- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രവാസി വ്യവസായി ഗൾഫാർ മുഹമ്മദാലി ജയിൽ മോചിതനായി; മോചനം റമദാനോട് അനുബന്ധിച്ചുള്ള പൊതുമാപ്പിനെ തുടർന്ന്; സാമ്പത്തിക ക്രമക്കേടിന്റെ പേരിൽ പിടിയിലായ അറ്റ്ലസ് രാമചന്ദ്രൻ ഇപ്പോഴും അഴിക്കുള്ളിൽ തന്നെ
മസ്‌കറ്റ്: പ്രവാസി വ്യവസായി ഗൾഫാർ മുഹമ്മദാലി ജയിൽ മോചിതനായി. റമദാൻ നോമ്പിനോട് അനുബന്ധിച്ചുള്ള പൊതുമാപ്പിനെ തുടർന്നാണു മുഹമ്മദാലി മോചിതനായത്. ഒമാനിലെ എണ്ണ കമ്പനി അഴിമതി കേസിലാണ് മുഹമ്മദാലിക്കു തടവ് ശിക്ഷ വിധിച്ചത്. 2014 മാർച്ചിലാണ് അഴിമതി കേസിൽ കുറ്റക്കാരനാണെന്ന് കണ്ട് മുഹമ്മദലിക്ക് തടവ് ശിക്ഷ വിധിച്ചത്. ഒമാനിൽ എണ്ണ വിതരണ പൈപ്പ്ലൈൻ കരാർ നേടിയെടുക്കുന്നതിന് ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകിയെന്നായിരുന്നു കേസ്. 15 വർഷം തടവും 27 കോടി രൂപ പിഴയുമാണ് മസ്‌ക്കറ്റ് കോടതി ശിക്ഷ വിധിച്ചിരുന്നത്. ഗൾഫാർ എഞ്ചിനീയറിങ് ആൻഡ് കോൺട്രാക്ടിങ് കമ്പനി മാനേജിങ് ഡയറക്ടറായിരിക്കെ, സർക്കാരിന്റെ ഉടമസ്ഥതയിലുള്ള പെട്രോളിയം ഡെവലപ്‌മെന്റ് ഒഫ് ഒമാനുമായുള്ള കരാർ നീട്ടിക്കിട്ടാൻ കൈക്കൂലി നൽകിയെന്ന കേസിലായിരുന്നു രണ്ടാം പ്രതിയായ മുഹമ്മദാലിക്ക് ശിക്ഷ ലഭിച്ചത്. മുഹമ്മദാലിയെ കൂടാതെ അദ്ദേഹത്തിന്റെ മലയാളിയായ മാനേജർ നൗഷാദ്, ഒന്നാം പ്രതിയായ ഒമാൻ പെട്രോളിയം ഡെവലപ്മെന്റ് ടെണ്ടർ മേധാവി ജുമാ അൽ ഹിനായിക്കും എന്നിവരേയും കോടതി ശിക്ഷിച്ചിരു
മസ്‌കറ്റ്: പ്രവാസി വ്യവസായി ഗൾഫാർ മുഹമ്മദാലി ജയിൽ മോചിതനായി. റമദാൻ നോമ്പിനോട് അനുബന്ധിച്ചുള്ള പൊതുമാപ്പിനെ തുടർന്നാണു മുഹമ്മദാലി മോചിതനായത്.
ഒമാനിലെ എണ്ണ കമ്പനി അഴിമതി കേസിലാണ് മുഹമ്മദാലിക്കു തടവ് ശിക്ഷ വിധിച്ചത്. 2014 മാർച്ചിലാണ് അഴിമതി കേസിൽ കുറ്റക്കാരനാണെന്ന് കണ്ട് മുഹമ്മദലിക്ക് തടവ് ശിക്ഷ വിധിച്ചത്.
