- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സഹായം പ്രഖ്യാപിച്ചിട്ടും മന്ത്രിമാർ തിരിഞ്ഞുനോക്കുന്നില്ലെന്ന് ആക്ഷേപം; ക്രൂരമായ റാഗിങ്ങിന് ഇരയായി ചികിത്സയിലുള്ള പെൺകുട്ടിയുടെ വിഷയം ദളിത് വിരുദ്ധതയാക്കി ചിത്രീകരിച്ചു പ്രതിപക്ഷ പാർട്ടികൾ
കോഴിക്കോട്: കർണാടക കലബുർഗി അൽ ഖമർ നേഴ്‌സിംങ് കോളേജിലെ വിദ്യാർത്ഥിനി ക്രൂരമായ റാഗിങ്ങിനിരയായി ചികിത്സയിൽ കഴിയുന്ന സംഭവം ദളിത് വിഷയമാക്കി കൊണ്ടുവരാൻ പ്രതിപക്ഷ പാർട്ടികളുടെ ശ്രമം. എടപ്പാൾ കളരിക്കൽ പറമ്പിൽ ജാനകിയുടെ മകൾ അശ്വതി(19)യാണു സീനിയർ വിദ്യാർത്ഥിനികളുടെ ക്രൂര റാഗിങ്ങിനു വിധേയമായി ചികിത്സയിൽ കഴിയുന്നത്. സംഭവം ദേശീയ തലങ്ങളിൽ വരെ ചർച്ചയായിട്ടും സംസ്ഥാന സർക്കാർ തിരിഞ്ഞു നോക്കിയില്ലെന്നാണ് ആക്ഷേപം. സർക്കാരിന്റെ ദളിത് വിരുദ്ധ സമീപനമാണു ഇതിലൂടെ വ്യക്തമാകുന്നതെന്ന് ആരോപിച്ചാണു പ്രതിപക്ഷ കക്ഷികൾ പ്രതിഷേധമുയർത്തുന്നത്. ടോയ്‌ലെറ്റ് ക്ലീനർ ബലം പ്രയോഗിച്ച് വായിലേക്ക് ഒഴിച്ചു കൊടുത്തായിരുന്നു സീനിയർ വിദ്യാർത്ഥികൾ ക്രൂരകൃത്യം ചെയ്തത്. അന്നനാളം പൊള്ളിയ അശ്വതിയുടെ നില ആഴ്ചകളോളം ഗുരുതരമായിരുന്നു. 42 ദിവസം അമ്മയുടെയും അമ്മാവന്മാരുടെയും സംരക്ഷണത്തിൽ ചികിത്സയിൽ കഴിഞ്ഞു. തുടർന്ന് ജൂൺ 21ന് മറുനാടൻ മലയാളി അടക്കമുള്ള ഏതാനും മാദ്ധ്യമങ്ങളിലൂടെയാണ് അശ്വതി നേരിട്ട ദുരനുഭവം പുറംലോകമറിഞ്ഞത്. കേന്ദ്ര സംസ്ഥാന മനുഷ്യവ
കോഴിക്കോട്: കർണാടക കലബുർഗി അൽ ഖമർ നേഴ്‌സിംങ് കോളേജിലെ വിദ്യാർത്ഥിനി ക്രൂരമായ റാഗിങ്ങിനിരയായി ചികിത്സയിൽ കഴിയുന്ന സംഭവം ദളിത് വിഷയമാക്കി കൊണ്ടുവരാൻ പ്രതിപക്ഷ പാർട്ടികളുടെ ശ്രമം. എടപ്പാൾ കളരിക്കൽ പറമ്പിൽ ജാനകിയുടെ മകൾ അശ്വതി(19)യാണു സീനിയർ വിദ്യാർത്ഥിനികളുടെ ക്രൂര റാഗിങ്ങിനു വിധേയമായി ചികിത്സയിൽ കഴിയുന്നത്.
