർ 14നു രണ്ടാംഘട്ട വോട്ടെടുപ്പും നടക്കും. 18നാണ് ഫലപ്രഖ്യാപനം. പത്രിക പുറത്തിറക്കാത്തതിന് ബിജെപിയെ പരിഹസിച്ച് പട്ടേൽ സംവരണ നേതാവ് ഹാർദിക് പട്ടേൽ രംഗത്തെത്തിയിരുന്നു. ലൈംഗിക സിഡിയുണ്ടാക്കുന്നതിന്റെ തിരക്കിനിടെ പ്രകടന പത്രികയുണ്ടാക്കാൻ ബിജെപി മറന്നെന്നായിരുന്നു വിമർശനം. ട്വിറ്ററിലൂടെയായിരുന്നു ഹാർദിക്കിന്റെ പരിഹാസം.
ഹാർദിക് പട്ടേലിനോടു രൂപസാദൃശ്യമുള്ളയാളുടെ ലൈംഗിക സിഡി തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ പുറത്തുവന്നിരുന്നു. ഇതിനുപിന്നിൽ ബിജെപി ആണെന്നാണ് ഹാർദിക്കിന്റെ ആരോപണം. ഇത്തവണ കോൺഗ്രസും സാമുദായിക കക്ഷികളും സഖ്യത്തിലായി മത്സരിക്കുന്ന തിരഞ്ഞെടുപ്പിൽ ബിജെപിയുടെ പ്രകടന പത്രിക ഇല്ലാത്തത് ചർച്ചയായിരുന്നു. ഇത് മറികടക്കാനാണ് അവസാന നിമിഷം പത്രിക പുറത്തിറക്കിയിട്ടുള്ളത്.
ബിജെപി പ്രകടനപത്രിക പുറത്തിറക്കാത്തതിനെതിരെ കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയും രംഗത്തെത്തിയിരുന്നു. പത്രിക പുറത്തിറക്കാതെ ബിജെപി ഗുജറാത്തിലെ ജനങ്ങളെ അവഹേളിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. പ്രചാരണം അവസാനിച്ചു, എന്നിട്ടും പ്രകടന പത്രികയെക്കുറിച്ച് യാതൊരു സൂചനയുമില്ല. ഗുജറാത്തിന്റെ ഭാവിക്കുവേണ്ടി ദർശനങ്ങളോ ആശയങ്ങളോ അവർ പ്രചരിപ്പിച്ചില്ലെന്നും രാഹുൽ പറഞ്ഞു.
അതേസമയം, തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ബിജെപി ഒരു ദർശനരേഖ പുറത്തിറക്കിയിരുന്നു. അടുത്ത അഞ്ചുവർഷം ചെയ്യാനുദ്ദേശിക്കുന്ന കാര്യങ്ങളായിരുന്നു ഇതിലുണ്ടായിരുന്നത്. സാധാരണ പ്രകടന പത്രികയിൽനിന്ന് വ്യത്യസ്തമായിരുന്നു ഇത്. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് ബിജെപിക്കെതിരെ എതിർപാർട്ടികൾ രൂക്ഷ വിമർശനവുമായി എത്തുന്നതും ഇതിനെ ചെറുക്കാൻ ഒടുവിൽ പാർട്ടി പ്രകടന പത്രികയുമായി എത്തുന്നതും.