- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൗദിയിലെ പ്രവാസികളെ കഷ്ടതയിലാക്കിയത് എണ്ണ വിലയിലെ ഇടിവു തന്നെ; അൽ ഖ്വയ്ദയെക്കാൾ ഐസിസ് വളർന്നതും തിരിച്ചടിയായി; ഗൾഫ് പണത്തിന്റെ ഒഴുക്കു കുറയുമെന്ന ആശങ്കയിൽ കേരളം; സൗദിക്കു പിന്നാലെ ഒമാനും കുഴപ്പത്തിലേക്ക്; അടിപതറാതിരിക്കാൻ കരുതലോടെ യുഎഇ
തിരുവനന്തപുരം: എണ്ണയുടെ കരുത്തിലായിരുന്നു സൗദി അറേബ്യയുടെ വളർച്ച. ആഗോള ഇന്ധന വിലയിലുണ്ടായ ഇടിവും കാര്യങ്ങൾ മാറ്റി മറിച്ചു. സിറിയയിൽ നിന്നും മറ്റും ഐസിസ് തീവ്രവാദികൾ എണ്ണക്കടത്ത് വ്യാപകമാക്കിയതും സൗദിയെ തളർത്തി. അൽഖൈയ്ദയുടെ തലവനായിരുന്ന ഒസാമാ ബിൻ ലാദന്റെ കുടുംബമായിരുന്നു സൗദിയിലെ അതിസമ്പന്നർ. ഐസിസിന്റെ വളർച്ച ഇത്തരം വ്യവസായ ഭീമന്മാരേയും ബാധിച്ചു. അൽഖൈയ്ദയെ വെട്ടി കള്ളക്കടത്തിന്റേയും തീവ്രവാദത്തിന്റേയും നേതൃത്വം ഐസിസിലെത്തി. സറിയയിലേയും മറ്റും ഭീകരവിരുദ്ധ മുന്നണിയിൽ സൗദിയും അണിനിരന്നതോടെ എണ്ണയുടെ സാമ്പത്തിക കരുത്തിൽ മുന്നേറിയ സൗദിയും ഐസിസിന്റെ ശത്രുപക്ഷത്തായി. സമർദ്ദമായ കരുനീക്കത്തിലൂടെ സിറിയയിൽ നിന്ന് എണ്ണ കടത്തി ഐസിസ് കരുത്താർജ്ജിച്ചു. ഇറാനും വിലക്ക് നീക്കിയതോടെ ആഗോള വിപണയിൽ നിർണ്ണായക ശക്തിയായി. ഇതോടെ സൗദിയുടെ തിരിച്ചടിയും തുടങ്ങി. ഇതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക ്കാരണം. സൗദിയിൽ തുടങ്ങിയ പ്രതിസന്ധി മറ്റ് ഗൾഫ് രാജ്യങ്ങളേയും ബാധിക്കുകയാണ്. സൗദി അറേബ്യയിലെയും ഒമാനിലെയും കുവൈറ്റിലെയും തൊഴിൽ
തിരുവനന്തപുരം: എണ്ണയുടെ കരുത്തിലായിരുന്നു സൗദി അറേബ്യയുടെ വളർച്ച. ആഗോള ഇന്ധന വിലയിലുണ്ടായ ഇടിവും കാര്യങ്ങൾ മാറ്റി മറിച്ചു. സിറിയയിൽ നിന്നും മറ്റും ഐസിസ് തീവ്രവാദികൾ എണ്ണക്കടത്ത് വ്യാപകമാക്കിയതും സൗദിയെ തളർത്തി. അൽഖൈയ്ദയുടെ തലവനായിരുന്ന ഒസാമാ ബിൻ ലാദന്റെ കുടുംബമായിരുന്നു സൗദിയിലെ അതിസമ്പന്നർ. ഐസിസിന്റെ വളർച്ച ഇത്തരം വ്യവസായ ഭീമന്മാരേയും ബാധിച്ചു. അൽഖൈയ്ദയെ വെട്ടി കള്ളക്കടത്തിന്റേയും തീവ്രവാദത്തിന്റേയും നേതൃത്വം ഐസിസിലെത്തി. സറിയയിലേയും മറ്റും ഭീകരവിരുദ്ധ മുന്നണിയിൽ സൗദിയും അണിനിരന്നതോടെ എണ്ണയുടെ സാമ്പത്തിക കരുത്തിൽ മുന്നേറിയ സൗദിയും ഐസിസിന്റെ ശത്രുപക്ഷത്തായി. സമർദ്ദമായ കരുനീക്കത്തിലൂടെ സിറിയയിൽ നിന്ന് എണ്ണ കടത്തി ഐസിസ് കരുത്താർജ്ജിച്ചു. ഇറാനും വിലക്ക് നീക്കിയതോടെ ആഗോള വിപണയിൽ നിർണ്ണായക ശക്തിയായി. ഇതോടെ സൗദിയുടെ തിരിച്ചടിയും തുടങ്ങി.
ഇതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക ്കാരണം. സൗദിയിൽ തുടങ്ങിയ പ്രതിസന്ധി മറ്റ് ഗൾഫ് രാജ്യങ്ങളേയും ബാധിക്കുകയാണ്. സൗദി അറേബ്യയിലെയും ഒമാനിലെയും കുവൈറ്റിലെയും തൊഴിൽ മേഖല കനത്ത മാന്ദ്യത്തിൽ കഴിയുമ്പോൾ മലയാളികളടക്കം ആയിരക്കണക്കിന് ഇന്ത്യക്കാരുടെ വീടുകളിലാണ് ആശങ്ക പുകയുന്നത്. അതിനിടെ തൊഴിൽ നഷ്ടപ്പെട്ട് ദുരിതത്തിലായ സൗദി അറേബ്യയിലെ ഇന്ത്യൻ പ്രവാസികൾക്ക് നാട്ടിൽ തിരിച്ചത്തൊൻ പാകത്തിൽ എക്‌സിറ്റ് വിസ അനുവദിക്കുന്ന കാര്യത്തിൽ രണ്ടിടത്തെയും ഭരണകൂടങ്ങൾ തമ്മിൽ ഏകദേശ ധാരണയായി. തൊഴിലുടമയുടെ എൻഒസി ഇല്ലാതെ എക്‌സിറ്റ് വിസ നൽകുന്ന രീതി സൗദിയിൽ ഇല്ല. എന്നാൽ, ഇന്ത്യയിൽനിന്നുള്ളവർക്ക് ഇളവു നൽകാമെന്ന് സൗദി ഭരണകൂടം വാഗ്ദാനം ചെയ്തതായി വിദേശകാര്യ സഹമന്ത്രി എം.ജെ. അക്‌ബർ സൂചിപ്പിച്ചു. തൊഴിൽ നഷ്ടപ്പെട്ട് കഷ്ടത അനുഭവിക്കുന്നവരെ ഇന്ത്യയിലേക്ക് തിരിച്ചു കൊണ്ടുവരുന്നതിന് പ്രത്യേക വിമാനം ഏർപ്പെടുത്തുന്നത് അടക്കമുള്ള മുന്നൊരുക്കങ്ങളെക്കുറിച്ച് വ്യോമയാന മന്ത്രാലയവുമായി വിദേശകാര്യ മന്ത്രാലയം ചർച്ച നടത്തി. എന്നാൽ ഇതൊന്നും കൊണ്ട് സൗദിയിലെ പ്രവാസികളുടെ ദുരിതം തീരുന്നില്ല. നിലവിലെ പ്രതിസന്ധയിൽ തൊഴിലാളികളുടെ കുടിശിഖ തീർത്ത് തരണമെന്ന് കേന്ദ്ര ഗവൺമെന്റിനും സൗദിയോട് നിർദ്ദേശിക്കാൻ പറ്റുന്നില്ല.