സംഭവം ദേശീയ തലങ്ങളിൽ വരെ ചർച്ചയായിട്ടും സംസ്ഥാന സർക്കാർ തിരിഞ്ഞു നോക്കിയില്ലെന്നാണ് ആക്ഷേപം. സർക്കാരിന്റെ ദളിത് വിരുദ്ധ സമീപനമാണു ഇതിലൂടെ വ്യക്തമാകുന്നതെന്ന് ആരോപിച്ചാണു പ്രതിപക്ഷ കക്ഷികൾ പ്രതിഷേധമുയർത്തുന്നത്.
ടോയ്‌ലെറ്റ് ക്ലീനർ ബലം പ്രയോഗിച്ച് വായിലേക്ക് ഒഴിച്ചു കൊടുത്തായിരുന്നു സീനിയർ വിദ്യാർത്ഥികൾ ക്രൂരകൃത്യം ചെയ്തത്. അന്നനാളം പൊള്ളിയ അശ്വതിയുടെ നില ആഴ്ചകളോളം ഗുരുതരമായിരുന്നു. 42 ദിവസം അമ്മയുടെയും അമ്മാവന്മാരുടെയും സംരക്ഷണത്തിൽ ചികിത്സയിൽ കഴിഞ്ഞു. തുടർന്ന് ജൂൺ 21ന് മറുനാടൻ മലയാളി അടക്കമുള്ള ഏതാനും മാദ്ധ്യമങ്ങളിലൂടെയാണ് അശ്വതി നേരിട്ട ദുരനുഭവം പുറംലോകമറിഞ്ഞത്.
കേന്ദ്ര സംസ്ഥാന മനുഷ്യവകാശ കമ്മീഷൻ, കേന്ദ്ര-സംസ്ഥാന പൊലീസ്, പട്ടികജാതി ഗോത്രവർഗ കമ്മീഷൻ, ഇന്ത്യൻ നേഴ്‌സിംങ് കൗൺസിൽ തുടങ്ങിയ അഥോറിറ്റികളെല്ലാം അശ്വതിയുടെ വിഷയം ശ്രദ്ധയിൽപ്പെട്ട് ഇടപെടുകയും മൊഴി രേഖപ്പെടുത്തുകയും ചെയ്യുകയുണ്ടായി. കൂടാതെ കർണാടക പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് പ്രതികളെ അറസ്റ്റ് ചെയ്യുന്നതു വരെ കാര്യങ്ങൾ എത്തി.
എന്നാൽ സംഭവം പുറത്തറിഞ്ഞ് ദിവസങ്ങൾ പിന്നിട്ടിട്ടും മന്ത്രിമാരോ മറ്റ് സർക്കാർ പ്രതിനിധികളോ സന്ദർശിച്ചില്ലെന്നതാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് പ്രതിപക്ഷ പാർട്ടികൾ സർക്കാറിനെതിരെ പ്രചാരണം ആരംഭിച്ചു കഴിഞ്ഞു. ദളിത് വിദ്യാർത്ഥിയായ അശ്വതിക്കു നേരെയുള്ള അക്രമത്തിൽ പ്രതിഷേധിച്ചും അശ്വതിക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചും ദിവസവും നിരവധി സംഘടനകളും രാഷ്ട്രീയ പാർട്ടികളും രംഗത്ത് വരുന്ന സാഹചര്യത്തിലാണ് സംസ്ഥാന സർക്കാർ ആക്ഷേപക്കുരുക്കിൽ അകപ്പെട്ടിരിക്കുന്നത്.
