- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വോട്ടിങ് യന്ത്രത്തിലെ ക്രമക്കേടുകൾ; ഗുജറാത്തിലെ ആറു ബൂത്തുകളിൽ റീപോളിങ് തുടങ്ങി; റീപോളിങ് നടക്കുന്നത് ജിഗ്നേഷ് മേവാനി മത്സരിക്കുന്ന മണ്ഡലത്തിലും
അഹമ്മദാബാദ്: വോട്ടിങ് യന്ത്രത്തിൽ ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്ന് ഗുജറാത്തിലെ നാലു നിയമസഭാ മണ്ഡലങ്ങളിലെ ആറു ബൂത്തുകളിൽ റീപോളിങ് തുടരുന്നു. റീപോളിങ് സാങ്കേതിക കാരണങ്ങളാലാണെന്നാണ് തെരഞ്ഞെടുപ്പ് കമീഷന്റെ വിശദീകരണം. ദളിത് നേതാവ് ജിഗ്നേഷ് മേവാനി മത്സരിക്കുന്ന മണ്ഡലത്തിൽ അടക്കമാണ് റീപോളിങ് നടക്കുന്നത്. വിസ്നഗർ, ബെച്ചറാജി, മൊദാസ, വെജൽപൂർ, വത്വ,സജമാൽപൂർഖാദിയ, സാൽവി, സൻഖേദ തുടങ്ങിയ സ്റ്റേഷനുകളിലെ വിവിപാറ്റ് രസീതുകൾ എണ്ണാനും കമ്മീഷൻ തീരുമാനിച്ചിട്ടുണ്ട്. മോക്ക് പോളിങ് സമയത്ത് രേഖപ്പെടുത്തിയ വോട്ടുകൾ പ്രിസൈഡിങ് ഓഫീസർമാർ നീക്കം ചെയ്യാതിരുന്നതാണ് ഇതിന് കാരണം. ഡിസംബർ 9,14 എന്നീ ദിവസങ്ങളിലായിട്ടായിരുന്നു ഗുജറാത്തിലെ വോട്ടിങ് നടന്നത്.നാളൊയണ് ഗുജറാത്തിലെയും ഹിമാചൽ പ്രദേശലിലേയും വോട്ടെണ്ണൽ.
അഹമ്മദാബാദ്: വോട്ടിങ് യന്ത്രത്തിൽ ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്ന് ഗുജറാത്തിലെ നാലു നിയമസഭാ മണ്ഡലങ്ങളിലെ ആറു ബൂത്തുകളിൽ റീപോളിങ് തുടരുന്നു. റീപോളിങ് സാങ്കേതിക കാരണങ്ങളാലാണെന്നാണ് തെരഞ്ഞെടുപ്പ് കമീഷന്റെ വിശദീകരണം. ദളിത് നേതാവ് ജിഗ്നേഷ് മേവാനി മത്സരിക്കുന്ന മണ്ഡലത്തിൽ അടക്കമാണ് റീപോളിങ് നടക്കുന്നത്.
വിസ്നഗർ, ബെച്ചറാജി, മൊദാസ, വെജൽപൂർ, വത്വ,സജമാൽപൂർഖാദിയ, സാൽവി, സൻഖേദ തുടങ്ങിയ സ്റ്റേഷനുകളിലെ വിവിപാറ്റ് രസീതുകൾ എണ്ണാനും കമ്മീഷൻ തീരുമാനിച്ചിട്ടുണ്ട്. മോക്ക് പോളിങ് സമയത്ത് രേഖപ്പെടുത്തിയ വോട്ടുകൾ പ്രിസൈഡിങ് ഓഫീസർമാർ നീക്കം ചെയ്യാതിരുന്നതാണ് ഇതിന് കാരണം.
ഡിസംബർ 9,14 എന്നീ ദിവസങ്ങളിലായിട്ടായിരുന്നു ഗുജറാത്തിലെ വോട്ടിങ് നടന്നത്.നാളൊയണ് ഗുജറാത്തിലെയും ഹിമാചൽ പ്രദേശലിലേയും വോട്ടെണ്ണൽ.
Next Story