പ്രതിസന്ധിയിലായവർക്ക് സൗദിയിലെ തൊഴിലുടമകളിൽനിന്ന് നഷ്ടപരിഹാരം കിട്ടുന്ന കാര്യത്തിലോ, ഇന്ത്യയിലെ പുനരധിവാസ വിഷയങ്ങളിലോ തീരുമാനമൊന്നുമായിട്ടില്ല. ഗൾഫിലെ മാന്ദ്യം 10,000ഓളം പേരെ ബാധിച്ചിട്ടുണ്ടെന്ന് ഔദ്യോഗിക വൃത്തങ്ങൾ വിശദീകരിച്ചു. റിയാദിൽ 3,172 പേർക്ക് മാസങ്ങളായി ശമ്പളം കിട്ടുന്നില്ല. സൗദി ഓജർ കമ്പനിയിലെ 2,450 തൊഴിലാളികൾ ജിദ്ദയിലും മക്കയിലും മറ്റുമായി അഞ്ചു ക്യാമ്പുകളിൽ കഴിയുന്നുണ്ട്. ഇവർക്ക് ജൂലൈ 25 മുതൽ ഭക്ഷണം തന്നെ കിട്ടാനില്ലാത്ത അവസ്ഥ ഉണ്ടായതിനെ തുടർന്ന് അവിടത്തെ ഇന്ത്യൻ കോൺസുലേറ്റ് അടുത്ത 10 ദിവസത്തേക്ക് കഴിയാനുള്ള ഭക്ഷണസാധനങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്. വിദേശകാര്യ സഹമന്ത്രി എം.ജെ. അക്‌ബർ സൗദി ഭരണാധികാരികളുമായി ബന്ധപ്പെട്ടിരുന്നു. നിയമാനുസൃത സഹായങ്ങൾ ലഭ്യമാക്കുന്നതിന് അദ്ദേഹം അഭ്യർത്ഥിച്ചിട്ടുണ്ട്. അടുത്ത ദിവസം തന്നെ വിദേശകാര്യ സഹമന്ത്രി വി.കെ. സിങ് സൗദിക്ക് പോവുന്നുണ്ടെന്നും മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. സൗദിയിലെ അത്രത്തോളം ഗുരുതരമായ സ്ഥിതി കുവൈത്തിൽ പ്രവാസികൾക്കില്ലെന്നും ബന്ധപ്പെട്ടവർ വിശദീകരിച്ചു.
സൗദി അറേബ്യയിലെയും ഒമാനിലെയും കുവൈറ്റിലെയും തൊഴിൽ മേഖല കനത്ത മാന്ദ്യത്തിൽ കഴിയുമ്പോൾ മലയാളികളടക്കം ആയിരക്കണക്കിന് ഇന്ത്യക്കാരാണ് പ്രതിസന്ധിയിലാകുന്നത്. തൊഴിൽ നഷ്ടമായ ആയിരക്കണക്കിനു പ്രവാസി ഇന്ത്യക്കാർക്ക് മാസങ്ങളോളമായി ശമ്പളം കിട്ടിയിട്ടില്ല. ഇവർക്ക് ശമ്പള കുടിശിക ലഭ്യമാക്കാനുള്ള നടപടികളും ഉണ്ടാവണം. ഒരിന്ത്യക്കാരനും സൗദിയിൽ പട്ടിണി കിടക്കേണ്ടിവരില്ലെന്ന് സുഷമ സ്വരാജ് ഉറപ്പുനൽകിയിട്ടുണ്ട്. രക്ഷാപ്രവർത്തനങ്ങളിൽ അലംഭാവം കാണിക്കില്ലെന്നും സുഷമ വാഗ്ദാനം ചെയ്യുന്നു. പ്രവാസികളുടെ പ്രശ്‌നങ്ങളിൽ വിദേശകാര്യ മന്ത്രിയെടുക്കുന്ന പ്രത്യേക ജാഗ്രത എടുത്തുപറയാതെ വയ്യ. യുദ്ധം രൂക്ഷമായ തെക്കൻ സുഡാനിൽ നിന്ന് മലയാളികളടക്കം നിരവധി പേരെ സുരക്ഷിതമായി നാട്ടിലെത്തിച്ചതടക്കം പല സംഭവങ്ങളുമുണ്ട് ചൂണ്ടിക്കാണിക്കാൻ. സൗദിയിലെ കെട്ടിട നിർമ്മാണ മേഖലയിലാണു വൻ പ്രതിസന്ധിയെങ്കിൽ ഒമാനിൽ സർക്കാർ ആശുപത്രികളിലുള്ള ഇന്ത്യൻ നഴ്‌സുമാർക്കാണ് പിരിച്ചുവിടാനുള്ള നോട്ടീസ് ലഭിച്ചിരിക്കുന്നത്. അടുത്ത ഒരാഴ്ചയ്ക്കുള്ളിൽ ഇവർ ഇവിടെനിന്നു മടങ്ങേണ്ട സാഹചര്യമാണ്.