പട്ടികജാതി വകുപ്പ് മന്ത്രി എ.കെ ബാലൻ അശ്വതിയുടെ ചികിത്സാ സഹായം സർക്കാർ ഏറ്റെടുക്കുമെന്ന പ്രഖ്യാപനമല്ലാതെ മറ്റു ഇടപെടലുകളോ അശ്വതിയെ സന്ദർശിക്കുകയോ ചെയ്തില്ലെന്നാണ് പ്രധാന ആരോപണം. മാത്രമല്ല, സ്ഥലം എംഎൽഎയും മന്ത്രിയുമായ കെ.ടി ജലീൽ, വിദ്യാഭ്യാസ-ആരോഗ്യ വകുപ്പ് മന്ത്രിമാർ എന്നിവരും അശ്വതിയെ സന്ദർശിക്കാനോ ആശ്വസിപ്പിക്കാനോ എത്തിയിട്ടില്ല. ഇക്കാര്യത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൺചാണ്ടിയുടെ നിലപാടാണ് വേണ്ടതെന്നുമാണ് യു.ഡി.എഫ് വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നത്. ചെറിയ വിഷയങ്ങൾക്കു പോലും ഉമ്മൺ ചാണ്ടി ഓടി എത്തുമായിരുന്നെന്നാണ് ഇവരുടെ വാദം. ഇടതുമുന്നണിയുടെ ദളിത് സ്‌നേഹം വോട്ടുബാങ്കിനും താൽക്കാലിക ലക്ഷ്യങ്ങൾക്കുമാണെന്ന് വരുത്തുകയാണ് യു.ഡി.എഫ് കേന്ദ്രങ്ങളുടെ ലക്ഷ്യം.
ഇതുമായി ബന്ധപ്പെട്ട പ്രചാരണങ്ങളും ആക്ഷേപങ്ങളും സർക്കാറിനേതിരെ സോഷ്യൽ മീഡിയകളിൽ സജീവമായിരിക്കുകയാണ്. തലശ്ശേരിയിൽ രണ്ട് ദളിത് യുവതികളെയും ഒന്നരവയസ്സുള്ള കൈകുഞ്ഞിനെയും ജയിലിലടച്ച സംഭവവും കൂട്ടി ചേർത്തുകൊണ്ടാണ് സിപിഎമ്മിന്റെ ദളിത് വിരുദ്ധത എതിരാളികൾ ആയുധമാക്കിയിരിക്കുന്നത്. തിരുവനന്തപുരവും സെക്രട്ടേറിയേറ്റിലുമായി കഴിയുന്നതിനാലാണ് അശ്വതിയെ നേരിട്ടെത്തി സന്ദർശിക്കാൻ സാധിക്കാത്തതെന്നും ഇനി സന്ദർശിക്കുമെന്നുമായിരുന്നു ബന്ധപ്പെട്ട മന്ത്രിമാരുടെ വിശദീകരണം. മാത്രമല്ല, അടിയന്തിരമായി ഒരു ലക്ഷം രൂപ കുട്ടിക്ക് നൽകുമെന്ന് മന്ത്രി കെ.ടി ജലീലും പ്രഖ്യാപിച്ചിട്ടുണ്ട്. വേണ്ട ഇടപെടലുകളും ചികിത്സാ സഹായങ്ങളും സർക്കാറിന്റെ മേൽനോട്ടത്തിലാണ് നടക്കുന്നതെന്നും ഇവർ പറയുന്നു. എന്നാൽ സർക്കാറിനെ ദളിത് വിരുദ്ധരാക്കി പ്രചാരണം ശക്തമാക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.
അതേസമയം ഗുരുതരാവസ്ഥ തരണം ചെയ്ത് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ കഴിയുകയാണ് അശ്വതി. ടോയ്‌ലറ്റ് ക്ലീനറിൽ അടങ്ങിയ ആസിഡ് ഉള്ളിൽ ചെന്നതിനാൽ അന്നനാളത്തിന്റെ ഇരു ഭാഗങ്ങളും ഒട്ടിപ്പിടിച്ചിരിക്കുകയാണ്. ഇത് വേർതിരിക്കാനുള്ള എൻഡോസ്‌കോപിക്ക് ഡയലേഷൻ സർജറി മാത്രമാണ് ഏക പരിഹാരം. ഇതിൽ ഒരു സർജറി ഇന്ന് വിജയകരമായി പൂർത്തിയായതായി ബന്ധപ്പെട്ടവർ പറഞ്ഞു. നേരത്ത പലതവണ എൻഡോസ്‌കോപ്പി നടത്താൻ ശ്രമിച്ചിരുന്നെങ്കിലും ശ്രമം വിഫലമാവുകയായിരുന്നു. ഇന്ന് വൈകിട്ടോടെ ശസ്ത്രക്രിയ പൂർത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷ.