- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗൾഫ് ഗേറ്റ് മാനേജിങ് ഡയറക്ടർ സലീം ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു; മരണം ഷാർജ കുവൈത്ത് ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ; മൃതദേഹം ഇന്നു നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കൾ
മലപ്പുറം: ഗൾഫ് ഗേറ്റ് ഹെയർ ഫിക്‌സിങ് കമ്പനിയുടെ മാനേജിങ് ഡയറക്ടറും കരിന്കല്ലത്താണി ഐക്കപ്പാടത്ത് വളപ്പിൽ പരേതനായ ഹമീദിന്റെ മകനുമായ സലീം (55) ഷാർജയിൽ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം. ഗൾഫ് ഗേറ്റ് സക്കീറിന്റെ സഹോദരനാണ്. തളർച്ച അനുഭവപ്പെട്ടതിനെ തുടർന്ന് തിങ്കളാഴ്ച രാവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചൊവ്വാഴ്ച രാവിലെയോടെ മരിക്കുകയായിരുന്നു. പത്തരയോടെ ഷാർജ കുവൈറ്റ് ആശുപത്രിയിലായിരുന്നു അന്ത്യം. ഹെയർ ഫിക്സിങ് രംഗത്ത് ഇന്ത്യക്ക് അകത്തും പുറത്തുമായി നിരവധി ശാഖകളുള്ള ഗൾഫ് ബ്രദേഴ്സ് ഹെയർ ഫിക്സിങ് ഗ്രൂപ്പിന്റെ മാനേജിങ് ഡയറക്ടറാണ് സലീം. ഇന്നു രാത്രിയോടെ മൃതദേഹം നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. കാഞ്ഞിരമുക്ക് വലിയ പള്ളി ഖബർസ്ഥാനിയിലായിരിക്കും ഖബറടക്കം. അബുണ്ണി, ഷാജഹാൻ, ഷക്കീർ, അക്‌ബർ, അൻവർ, ബീവാത്തുട്ടി, നബീസ, സുബൈദ,സാബിറ, എന്നിവർ സഹോദരങ്ങളാണ്. ആമിനു (പരേത)ആണ് മാതാവ്. ഭാര്യ ശൈലജ. മക്കൾ-സുൽഫിക്കർ,സാലിഹ്.
മലപ്പുറം: ഗൾഫ് ഗേറ്റ് ഹെയർ ഫിക്‌സിങ് കമ്പനിയുടെ മാനേജിങ് ഡയറക്ടറും കരിന്കല്ലത്താണി ഐക്കപ്പാടത്ത് വളപ്പിൽ പരേതനായ ഹമീദിന്റെ മകനുമായ സലീം (55) ഷാർജയിൽ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം. ഗൾഫ് ഗേറ്റ് സക്കീറിന്റെ സഹോദരനാണ്.
തളർച്ച അനുഭവപ്പെട്ടതിനെ തുടർന്ന് തിങ്കളാഴ്ച രാവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചൊവ്വാഴ്ച രാവിലെയോടെ മരിക്കുകയായിരുന്നു. പത്തരയോടെ ഷാർജ കുവൈറ്റ് ആശുപത്രിയിലായിരുന്നു അന്ത്യം.
ഹെയർ ഫിക്സിങ് രംഗത്ത് ഇന്ത്യക്ക് അകത്തും പുറത്തുമായി നിരവധി ശാഖകളുള്ള ഗൾഫ് ബ്രദേഴ്സ് ഹെയർ ഫിക്സിങ് ഗ്രൂപ്പിന്റെ മാനേജിങ് ഡയറക്ടറാണ് സലീം. ഇന്നു രാത്രിയോടെ മൃതദേഹം നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
കാഞ്ഞിരമുക്ക് വലിയ പള്ളി ഖബർസ്ഥാനിയിലായിരിക്കും ഖബറടക്കം. അബുണ്ണി, ഷാജഹാൻ, ഷക്കീർ, അക്‌ബർ, അൻവർ, ബീവാത്തുട്ടി, നബീസ, സുബൈദ,സാബിറ, എന്നിവർ സഹോദരങ്ങളാണ്. ആമിനു (പരേത)ആണ് മാതാവ്. ഭാര്യ ശൈലജ. മക്കൾ-സുൽഫിക്കർ,സാലിഹ്.