റിയാദ് : ഗൾഫ് മേഖലയിലെ ഡയറക്ടറികളുടെ ചരിത്രത്തിൽ വേറിട്ട പാത വെട്ടിത്തെളിയിച്ച് രംഗ പ്രവേശം ചെയ്ത ഗൾഫ് ബിസിനസ് കാർഡ് ഡയറക്ടറിയുടെ പത്താം പതിപ്പ് സൗദി അറേബ്യയിലും ലഭ്യമാക്കുമെന്ന് മീഡിയ പ്ലസ് സിഇഒ അമാനുല്ല വടക്കാങ്ങരയും ഫ്രന്റ്സ് ക്രിയേഷൻസ് ഡയറക്ടർ ഉബൈദ് എടവണ്ണയും സംയുക്ത വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

വിവിധ ഭാഷകളിൽ നിരവധി ഡയറക്ടറികളും ഓൺലൈൻ സൈറ്റുകളും സജീവമായ കാലത്താണ് സംരംഭകരേയും ഉപഭോക്താക്കളേയും ഇടതട്ടുകാരില്ലാതെ നേരിട്ട് ബന്ധപ്പെടുത്തുക എന്ന പുതിയ ആശയവുമായി 2006 ൽ ബിസിനസ് കാർഡ് ഡയറക്ടറി പുറത്തിറങ്ങിയത്. പലകോണുകളിൽ നിന്നും ഇത്തരമൊരു പ്രസിദ്ധീകരണത്തിന്റെ പ്രസക്തിയെകുറിച്ച് ആശങ്കകളുയർന്നെങ്കിലും തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് ഞങ്ങൾ ഗോദയിലേക്കിറങ്ങിയത്.

ഉപഭോക്താക്കളുടേയും ഗുണകാംക്ഷികളുടേയും അഭിപ്രായം മാനിച്ച് ഡയറക്ടറിയുടെ രൂപത്തിലും ഭാവത്തിലും കനത്തിലും ആശാവഹമായ മാറ്റങ്ങളുണ്ടായി. ഡയറക്ടറിയുടെ ഓൺലൈൻ എഡിഷനും മൊബൈൽ ആപ്ലിക്കേഷനും നിലവിൽ വന്നതോടെ ഏറ്റവുമധികം പ്രയോജനപ്പെടുത്തുന്ന ഡയറക്ടറികളിൽ സ്ഥാനമുറപ്പിക്കാൻ ഡയറക്ടറിക്ക് സാധിച്ചു.

ഇന്റോ ഗൾഫ് ബിസിനസ് ചാനലിലെ ഒരു നാഴികകല്ലായ ഡയറക്ടറി പത്താം വർഷത്തിലേക്ക് കടക്കുമ്പോൾ ഖത്തറിനും സൗദി അറേബ്യക്കും പുറമേ ഒമാൻ, യു.എ.ഇ, ബഹ്റൈൻ, ഇന്ത്യ എന്നിവിടങ്ങളിലും ലഭ്യമാവും. ഗൾഫ് മേഖലയിലെ ചെറുതും ഇടത്തരവുമായ സംരഭകരെ കോർത്തിണക്കുന്ന ഡയറക്ടറിയിൽ സൗദിയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രാതിനിധ്യം ഉറപ്പാക്കുമെന്ന് ഡയറക്ടറിയുടെ സൗദി അറേബ്യയിലെ എക്സിക്യുസീവ് ഫ്രാഞ്ചൈസിയായ ഫ്രന്റ്സ് ക്രിയേഷൻസ് ഡയറക്ടർ ഉബൈദ് എടവണ്ണ പറഞ്ഞു. ഖത്തർ ആസ്ഥാനമായി പ്രവർത്തിക്കുന്ന മീഡിയ പ്ലസും റിയാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫ്രന്റ്സ് ക്രിയേഷൻസും തമ്മിലുള്ള ധാരണാ പത്രത്തിൽ ചടങ്ങിൽ ഒപ്പ് വച്ചു.

റിയാദിലെ സാമൂഹ്യ സാംസ്‌കാരിക രംഗത്തും മാദ്ധ്യമരംഗത്തും പ്രവർത്തിക്കുന്ന ഫ്രന്റ്സ് ക്രിയേഷൻസ് പത്താം വാർഷികം വിപുലമായ പരിപാടികളോടെ നടക്കുമെന്നു ഫന്റ്സ് ക്രിയേഷൻസ് പ്രവർത്തകർ അറിയിച്ചു, റിയാദിലെ മുഴുവൻ സ്‌കൂൾ കുട്ടികളെയും പങ്കെടുപ്പിച്ച്കൊണ്ട് ഏപ്രിൽ രണ്ടാംവാരത്തിൽ ഇന്റർ സ്‌കൂൾ യൂത്ത് ഫെസ്റ്റിവൽ സംഘടിപ്പിക്കും. റിയാദ് കസ്റ്റമർ സർവ്വീസ് (RCS) ന്റെസഹകരണത്തോടെ ഈ വരുന്ന 27 നു പുറത്തിറക്കുന്ന RCS ഷോപ്പേർസ് ഡിസ്‌കൗണ്ട് കാർഡ് റിയാദിലെ ഇരുപത്തി അയ്യായിരത്തോളം വരുന്ന ഉപഭോക്താക്കളിലേക്കെത്തിക്കും. സൗദിയിലെ ഇരുപത്തിയഞ്ച് പ്രമുഖസ്ഥാപനങ്ങൾ 3 മുതൽ 20 ശതമാനം വരെ ഡിസ്‌കൗണ്ട് നൽകുന്നതായിരിക്കും, മൂന്ന് മാസത്തിനുള്ളിൽ ഇതേ േസവനം ദമ്മാം, ജിദ്ദ എന്നീ പ്രവിശ്യകളിലും പരിചയപ്പെടുത്തുമെന്ന് പ്രവർത്തകർ അറിയിച്ചു. വാർത്താ സമ്മേളനത്തിൽ അമാനുല്ലവടക്കാങ്ങര, ഫ്രന്റ്സ് ക്രിയേഷൻസ് രക്ഷാധികാരികളായ ഇബ്രാഹിം സുബ്ഹാൻ, അബ്ദുൽ അസീസ് കോഴിക്കോട്, ചീഫ് കോഓർഡിനേറ്റർ നവാസ് വെള്ളിമാടുകുന്ന്, ഡയറക്റ്റർ ഉബൈദ് എടവണ്ണ എന്നിവർ സംബന്ധിച്ചു.