- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മോദിയുടെ ഗുജറാത്തിലും കർഷക പ്രക്ഷോഭം ശക്തിപ്രാപിക്കുന്നു; ലിഗ്‌നൈറ്റ് ഖനനത്തിനായി കൃഷിഭൂമി ഏറ്റെടുക്കുന്നത് തടയാൻ സംഘടിച്ചെത്തിയത് രണ്ടായിരത്തോളം കർഷകർ; പ്രതിഷേധം അറിയിച്ചവരെ പൊലീസ് ലാത്തിച്ചാർജ് നടത്തിയും കണ്ണീർവാതകം പ്രയോഗിച്ചും അടിച്ചോടിച്ചു; ഇന്റർനെറ്റ് ബന്ധം വിച്ഛേദിച്ചും പ്രകടനങ്ങൾ വിലക്കിയും സമരം അടിച്ചൊതുക്കാൻ ശ്രമം; പ്രക്ഷോഭം ഏറ്റെടുക്കാൻ കോൺഗ്രസ്
അഹമ്മദാബാദ്: മഹാരാഷ്ട്രയെയും രാജസ്ഥാനെയും പിടിച്ചു കുലുക്കിയ കർഷക പ്രക്ഷോഭങ്ങൾക്ക് പിന്നാലെ പ്രധാനമന്ത്രിയുടെ നാടായ ഗുജറാത്തിലും കർഷകർ സമരത്തിന്. ലിഗ്‌നൈറ്റ് ഖനനത്തിനായി കൃഷിഭൂമി ഏറ്റെടുക്കുന്നതിനെതിരെയാണ് രണ്ടായിരത്തിലേറെ വരുന്ന കർഷകർ പ്രത്യക്ഷമായി സമര രംഗത്തിറങ്ങിയത്. എന്നാൽ, പൊലീസിനെ ഉപയോഗിച്ച് കർഷകരെ തല്ലിയോടിച്ചും കണ്ണീർവാതക പ്രയോഗം നടത്തിയും സമരത്തെ നേരിടുകയാണ് സർക്കാർ. ഭൂമി ഏറ്റെടുക്കുന്നത് തടയാനെത്തിയ രണ്ടായിരത്തോളം കർഷകരെയാണ് പൊലീസ് തുരത്തിയ്ത്. ഭാവ്നഗർ ജില്ലയിലെ ഘോഘാ താലൂക്കിൽ സുർകാ ഗ്രാമത്തിലാണ് പ്രക്ഷോഭം നടക്കുന്നത്. പൊതുമേഖലാ സ്ഥാപനമായ ഗുജറാത്ത് പവർ കോർപ്പറേഷൻ ലിമിറ്റഡ് 12 വില്ലേജുകളിലായി ഏറ്റെടുത്ത 1414 ഹെക്ടർ ഭൂമിയാണ് തർക്കത്തിന് കാരണം. 20 വർഷംമുൻപ് നഷ്ടപരിഹാരം നൽകി കമ്പനി ഭൂമി കൈവശപ്പെടുത്തിയിരുന്നു. എന്നാൽ, ഇതുവരെ ഖനനം നടത്തിയില്ല. ഒട്ടേറെ കൃഷിക്കാർ കൃഷിതുടരുകയും ചെയ്തു. ഭൂമി ഏറ്റെടുക്കൽ നിയമപ്രകാരം അഞ്ചുവർഷത്തിനുള്ളിൽ പദ്ധതി തുടങ്ങിയിരിക്കണം. അല്ലാത്തപക്ഷം ഏറ്റെടുക്കൽ
അഹമ്മദാബാദ്: മഹാരാഷ്ട്രയെയും രാജസ്ഥാനെയും പിടിച്ചു കുലുക്കിയ കർഷക പ്രക്ഷോഭങ്ങൾക്ക് പിന്നാലെ പ്രധാനമന്ത്രിയുടെ നാടായ ഗുജറാത്തിലും കർഷകർ സമരത്തിന്. ലിഗ്‌നൈറ്റ് ഖനനത്തിനായി കൃഷിഭൂമി ഏറ്റെടുക്കുന്നതിനെതിരെയാണ് രണ്ടായിരത്തിലേറെ വരുന്ന കർഷകർ പ്രത്യക്ഷമായി സമര രംഗത്തിറങ്ങിയത്. എന്നാൽ, പൊലീസിനെ ഉപയോഗിച്ച് കർഷകരെ തല്ലിയോടിച്ചും കണ്ണീർവാതക പ്രയോഗം നടത്തിയും സമരത്തെ നേരിടുകയാണ് സർക്കാർ. ഭൂമി ഏറ്റെടുക്കുന്നത് തടയാനെത്തിയ രണ്ടായിരത്തോളം കർഷകരെയാണ് പൊലീസ് തുരത്തിയ്ത്. ഭാവ്നഗർ ജില്ലയിലെ ഘോഘാ താലൂക്കിൽ സുർകാ ഗ്രാമത്തിലാണ് പ്രക്ഷോഭം നടക്കുന്നത്.
