- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാലുമാറൽ പേടിച്ച് ഗുജറാത്ത് കോൺഗ്രസ്;എം എൽ എമാരെ ബംഗലൂരുവിലേക്ക് മാറ്റി; അയൽ സംസ്ഥാനത്ത് ഒളിപ്പിച്ച് നിർത്തിയിരിക്കുന്നത് 44 എം എൽ എമാരെ; പണം നൽകിയും സമ്മർദം ചെലുത്തിയും എം എൽ എമാരെ അടർത്തിയെടുക്കാൻ ശ്രമമെന്ന് കോൺഗ്രസ്
അഹമ്മദാബാദ് : ഗുജറാത്തിൽ ബിജെപിയിലേക്ക് ചേക്കേറുന്ന എംഎൽഎമാരുടെ എണ്ണം വർധിച്ചതോടെ, പാർട്ടി നേതൃത്വം ഇടപെട്ട് കോൺഗ്രസ് എംഎൽഎമാരെ ബെംഗളൂരുവിലേക്ക് മാറ്റി.ശക്തമായ രാഷ്ട്രീയ സമ്മർദ്ദത്തിന്റെ പശ്ചാത്തലത്തിൽ, കൂടുതൽ എംഎൽഎമാർ പാർട്ടി വിട്ട് ബിജെപിയിലേക്ക് കൂടുമാറിയേക്കുമെന്ന റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിലാണ് ഈ കരുതൽ നടപടി.കോൺഗ്രസിനൊപ്പമുള്ള 44 എംഎൽഎമാരെ വെള്ളിയാഴ്ച രാത്രിയാണ് കോൺഗ്രസ് ഭരിക്കുന്ന കർണാടകയിലേക്ക് മാറ്റിയത്. 44 എംഎൽമാരെ ബെംഗളൂരുവിലേക്ക് മാറ്റിയ കാര്യം കോൺഗ്രസ് എംഎൽഎയായ ശൈലേഷ് പർമാർ സ്ഥിരീകരിച്ചു. കോൺഗ്രസ് എംഎൽഎമാരെ അടർത്തിയെടുക്കാനുള്ള ബിജെപി നീക്കത്തിന്റെ പശ്ചാത്തലത്തിൽ ഞങ്ങളിൽ 44 എംഎൽമാർ ബെംഗളൂരുവിലേക്ക് മാറുകയാണ്. സംസ്ഥാനത്തെ ഭരണ പരാജയം മറയ്ക്കുന്നതിന്, പണം നൽകിയും പൊലീസിനെ ഉപയോഗിച്ച് സമ്മർദ്ദം ചെലുത്തിയും കോൺഗ്രസ് എംഎൽഎമാരെ ചാക്കിലാക്കാനാണ് ബിജെപിയുടെ ശ്രമം ശൈലേഷ് പർമാർ പറഞ്ഞു. അതേസമയം, ബിജെപിയിലേക്ക് കൂടുമാറാൻ യാതൊരുവിധ സമ്മർദ്ദവുമില്ലെന്നും, ബിജെപിയെ ഒരുതരത്തിലും ഭയക്കുന്നില
അഹമ്മദാബാദ് : ഗുജറാത്തിൽ ബിജെപിയിലേക്ക് ചേക്കേറുന്ന എംഎൽഎമാരുടെ എണ്ണം വർധിച്ചതോടെ, പാർട്ടി നേതൃത്വം ഇടപെട്ട് കോൺഗ്രസ് എംഎൽഎമാരെ ബെംഗളൂരുവിലേക്ക് മാറ്റി.ശക്തമായ രാഷ്ട്രീയ സമ്മർദ്ദത്തിന്റെ പശ്ചാത്തലത്തിൽ, കൂടുതൽ എംഎൽഎമാർ പാർട്ടി വിട്ട് ബിജെപിയിലേക്ക് കൂടുമാറിയേക്കുമെന്ന റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിലാണ് ഈ കരുതൽ നടപടി.കോൺഗ്രസിനൊപ്പമുള്ള 44 എംഎൽഎമാരെ വെള്ളിയാഴ്ച രാത്രിയാണ് കോൺഗ്രസ് ഭരിക്കുന്ന കർണാടകയിലേക്ക് മാറ്റിയത്.
44 എംഎൽമാരെ ബെംഗളൂരുവിലേക്ക് മാറ്റിയ കാര്യം കോൺഗ്രസ് എംഎൽഎയായ ശൈലേഷ് പർമാർ സ്ഥിരീകരിച്ചു. കോൺഗ്രസ് എംഎൽഎമാരെ അടർത്തിയെടുക്കാനുള്ള ബിജെപി നീക്കത്തിന്റെ പശ്ചാത്തലത്തിൽ ഞങ്ങളിൽ 44 എംഎൽമാർ ബെംഗളൂരുവിലേക്ക് മാറുകയാണ്. സംസ്ഥാനത്തെ ഭരണ പരാജയം മറയ്ക്കുന്നതിന്, പണം നൽകിയും പൊലീസിനെ ഉപയോഗിച്ച് സമ്മർദ്ദം ചെലുത്തിയും കോൺഗ്രസ് എംഎൽഎമാരെ ചാക്കിലാക്കാനാണ് ബിജെപിയുടെ ശ്രമം ശൈലേഷ് പർമാർ പറഞ്ഞു. അതേസമയം, ബിജെപിയിലേക്ക് കൂടുമാറാൻ യാതൊരുവിധ സമ്മർദ്ദവുമില്ലെന്നും, ബിജെപിയെ ഒരുതരത്തിലും ഭയക്കുന്നില്ലെന്നും ബെംഗളൂരുവിലെത്തിയ എംഎൽഎമാർ പ്രതികരിച്ചു.
ഗുജറാത്തിൽ ഇന്നലെ മാത്രം നാല് എംഎൽഎമാർകൂടി രാജിവച്ചത്, കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ രാഷ്ട്രീയകാര്യ സെക്രട്ടറി അഹമ്മദ് പട്ടേലിന്റെ രാജ്യസഭാ പ്രവേശം പരുങ്ങലിലാക്കിയിരുന്നു. മാത്രമല്ല, പ്രതിപക്ഷ നേതാവ് ശങ്കർസിങ് വഗേലയ്ക്കു പിന്നാലെ പാർട്ടിവിട്ടവരുടെ എണ്ണം ഏഴായി ഉയരുകയും, സഭയിൽ കോൺഗ്രസിന്റെ അംഗബലം അൻപതായി ചുരുങ്ങുകയും ചെയ്തു. കൂടുതൽ എംഎൽഎമാർ രാജിക്കു തയ്യാറെടുക്കുന്നതായി സൂചനകളും ശക്തമായിരുന്നു. ഈ സാഹചര്യത്തിലാണ് എംഎൽഎമാരെ ബെംഗളൂരുവിലേക്ക് മാറ്റിയത്.