ദോഹ: ഖത്തറിലെ പ്രമുഖ അഡ്വർട്ടൈസിങ് ആൻഡ് ഈവന്റ് മാനേജ്മെന്റ് കമ്പനിയായ മീഡിയ പ്‌ളസ് പ്രസിദ്ധീകരിച്ച ഗൾഫ് ബിസിനസ് കാർഡ് ഡയറക്ടറിയുടെ പത്താമത് പതിപ്പ് വാർവിക് ഹോട്ടലിൽ നടന്ന ചടങ്ങിൽ സ്പീഡ്ലൈൻ പിന്റിങ് പ്രസ്സ് ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ ഉസ്മാൻ മുഹമ്മദിന് ആദ്യ പ്രതി നൽകി അലി അബ്ദുല്ല ജാസിം അൽ കഅബി പ്രകാശനം ചെയ്തു.

കഴിഞ്ഞ 10 വർഷത്തോളമായി ഖത്തറിൽ പ്രസിദ്ധീകരിക്കുന്ന ഡയറക്ടറിക്ക് സ്മോൾ ആൻഡ് മീഡിയം മേഖലകളിൽ വമ്പിച്ച സ്വാധീനമുണ്ടാക്കുവാൻ കഴിഞ്ഞതായി മീഡിയ പ്‌ളസ് സിഇഒ അമാനുല്ല വടക്കാങ്ങര പറഞ്ഞു. വിശദമായ മാർക്കറ്റിങ് ഗവേഷണ പഠനങ്ങളുടെ അടിസ്ഥാനത്തിൽ പ്രസിദ്ധീകരിക്കുന്ന ഡയറക്ടറി വർഷം തോറും കൂടുതൽ മേഖലകളിലേക്ക് വ്യാപിക്കുന്നുവെന്നത് ഡയറക്ടറിയുടെ പ്രചാരത്തിലേക്കാണ് വിരൽചൂണ്ടുന്നത്. ഈ മാസം 22 ദുബൈയിലും 26 ന് കോഴിക്കാടും ഡയറക്ടറി പ്രകാശനം ചെയ്യുമെന്ന് അമാനുല്ല പറഞ്ഞു.

ഉപഭോക്താക്കളുടേയും സംരംഭകരുടേയും താൽപര്യവും നിർദേശവും കണക്കിലെടുത്ത് ഡയറക്ടറി ഓൺലൈനിലും മൊബൈൽ ആപ്‌ളിക്കേഷനിലും ലഭ്യമാണ്. ഓൺലൈൻ എഡിഷൻ പ്രകാശനം ഗ്രാന്റ് മാൾ റീജ്യണൽ ഡയറക്ടർ അഷ്റഫ് ചിറക്കലും, മൊബൈൽ ആപ്ലിക്കേഷൻ പ്രകാശനം ജെറ്റ് എയർവേയ്സ് ജനറൽ മാനേജർ അനിൽ ശ്രീനിവാസനും നിർവഹിച്ചു. അക്കോൺ ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ ശുക്കൂർ കിനാലൂർ, അൽ റവാബി ഗ്രൂപ്പ് അഡ്‌മിനിസ്ട്രേഷൻ മാനേജർ അഡ്വ. മുഹമ്മദ് ജംഷിർ, അവാസ്‌കോ ട്രേഡിങ് മാർക്കറ്റിങ് മാനേജർ ജസീൽ സി.പി, സ്പെക്ട്രം എഞ്ചിനിയറിങ് മാനേജിങ് ഡയറക്ടർ റോയ് വർഗീസ്, വൈബ്രന്റ് കൺസൾട്ടൻസി മാനേജിങ് ഡയറക്ടർ സന്തോഷ് കുമാർ പിള്ള, സെപ്രോടെക് മാനേജിങ് ഡയറക്ടർ ജോസ് ഫിലിപ്പ്, അൽ വറാക് പ്രിന്റിങ് പ്രസ്സ് കൊമേഴ്സ്യൽ പ്രസ്സ് മാനേജർ എഞ്ചിനിയർ അംജദ് ഹുസ്നി അയെഷ് എന്നിവർ സംസാരിച്ചു.

മീഡിയ പ്‌ളസ് ഓപറേഷൻസ് മാനേജർ റഷീദ പുളിക്കൽ, സെയിൽസ് മാനേജർ ഷറഫുദ്ധീൻ തങ്കയത്തിൽ, മാർക്കറ്റിങ് കോർഡിനേറ്റർമാരായ അബ്ദുൽ ഫത്താഹ് നിലമ്പൂർ, ഫൗസിയ അക്‌ബർ, പ്രൊഡക്ഷൻ കൺട്രോളർ അഫ്സൽ കിളയിൽ, മീഡിയ പ്‌ളസ് ഇന്ത്യൻ ഓപറേഷൻസ് മാനേജർ ഷാജു അഗസ്റ്റിൻ, ബിസിനസ് എക്സിക്യൂട്ടീവ് മുഹമ്മദ് റഫീഖ്, ഷബീറലി എം.കെ, സിയാഹുറഹ്മാൻ, ജോജിൻ മാത്യു, സെയ്തലവി അണ്ടേക്കാട്, നിഥിൻ തോമസ്, മാത്യൂ തോമസ്, ഖാജ ഹുസൈൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.