പൊതുമേഖലാ സ്ഥാപനമായ ഗുജറാത്ത് പവർ കോർപ്പറേഷൻ ലിമിറ്റഡ് 12 വില്ലേജുകളിലായി ഏറ്റെടുത്ത 1414 ഹെക്ടർ ഭൂമിയാണ് തർക്കത്തിന് കാരണം. 20 വർഷംമുൻപ് നഷ്ടപരിഹാരം നൽകി കമ്പനി ഭൂമി കൈവശപ്പെടുത്തിയിരുന്നു. എന്നാൽ, ഇതുവരെ ഖനനം നടത്തിയില്ല. ഒട്ടേറെ കൃഷിക്കാർ കൃഷിതുടരുകയും ചെയ്തു. ഭൂമി ഏറ്റെടുക്കൽ നിയമപ്രകാരം അഞ്ചുവർഷത്തിനുള്ളിൽ പദ്ധതി തുടങ്ങിയിരിക്കണം. അല്ലാത്തപക്ഷം ഏറ്റെടുക്കൽ നടപടികൾ ആദ്യം മുതൽ തുടങ്ങുകയോ ഭൂമി തിരിച്ചുനൽകുകയോ വേണം.
ഈ നിയമം നടപ്പാക്കണമെന്നാവശ്യപ്പെട്ട് കർഷകർ നൽകിയ പരാതി ഹൈക്കോടതിയിലാണ്. ഇത് തീർപ്പാകുംമുൻപ് ഖനനം പാടില്ലെന്നാണ് സമരത്തിന് നേതൃത്വം നൽകുന്ന ഗുജറാത്ത് ഖേദുത് സമാജിന്റെ നിലപാട്. എന്നാൽ, ഖനനം സ്റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രീംകോടതി തള്ളിയതിനാൽ കർഷകരുടെ ആവശ്യം അംഗീകരിക്കാനാവില്ലെന്ന് ജില്ലാ അധികാരികളും വ്യക്തമാക്കി.
ഞായറാഴ്ചയാണ് ഖനനം തടയാനെത്തിയ സ്ത്രീകളടങ്ങുന്ന ജനക്കൂട്ടത്തെ പൊലീസ് നേരിട്ടത്. അമ്പതോളം പേരെ അറസ്റ്റ് ചെയ്തു. എങ്കിലും കർഷകർ ഭൂമിയിൽ തങ്ങുകയാണ്. അതേസമയം സമരത്തെ മെരുക്കാൻ വൻ സന്നാഹങ്ങലുമായി സർക്കാറും രംഗത്തുണ്ട്. ഏപ്രിൽ എട്ടുവരെ താലൂക്കിൽ ഇന്റർനെറ്റ് ബന്ധങ്ങൾ വിച്ഛേദിച്ചു കൊണ്ടാണ് സമരക്കാർ രംഗത്തുള്ളത്. ഇത് കൂടാതെ പ്രകടനങ്ങൾ വിലക്കി കൊണ്ടും നടപടി എടുത്തു. കർഷകർക്ക് പിന്തുണയുമായി പ്രതിപക്ഷനേതാവ് പരേശ് ധാനാണി, കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ അമിത് ചാവഡ എന്നിവർ തിങ്കളാഴ്ച സ്ഥലത്തെത്തി. കോൺഗ്രസ് സമരത്തെ ഏറ്റെടുക്കാനാണ് ഒരുങ്ങുന്നത്.
ഗുജറാത് പവർ കോർപറേഷൻ ലിമിറ്റഡ് 3,377 ഏക്കർ കർഷകഭൂമിയാണ് രണ്ടുവർഷങ്ങൾക്ക് മുമ്പ് കോൾ കമ്പനിക്കായി കരാറായത്. കാർഷിക ഭൂമി സർക്കാർവക കൽക്കരി കമ്പനിക്കായി ലേലത്തിൽ ഏറ്റെടുക്കുന്നതിനുള്ള നടപടിക്കെതിരെ കർഷകർ സമരവുമായി രംഗത്തെത്തിയത് കമ്പനി നയങ്ങൾക്ക് ചുക്കാൻപിടിക്കുന്ന ഗുജറാത്ത് സർക്കാരിന്റെ നയങ്ങൾക്കെതിരെയുള്ള മറുപടിയായി. തികച്ചും സമാധാനപരമായ പ്രതിഷേധമായിരുന്നു കർഷർ നയിച്ചിരുന്നതെന്നും ഇതിനെതിരെ പൊലീസ് കണ്ണീർ വാതകവും ലാത്തിച്ചാർജ്ജും പ്രയോഗിച്ച് അക്രമാസക്തമാക്കുകയായിരുന്നുവെന്ന് കർഷക സംഘത്തിന്റെ വക്താവ് അറിയിച്ചു.
സ്ത്രീകളും കുട്ടികളുമുൾപ്പെടെയുള്ള വൻ ജനാവലിക്ക് നേരെ പൊലീസ് അക്രമം അഴിച്ചുവിടുകയാണെന്ന് പ്രതിഷേധക്കാർ കൂട്ടിച്ചേർത്തു.
2013ലെ ഭൂമി ഏറ്റെടുക്കൽ നിയമപ്രകാരം വിവാദഭൂമി ഇടപാടിൽ പുതിയ നടപടികൾ ഉണ്ടാവണമെന്നാണ് കർഷകരുടെ ആവശ്യം. ഇതേ ആവശ്യമുന്നയിച്ചുള്ള കർഷക സംഘങ്ങളുടെ മൂന്നാമത്തെ പ്രതിഷേധമാണിത്. ഇതിനോടനുബന്ധിച്ച് കർഷകർ ഗുജറാത്ത് ഹൈക്കോടതിയിൽ പരാതിയും സമർപ്പിച്ചിരുന്നു.
കേസിൽ എല്ലാ വാദവും കോടതി കേട്ടിരുന്നുവെങ്കിലും ഇതിന്മേൽ ഇതുവരെ ഉത്തരവിറങ്ങിയിട്ടില്ലെന്ന് കർഷകർക്ക് വേണ്ടിയുള്ള അഭിഭാഷകൻ ആനന്ദ് യാഗ്നിക് പറഞ്ഞു. ഭരണഘടനാ ബെഞ്ചിന്റെ ഉത്തരവ് ഇറങ്ങുന്നതുവരെ കേസിൽ ഒരു ഉത്തരവും ഇറക്കരുതെന്ന് ഹൈക്കോടതിയോട് സുപ്രിം കോടതി നിർദ്ദേശിച്ചിരുന്നു.