- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗുലാബ് ദുർബലമായി ; അറബിക്കടലിൽ രണ്ടു ദിവസത്തിനകം 'ഷഹീൻ' ചുഴലിക്കാറ്റായി മാറിയേക്കും ; മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്
ന്യൂഡൽഹി: ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ഗുലാബ് ചുഴലിക്കാറ്റ് ദുർബലമായി അറബിക്കടലിൽ പ്രവേശിച്ച് മറ്റൊരു ചുഴലിക്കാറ്റായി രൂപം മാറാൻ സാധ്യതയെന്ന് ഐഎംഡി മുന്നറിയിപ്പ്. ഒരു ചുഴലിക്കാറ്റ് മറ്റൊരു ചുഴലിക്കാറ്റായി രൂപം പ്രാപിക്കുന്നത് അപൂർവ പ്രതിഭാസമാണ്. വ്യാഴാഴ്ച വൈകീട്ടോടെ ഗുലാബ് ചുഴലിക്കാറ്റ് ഷഹീൻ ചുഴലിക്കാറ്റായി രൂപം മാറാൻ സാധ്യതയേറെയാണെന്ന് ഐഎംഡി മുന്നറിയിപ്പ് നൽകി. ഖത്തറാണ് ചുഴലിക്കാറ്റിന് ഷഹീൻ എന്ന പേര് നൽകിയത്.
ഗുലാബ് ചുഴലിക്കാറ്റ് ദുർബലമായി വടക്കൻ തെലങ്കാനയിലും വിദർഭയിലും ന്യൂനമർദ്ദമായി മാറിയിരിക്കുകയാണ്. ഈ ന്യൂനമർദ്ദം ചൊവ്വാഴ്ച രാവിലെ മറാത്ത് വാഡ, വിദർഭ എന്നിവിടങ്ങളിലേക്ക് നീങ്ങി വ്യാഴാഴ്ച വൈകീട്ടോടെ ന്യൂനമർദ്ദമാകുമെന്നാണ് വിലയിരുത്തൽ. സെപ്റ്റംബർ 30 വൈകീട്ടോടെ ന്യൂനമർദ്ദം വടക്കുകിഴക്കൻ അറബിക്കടലിലും അതിനോട് ചേർന്നുള്ള ഗുജറാത്ത് തീരത്തും പ്രത്യക്ഷപ്പെടാൻ സാധ്യതയുണ്ട്. തുടർന്നുള്ള 24 മണിക്കൂറിനുള്ളിൽ വടക്കുകിഴക്കൻ അറബിക്കടലിൽ കൂടുതൽ തീവ്രമായേക്കുമെന്നും കാലാവസ്ഥ വകുപ്പ് സൂചിപ്പിച്ചു.
അടുത്ത രണ്ട് മൂന്ന് ദിവസത്തേക്ക് ഗുജറാത്ത്, മഹാരാഷ്ട്ര, കൊങ്കൺ, മറാത്ത് വാഡ, സൗരാഷ്ട്ര, കച്ച് തുടങ്ങിയ പ്രദേശങ്ങളിൽ ശക്തമായതോ അതിശക്തമായതോ ആയ മഴക്ക് സാധ്യതയുണ്ട്. അടുത്ത രണ്ടു മൂന്ന് ദിവസങ്ങളിൽ ജാർഖണ്ഡ്, പശ്ചിമ ബംഗാളിലെ ഗംഗാതീരം, ഒഡീഷ, തമിഴ്‌നാട്, പുതുച്ചേരി, കാരക്കൽ, കേരളം, മാഹി എന്നിവിടങ്ങളിലെ ഒറ്റപ്പെട്ട കനത്ത മഴക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.2018ലും സമാനമായി ചുഴലിക്കാറ്റ് രൂപം കൊണ്ടിരുന്നു. അന്ന് ഗജ ചുഴലിക്കാറ്റാണ് ദുർബലമായി മറ്റൊരു ന്യൂനമർദ്ദമായി മാറിയത്
മറുനാടന് മലയാളി ബ്യൂറോ