ഈ സാഹചര്യത്തിൽ എണ്ണയല്ലാതെയുള്ള സാമ്പത്തിക വൈവിധ്യവൽക്കരണത്തിലൂടെ പിടിച്ചു നിൽക്കാനാണ് യു എ ഇ ഉൾപ്പെടെയുള്ള ഗൾഫ് രാഷ്ട്രങ്ങൾ ശ്രമിക്കുന്നത്. 100 മേഖലകളിലായി 30,000 കോടി ദിർഹം ചെലവഴിക്കുന്ന വൻ പദ്ധതികൾ പ്രഖ്യാപിച്ച് ശാസ്ത്രം, ഗവേഷണം, സാങ്കേതിക വിദ്യ തുടങ്ങിയ രംഗങ്ങളിൽ കുതിച്ചുചാട്ടത്തിന് യുഎഇ ലക്ഷ്യമിടുന്നത് സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാൻ വേണ്ടിയാണ്. വിദ്യാഭ്യാസം, ആരോഗ്യം, ഊർജം, ഗതാഗതം, ബഹിരാകാശം, വ്യോമയാനം, ജലം, ശാസ്ത്രം, സാങ്കേതികവിദ്യ, ഗവേഷണം തുടങ്ങി പതിനഞ്ചോളം പുതിയ മേഖലകൾക്കു പ്രാധാന്യം നൽകിയാണ് യുഎഇ നീങ്ങുന്നത്. എമിറേറ്റ്‌സ് സയൻസ് ടെക്‌നോളജി ആൻഡ് ഇന്നവേഷൻ പോളിസി എന്ന പേരിൽ വരുന്ന പദ്ധതികൾ വഴി പ്രവാസി ഇന്ത്യക്കാർക്കു കൂടുതൽ തൊഴിൽ, ബിസിനസ് അവസരങ്ങൾ തുറന്നുകിട്ടും. ഇതോടെ ഇന്ത്യയിലെ ഐടി, സയൻസ്, മെഡിക്കൽ മേഖലകളിലെ പ്രഫഷനലുകൾക്ക് അമേരിക്ക, യൂറോപ്പും കൂടാതെ പ്രതീക്ഷ നൽകുന്ന ഏറ്റവും പ്രധാന കേന്ദ്രമായി യുഎഇ മാറും. ഭാവി തലമുറകളിലൂടെ രാജ്യത്തിന്റെ സുസ്ഥിര വികസനത്തിന് ഊന്നൽ നൽകിയുള്ള സയൻസ് ടെക്‌നോളജി എൻജിനീയറിങ് ആൻഡ് മാത്തമാറ്റിക്‌സ് പദ്ധതിയായ സ്റ്റെമ്മിനും യുഎഇ രൂപം നൽകിയിട്ടുണ്ട്.
ഗൾഫ് രാജ്യങ്ങളെല്ലാം തന്നെ സ്വദേശിവത്കരണത്തിന്റെ പാതയിലാണ്. സൗദി അറേബ്യയാണ് ഇക്കാര്യത്തിൽ തുടക്കം കുറിച്ചത്. സൗദിയിൽ നിതാഖത് എന്നാണ് ഇത് അറിയപ്പെടുന്നത്. ഒമാനും ഇപ്പോൾ സ്വദേശിവത്കരണത്തിന്റെ പാതയിലാണ്. ഒട്ടേറെ മലയാളികൾ ജോലി ചെയ്യുന്ന രാജ്യമാണ് ഒമാൻ. എന്നാൽ ഇപ്പോഴത്തെ പ്രശ്‌നങ്ങൾക്ക് കാരണം സ്വദേശിവൽക്കരണം മാത്രമല്ല. കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് എല്ലാത്തിനും കാരണം. അതുകൊണ്ട് മാത്രമാണ് ശമ്പള കുടിശിഖയും ആനുകൂല്യങ്ങളും നിഷേധിക്കപ്പെടുന്നത്. ശമ്പളവും ആനുകൂല്യവും കിട്ടിയാൽ മടങ്ങാൻ മലയാളികളും തയ്യാറാണ്. എന്നാൽ ഒന്നുമില്ലാതെ എത്തിയാൽ നാട്ടിൽ ജീവിത ദുരിത പൂർണ്ണമാകും. ഇതാണ് അവരെ കുഴക്കുന്നത്. ഇങ്ങനെ മടങ്ങിയെത്തുന്നവരുടെ പുനരധിവാസം കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കും തിരിച്ചടിയാണ്. ഇതിനൊപ്പം കേരളം പോലുള്ള സംസ്ഥാനങ്ങളിലെ സാമ്പത്തിക സ്ഥിതിയും താറുമാറിലാകും. ഗൾഫ് മലയാളികൾ അയക്കുന്ന ദശലക്ഷക്കണക്കിന കോടി രൂപയാണ് കേരളത്തിന്റെ സാമ്പത്തിക അടിത്തറ. ഇത് തകരുമ്പോൾ കേരളവും പ്രതിസന്ധിയിലാകുമെന്നാണ് വിലയിരുത്തൽ. അധികാരത്തിലെത്തി മാസങ്ങൾക്കകം തന്നെ മുഖ്യമന്ത്രി പിണറായി വിജയനും ധനമന്ത്രി തോമസ് ഐസക്കിനും കടുത്ത പ്രതിസന്ധിയെയാണ് അഭിമുഖീകരിക്കേണ്ടി വരുന്നത്.