ഒമാനിൽ എണ്ണ വിതരണ പൈപ്പ്ലൈൻ കരാർ നേടിയെടുക്കുന്നതിന് ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകിയെന്നായിരുന്നു കേസ്. 15 വർഷം തടവും 27 കോടി രൂപ പിഴയുമാണ് മസ്‌ക്കറ്റ് കോടതി ശിക്ഷ വിധിച്ചിരുന്നത്. ഗൾഫാർ എഞ്ചിനീയറിങ് ആൻഡ് കോൺട്രാക്ടിങ് കമ്പനി മാനേജിങ് ഡയറക്ടറായിരിക്കെ, സർക്കാരിന്റെ ഉടമസ്ഥതയിലുള്ള പെട്രോളിയം ഡെവലപ്‌മെന്റ് ഒഫ് ഒമാനുമായുള്ള കരാർ നീട്ടിക്കിട്ടാൻ കൈക്കൂലി നൽകിയെന്ന കേസിലായിരുന്നു രണ്ടാം പ്രതിയായ മുഹമ്മദാലിക്ക് ശിക്ഷ ലഭിച്ചത്. മുഹമ്മദാലിയെ കൂടാതെ അദ്ദേഹത്തിന്റെ മലയാളിയായ മാനേജർ നൗഷാദ്, ഒന്നാം പ്രതിയായ ഒമാൻ പെട്രോളിയം ഡെവലപ്മെന്റ് ടെണ്ടർ മേധാവി ജുമാ അൽ ഹിനായിക്കും എന്നിവരേയും കോടതി ശിക്ഷിച്ചിരുന്നു. ആദ്യം മൂന്നു വർഷമാണ് മുഹമ്മദാലിക്ക് ശിക്ഷ വിധിച്ചത്. ഇതിനെതിരെ മുഹമ്മദാലി അപ്പീൽ നൽകിയെങ്കിലും ശിക്ഷ 15 വർഷമായി കോടതി ഉയർത്തുകയായിരുന്നു.
കേസിൽ തന്റെ ഭാഗം വാദിക്കുന്നതിന് വേണ്ടി മുഹമ്മദാലി വിദേശത്ത് നിന്ന് പോലും അഭിഭാഷകരെ കൊണ്ട് വന്നിരുന്നു. ഇതാദ്യമായിട്ടായിരുന്നു ഇന്ത്യാക്കാരനായിരുന്ന വ്യവസായിക്ക് ഗൾഫിൽ ഇത്രയും വലിയ ശിക്ഷ ലഭിച്ചത്. ശിക്ഷിക്കപ്പെട്ടതോടെ കമ്പനിയുടെ എം.ഡി സ്ഥാനത്ത് നിന്ന് മുഹമ്മദാലി രാജിവയ്ക്കുകയും ചെയ്തു.
സാമ്പത്തിക ക്രമക്കേടിൽ പ്രതിയായി മറ്റൊരു മലയാളി വ്യവസായി യുഎഇയിൽ ജയിലിൽ കഴിയുകയാണ്. വണ്ടിച്ചെക്ക് കേസുകളിൽ അറസ്റ്റിലായ അറ്റ്ലസ് ഗ്രൂപ്പ് ഉടമ എം.എം. രാമചന്ദ്രനാണ് മൂന്നുവർഷം തടവിനു വിധിക്കപ്പെട്ടു കഴിയുന്നത്. യു.എ.ഇ.യിലെ ഒരു ബാങ്കിന് 40 ലക്ഷത്തിന്റെയും മൂന്ന് കോടിയുടെയും വണ്ടിച്ചെക്കുകൾ നൽകിയ കേസുകളിൽ ദുബായ് മിസ്ഡെമണയർ കോടതിയാണ് ശിക്ഷ വിധിച്ചത്. യു.എ.ഇ.യിലെ വിവിധ ബാങ്കുകൾ നൽകിയ 15 കേസുകൾ പരിഗണിച്ച് ആഗസ്തിലാണ് രാമചന്ദ്രനെ പൊലീസ് അറസ്റ്റ് ചെയ്തത്. അന്നുമുതൽ ബർദുബായിലെ തടവറയിലാണ് അദ്ദേഹം. ഓരോ വിചാരണ വേളയിലും കടബാധ്യതകൾ തീർക്കുന്നതിനായി ജാമ്യം നൽകണമെന്ന് അഭ്യർത്ഥിച്ചിരുന്നെങ്കിലും നിരസിക്കപ്പെട്ടു.