- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലക്ഷ്മിയും ആതിരയും ജയിലിൽ; കൃഷ്ണ പ്രിയ ആശുപത്രിയിലും; ശിൽപ്പാ ജോസ് മുങ്ങി; വീട്ടുകാർ ലോണെടുത്തും കടംവാങ്ങിയും നേഴ്സിങ്ങിന് അയച്ച പെൺകുട്ടികളുടെ നേരംമ്പോക്ക് ജീവിതം മാറ്റി മറിച്ചപ്പോൾ
ബംഗളുരു: കർണാടകത്തിലെ ഗുൽബർഗയിലെ അൽഖമാർ നേഴ്‌സിങ് കോളേജിൽ മലയാളി ദളിത് വിദ്യാർത്ഥിനി അശ്വതിയെ റാഗിങ്ങിനിരയാക്കിയ സംഭവത്തിൽ മൂന്ന് മലയാളി സീനിയർ വിദ്യാർത്ഥിനികളെ റിമാൻഡ് ചെയ്തു. കൊല്ലം സ്വദേശിനി ലക്ഷ്മി, ഇടുക്കി സ്വദേശിനികളായ ആതിര, കൃഷ്ണപ്രിയ എന്നിവരെയാണ് റിമാൻഡ് ചെയ്തത്. ഇതിൽ കൃഷ്ണപ്രിയയെ അനാരോഗ്യം കാരണം ആശുപത്രിയിലേക്ക് മാറ്റി. നാലാംപ്രതി ശിൽപ ജോസിനെ കണ്ടെത്താനുള്ള ശ്രമം നടക്കുകയാണെന്ന് എസ് പി ശശികുമാർ പറഞ്ഞു. കൊല്ലം സ്വദേശി ലക്ഷ്മി, ഇടുക്കി സ്വദേശി ആതിര, കൃഷ്ണപ്രിയ എന്നിവരെയാണ് ഗുൽബർഗ പൊലീസ് അറസ്റ്റ് ചെയ്തത് റാഗിങിനിരയായ വിദ്യാർത്ഥിനി അശ്വതിക്കൊപ്പം താമസിച്ചിരുന്ന കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. അശ്വതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഇവർക്കെതിരെ നേരത്തെ തന്നെ പൊലീസ് കേസെടുത്തിരുന്നു.ഇതിന്റെ തുടരന്വേഷണത്തിനായി ഗുൽബർഗ എസ്‌പി. ശശികുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം കേരളത്തിലേക്ക് പുറപ്പെടാനിരിക്കെയാണ് വിദ്യാർത്ഥിനികൾ കോളേജ് ഹോസ്റ്റലിൽ എത്തിയതായി വിവരം
ബംഗളുരു: കർണാടകത്തിലെ ഗുൽബർഗയിലെ അൽഖമാർ നേഴ്‌സിങ് കോളേജിൽ മലയാളി ദളിത് വിദ്യാർത്ഥിനി അശ്വതിയെ റാഗിങ്ങിനിരയാക്കിയ സംഭവത്തിൽ മൂന്ന് മലയാളി സീനിയർ വിദ്യാർത്ഥിനികളെ റിമാൻഡ് ചെയ്തു. കൊല്ലം സ്വദേശിനി ലക്ഷ്മി, ഇടുക്കി സ്വദേശിനികളായ ആതിര, കൃഷ്ണപ്രിയ എന്നിവരെയാണ് റിമാൻഡ് ചെയ്തത്. ഇതിൽ കൃഷ്ണപ്രിയയെ അനാരോഗ്യം കാരണം ആശുപത്രിയിലേക്ക് മാറ്റി. നാലാംപ്രതി ശിൽപ ജോസിനെ കണ്ടെത്താനുള്ള ശ്രമം നടക്കുകയാണെന്ന് എസ് പി ശശികുമാർ പറഞ്ഞു.
കൊല്ലം സ്വദേശി ലക്ഷ്മി, ഇടുക്കി സ്വദേശി ആതിര, കൃഷ്ണപ്രിയ എന്നിവരെയാണ് ഗുൽബർഗ പൊലീസ് അറസ്റ്റ് ചെയ്തത് റാഗിങിനിരയായ വിദ്യാർത്ഥിനി അശ്വതിക്കൊപ്പം താമസിച്ചിരുന്ന കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. അശ്വതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഇവർക്കെതിരെ നേരത്തെ തന്നെ പൊലീസ് കേസെടുത്തിരുന്നു.ഇതിന്റെ തുടരന്വേഷണത്തിനായി ഗുൽബർഗ എസ്‌പി. ശശികുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം കേരളത്തിലേക്ക് പുറപ്പെടാനിരിക്കെയാണ് വിദ്യാർത്ഥിനികൾ കോളേജ് ഹോസ്റ്റലിൽ എത്തിയതായി വിവരം ലഭിച്ചത്. പിന്നീട് മൂന്നുപേരെയും ഗുൽബർഗ പൊലീസ് സ്റ്റേഷനിൽ വച്ച് ചോദ്യംചെയ്ത ശേഷമായിരുന്നു അറസ്റ്റ്.