ഗൾഫ് പ്രതിസന്ധി മൂർച്ഛിക്കുന്നത് സാമ്പത്തിക തകർച്ചയ്ക്കും സാമൂഹിക ദുരന്തത്തിനും വഴിയൊരുക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് വ്യക്തമാക്കിയിട്ടുണ്ട്. 2008ലെപ്പോലെ ഉത്തേജക പാക്കേജ് സധൈര്യം നാം ഏറ്റെടുത്തേ തീരൂവെന്നും അദ്ദേഹം ബ്ലോഗിൽ കുറിച്ചത് ഈ സാഹചര്യത്തിലാണ്. ഗൾഫ് രാജ്യങ്ങളിൽ നിർമ്മാണ, അവിദഗ്ദ്ധ തൊഴിലാളികളെ കൂട്ടത്തോടെ പിരിച്ചു വിടുന്നത് കേരളത്തിലെ സമ്പദ്ഘടനയുടെ നട്ടെല്ലൊടിക്കും 26 ലക്ഷത്തോളം മലയാളികളുള്ള ഗൾഫ് മേഖലയിൽ നിന്ന് മാത്രം 86,843 കോടി രൂപയാണ് പ്രതിവർഷം കേരളത്തിലേക്ക് ഒഴുകുന്നതെന്നാണ് സെന്റർ ഫോർ ഡെവലപ്‌മെന്റ് സ്റ്റഡീസിന്റെ (സി.ഡി.എസ്) കണക്ക്. പത്ത് ലക്ഷത്തോളം മലയാളികളാണ് സൗദിയിലുള്ളത്. പൊതുമേഖലാ ബാങ്കുകളിലെ 1,33,163.65 കോടിയുടെ പ്രവാസി നിക്ഷേപത്തിൽ 25.2ശതമാനവും സൗദിയിൽ നിന്നാണ്. അടിസ്ഥാന സൗകര്യ വികസനത്തിന് 30,000 കോടി സമാഹരിക്കാൻ ലക്ഷ്യമിടുന്ന കേരള ഇൻഫ്രാസ്ട്രക്ചർ ഫണ്ട് ബോർഡിനും (കിഫ്ബി) ഗൾഫ് പ്രതിസന്ധി തിരിച്ചടിയാണ്. ഒമാനിലും കൂട്ട പിരിച്ചുവിടൽ തുടങ്ങിയതോടെ പ്രതിസന്ധി കൂടുതൽ രൂക്ഷമായി.
കേരളത്തിലെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ 35 ശതമാനത്തോളമാണ് പ്രവാസികൾ നാട്ടിലേക്ക് അയയ്ക്കുന്ന പണം. കേന്ദ്രത്തിൽ നിന്നുള്ള റവന്യൂ വരുമാനത്തിന്റെ ഏഴ് മടങ്ങാണിത്. പ്രവാസിക വരുമാനം കുറഞ്ഞാൽ വ്യവസായ, സേവന മേഖലകൾക്കൊപ്പം റിയൽഎസ്റ്റേറ്റ്, കെട്ടിട നിർമ്മാണ മേഖലകളും സ്തംഭിക്കും. സംസ്ഥാനത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ എഴുപത് ശതമാനവും സേവന മേഖലയിൽ നിന്നാണെന്നതാണ് യാഥാർത്ഥ്യം.