- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കോൺഗ്രസ് വിജയത്തിന് മുൻതൂക്കം; എവിടെ പ്രചരണത്തിന് വിളിച്ചാലും പോകുമെന്ന് ഗുലാം നബി ആസാദ്
ന്യൂഡൽഹി: അഞ്ച് സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് പ്രചാരണം ശക്തമാകെ കോൺഗ്രസ് വിജയത്തിനായി അഞ്ച് സംസ്ഥാനങ്ങളിലും പ്രചരണത്തിന് താൻ തയ്യാറാണെന്ന് കോൺഗ്രസ് മുതിർന്ന നേതാവ് ഗുലാം നബി ആസാദ്.
'അഞ്ച് സംസ്ഥാനങ്ങളിലേയും പാർട്ടി സ്ഥാനാർത്ഥികൾക്കായി പ്രചരണത്തിനിറങ്ങുകയാണ്. കോൺഗ്രസ് വിജയത്തിനാണ് മുൻതൂക്കം നൽകുന്നത്. പാർട്ടിയോ, സ്ഥാനാർത്ഥിയോ ആവശ്യപ്പെട്ടാൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി എവിടെയും പോകും', ഗുലാം നബി ആസാദ് പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്‌ത്തി അദ്ദേഹം നടത്തിയ പ്രസ്താവനകൾക്ക് പിന്നാലെ പാർട്ടിക്കുള്ളിൽ തന്നെ ഭിന്നതകളുയർന്നിരുന്നു. ഇതിനുപിന്നാലെ അദ്ദേഹം ബിജെപിയിലേക്ക് പോകുമോ എന്ന രീതിയിലും ചില അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. ഈ പ്രചരണത്തിന് മറുപടിയെന്ന നിലയിലാണ് ഗുലാം നബി ആസാദിന്റെ പുതിയ പ്രതികരണം.
ഫെബ്രുവരി 28നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്‌ത്തി ഗുലാം നബി ആസാദ് രംഗത്തെത്തിയത്. ജമ്മുവിലെ ഗുജ്ജർ സമുദായങ്ങളുടെ ഒരു പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കവെയായിരുന്നു ഗുലാം നബി ആസാദിന്റെ പരാമർശം. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു.
പ്രധാനമന്ത്രിയായ ശേഷവും വന്ന വഴി മറക്കാത്തയാളാണ് മോദിയെന്നും അദ്ദേഹം സ്വയം തന്നെ വിശേഷിപ്പിക്കുന്നത് ചായക്കാരൻ എന്നാണെന്നും ഗുലാം നബി ആസാദ് പറഞ്ഞിരുന്നു.