ചോദ്യംചെയ്യലിൽ റാഗിങ് നടന്നതായി പ്രതികൾ സമ്മതിച്ചിട്ടുണ്ടെന്ന് കലബുർഗി എസ്‌പി അറിയിച്ചു. എന്നാൽ അശ്വതിയെ ടോയ്‌ലറ്റ് ക്‌ളീനർ കുടിപ്പിച്ചിട്ടില്ലെന്ന നിലപാടിലാണ് ഇവർ. ഹോസ്റ്റലിലെ റൂംമേറ്റിന്റെ മൊഴിയുടെ കൂടി അടിസ്ഥാനത്തിലാണ് അറസ്റ്റ്. ചോദ്യം ചെയ്യാൻ വിളിച്ചു വരുത്തിയ ശേഷം മൂന്നു പേരെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. വിദ്യാർത്ഥിനിയുടെ പരാതി പൂഴ്‌ത്തിവയ്ക്കാൻ ശ്രമിച്ചതിനും സംഭവം യഥാസമയം പൊലീസിനെ അറിയിക്കാതിരുന്നതിനും കോളേജിനെതിരേയും കേസെടുത്തിട്ടുണ്ട്. റാഗിംഗിന് ഇരയായ അശ്വതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ആസിഡ് ലായനി കുടിപ്പിച്ചത് നഗ്‌നനൃത്തം ചെയ്യാൻ വിസമ്മതിച്ചതിനാലെന്ന് അശ്വതി മൊഴിനൽകിയിട്ടുള്ളത്. അന്നനാളം ഉരുകി വെള്ളംപോലും ഇറക്കാനാകാത്ത അവസ്ഥയിൽ കുട്ടി ഇപ്പോൾ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.
നിർധന കുടുംബാംഗമായ പെൺകുട്ടി വായ്പയെടുത്ത് അഞ്ചുമാസം മുമ്പാണ് ബെംഗളൂരുവിൽ നഴ്‌സിങ് പഠനത്തിന് എത്തിയത്. അന്നുമുതൽ താൻ സീനിയർ വിദ്യാർത്ഥികളുടെ പീഡനത്തിന് ഇരയാകുന്നതായി പെൺകുട്ടി പറയുന്നു. അശ്വതിയുടെ ചികിൽസ സംസ്ഥാന സർക്കാർ ഏറ്റെടുത്തിട്ടുണ്ട്. അതിനിടെ സംഭവത്തിൽ ദേശീയ മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തിരുന്നു. സംഭവത്തിന്റെ വിശദീകരണം ആവശ്യപ്പെട്ടുകൊണ്ട് കർണാടക ഡി.ജി.പി, ചീഫ് സെക്രട്ടറി, കോഴിക്കോട് ജില്ലാ കളക്ടർ, പൊലീസ് സൂപ്രണ്ട് എന്നിവർക്ക് കമ്മിഷൻ നോട്ടീസ് അയച്ചു. ഇന്ത്യയിൽ റാഗിങ് നിരോധിച്ചിട്ടുള്ളതാണ്. പഠിക്കാനായി കോളേജിലെത്തുന്ന വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പുവരത്തേണ്ടത് കോളേജ് അധികൃതരുടെ ബാധ്യതയാണ്. അതിനായി കൃത്യമായ നിയമ നടപടികൾ സ്വീകരിക്കണം. പക്ഷേ, ഗുൽബർഗിൽ മലയാളി വിദ്യാർത്ഥിനി അശ്വതി റാഗിംഗിന് ഇരയായ സംഭവത്തിൽ ഇത്തരം നടപടികൾ ഉണ്ടായിട്ടില്ല. ഇക്കാരണത്താലാണ് ദേശീയ മനുഷ്യാവകാശ കമ്മീഷൻ വിഷയത്തിൽ സ്വമേധയാ ഇടപെടുന്നത്.
ബംഗളൂരു ഗുൽബർഗയിലെ അൽഖമാർ നഴ്‌സിങ് കോളേജിലെ ഒന്നാംവർഷ വിദ്യാർത്ഥിനിയായ എടപ്പാൾ സ്വദേശിനി അശ്വതിയെ സീനിയർ വിദ്യാർത്ഥികൾ ചേർന്ന് തറവൃത്തിയാക്കാൻ ഉപയോഗിച്ച ഫിനോൾ ദ്രാവകം കുടിപ്പിച്ചെന്നാണ് കേസ്. കേളേജിലെ മലയാളികളായ സീനിയർ വിദ്യാർത്ഥിനികളാണ് പെൺകുട്ടിയെ റാഗിങ്ങിനിരയാക്കിയത്. നിർധന കുടുംബാംഗമായ പെൺകുട്ടി വായ്പയെടുത്ത് അഞ്ചുമാസം മുമ്പാണ് ബംഗളൂരുവിൽ നഴ്‌സിങ് പഠനത്തിന് എത്തിയത്. അന്നുമുതൽ താൻ സീനിയർ വിദ്യാർത്ഥികളുടെ പീഡനത്തിന് ഇരയാകുന്നതായി പെൺകുട്ടി പറയുന്നു. കറുത്തവളെന്ന് വിളിച്ച് അവഹേളിച്ച് മലയാളികളായ സീനിയർ വിദ്യാർത്ഥിനികൾ ശാരീരികമായും മാനസികമായും പീഡിപ്പിച്ചിരുന്നതായി പെൺകുട്ടിയുടെ പരാതിയിൽ പറയുന്നു.